Sana

Total 767 Posts

മടപ്പള്ളി പുത്തലത്ത്താഴ കുനി അന്ത്രു അന്തരിച്ചു

മടപ്പള്ളി: പുത്തലത്ത്താഴ കുനി അന്ത്രു അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ:ആയിഷ മക്കൾ: സീനത്ത്, നിസാർ(ഖത്തർ), നാസർ(ബഹറൈൻ), ഹാജിറ മരുമക്കൾ: ബഷീർ(ഖത്തർ), നസീർ(ദുബൈ), റൈഹാന,സെനീബ

കുറ്റ്യാടി ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാവും; നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

വട്ടോളി: കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയോജക മണ്ഡലത്തിലെ നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ റോഡുകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിന് ആരംഭിച്ച റണ്ണിംഗ് കോൺട്രാക്ട് സംവിധാനം മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തിൽ 1.63 കോടി രൂപയിൽ റണ്ണിംഗ് കോൺട്രാക്ട്

15,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിലാക്കി; നാദാപുരം മണ്ഡലത്തിലെ നവീകരിച്ച പാറക്കടവ് കടവത്തൂർ റോഡ്, പാറക്കടവ് പുളിയാവ് ജാതിയേരി റോഡ് ​ഗതാ​ഗതത്തിന് തുറന്നുകൊടുത്തു

നാദാപുരം: ഇടത് സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് വർഷം ആകുമ്പോഴേക്കും 15,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിലാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാദാപുരം മണ്ഡലത്തിലെ നവീകരിച്ച പാറക്കടവ് കടവത്തൂർ റോഡ്, പാറക്കടവ് പുളിയാവ് ജാതിയേരി റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് 50 ശതമാനം

വടകര നഗരസഭ പരിധിയിലെ എൽഎസ്എസ്, യുഎസ്എസ് വിജയികളെ അനുമോദിച്ചു

വടകര: നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും എൽഎസ്എസ് യു എസ് എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പേസിൻറെ നേതൃത്വത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വടകര ടൗൺഹാളിൽ നടന്ന പരിപാടി വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി

കൂടരഞ്ഞി കൂട്ടക്കരയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൂടരഞ്ഞി:കൂട്ടക്കര പാലത്തിത്തിന് സമീപം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടക്കര സ്വദേശി റോജിൻ തൂങ്കുഴി(42)യാണ് മരിച്ചത്. ഫയർഫോഴ്സ് സ്കൂബാ ടിമീൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ കോലാത്തും കടവിന് സമീപം ചെറുപുഴയിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 7 മണിയോടെയാണ് റോജിനെ കാണാതായത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നെങ്കിലും റോജിനെ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; ദേശീയപാതയിൽ കൊയിലാണ്ടിയിൽ വൻ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടിയിൽ വൻ ഗതാഗതക്കുരുക്ക്. രാവിലെ തുടങ്ങിയ കുരുക്ക് ഇപ്പോഴും തുടരുകയാണ്. ഇതോടെ ദീർഘദൂരയാത്രക്കാരടക്കം നിരവധി പേർ വലഞ്ഞു. നിലവിൽ ചെറിയ വാഹനങ്ങൾ പോലും മെല്ലെയാണ് നീങ്ങുന്നത്. ഓണഘോഷത്തിന്റെ ഭാഗമായുള്ള ന​ഗരത്തിലെ തിരക്കാണ് കുരുക്കിന് പ്രധാന കാരണം. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് പോവാൻ തയ്യാറെടുക്കുന്നവർക്ക് മറ്റ് റോഡുകൾ ആശ്രയിക്കാവുന്നതാണ്. അത്തം തുടങ്ങിയതിനാൽ തന്നെ ഇനിയുള്ള

പേരയ്ക്ക നിസ്സാരക്കാരനല്ല; ദിവസവും പേരയില വെള്ളമോ ഒരു പേരയ്ക്കയോ കഴിക്കൂ, ആരോ​ഗ്യം മെച്ചപ്പെടുത്താം

പേര മരത്തിന്റെ വേര് മുതൽ പേരയില നിറയെ ആരോഗ്യ ഗുണങ്ങളാണ്. അതുപോലെ തന്നെ ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമാണ് പേരയ്ക്കയും. രുചികരവും വൈവിധ്യപൂർണ്ണവും എളുപ്പത്തിൽ ലഭ്യവുമായ പേരയ്ക്കയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയുടെ അറിയേണ്ട മികച്ച 5 ആരോഗ്യ ഗുണങ്ങൾ ഇതാ 1. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു വിറ്റാമിൻ എ യുടെ സമ്പന്നമായ ഉറവിടമാണ് പേരയ്ക്ക.

വടകരയിൽ ഇനി വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

വടകര : ജില്ലാ സ്പോർട്‌സ് കൗൺസിൽ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി നടത്തുന്ന സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വടകരയിൽ നടക്കും. സെപ്തംബർ 17, 18 തീയതികളിൽ വടകര ശ്രീനാരായണ എൽ.പി. സ്കൂളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്ന്‌ തിരഞ്ഞെടുക്കും. വിജയത്തിനായി സ്വാഗതസംഘം കമ്മിറ്റി രൂപവത്‌കരിച്ചു. വിദ്യാസാഗർ ചെയർമാനായും വി.കെ. പ്രേമൻ

ഒഞ്ചിയം ​ഗവ. യുപി സ്കൂളിൽ അറ്റൻഡന്റ് ഒഴിവ്

ഒഞ്ചിയം: ഒഞ്ചിയം ​ ​ഗവൺമെന്റ് യുപി സ്കൂളിൽ അറ്റൻഡന്റ് ഒഴിവ്. താത്ക്കാലിക നിയമനമാണ് നടത്തുന്നത്. അഭിമുഖ കൂടിക്കാഴ്ച സെപ്തംബർ 10 ന് രാവിലെ 11 മണിക്ക് നടക്കും. Description: Onchiam Govt. UP School Attendant Vacancy

വടകര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശശികലയുടെ അമ്മ ബാല അന്തരിച്ചു

മടപ്പള്ളി: വടകര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശശികലയുടെ അമ്മ ബാല അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: മലപ്പുറം കോട്ടക്കൽ വള്ളിക്കാട്ടിലെ പരേതനായ പ്രഭാകര മേനോൻ മറ്റുമക്കൾ: സുരേഷ് കുമാർ, സുനിൽകുമാർ മരുമക്കൾ: സുസ്മിത, ദിനേശൻ (ഡി പി ഒ റിട്ടയേർഡ് ജയിൽ വകുപ്പ്), രേഷ്മ. സഹോദരൻ: ശ്രീ പ്രകാശ് സംസ്ക്കാരം ഇന്ന്

error: Content is protected !!