Sharanya
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, അത്യാവശ്യ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി
താമരശ്ശേരി: വയനാട് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. മാത്രമല്ല വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഇന്ന് പുലര്‍ച്ചെയാണ് മുണ്ടക്കൈ,
കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടിപുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
കക്കയം: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. വിവിധഘട്ടങ്ങളിലായി നാലടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മഴയും നീരൊഴുക്കും ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഇനിയും ഉയര്‍ത്തേണ്ടിവരുന്ന സാഹചരിമുണ്ടാവുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് അര അടിവരെ ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരങ്ങളഇല്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കനത്ത മഴ: വടകര പുതിയ ബസ് സ്റ്റാന്റില്‍ വെള്ളം കയറി, മേപ്പയില്‍ അടക്കം നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍
വടകര: കനത്ത മഴയില്‍ വടകരയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പുതിയ ബസ് സ്റ്റാന്റും പരിസരവും വെള്ളത്തിലായതിനെ തുടര്‍ന്ന് യാത്രക്കാരും ബുദ്ധിമുട്ടിലായി. വെള്ളം കയറിയതിനാല്‍ സ്റ്റാന്റിലേക്ക് വരാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. മാത്രമല്ല സ്റ്റാന്റിന് സമീപത്തെ ഓടയില്‍ നിന്ന് മാലിന്യം ഉയര്‍ന്നുവരുന്നതായും പരാതിയുണ്ട്. പാര്‍ക്ക് റോഡില്‍ ഒരു വീട്ടില്‍ വെള്ളം കയറിയതായി വിവരമുണ്ട്. ഇന്നലെ വൈകുന്നേരം തുടങ്ങിയ
കനത്ത മഴ: കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ക്കും ഇന്ന് അവധി
കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാലും നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനാലും കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടൈ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. ഇന്നലെ സ്‌കൂളുകള്‍ക്ക് മാത്രമായിരുന്നു അവധി
വയനാടിന് പിന്നാലെ വിലങ്ങാടും ഉരുൾപൊട്ടൽ; പുഴയോരത്തെ വീടുകള്‍ വെള്ളത്തില്‍, ഒരാളെ കാണാതായി, പാലങ്ങളും റോഡും തകര്‍ന്ന നിലയില്‍
വിലങ്ങാട്: തുടര്‍ച്ചയായി പെയ്ത മഴയില്‍ വിലങ്ങാട് മേഖലയില്‍ ഉരുള്‍പൊട്ടി. അടിച്ചിപ്പാറ-മഞ്ഞച്ചീലി ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെ ഉരുള്‍പൊട്ടലുണ്ടായത്. ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. മഞ്ഞച്ചീലി പാലം വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് നൂറിലധികം പേര്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മഞ്ഞച്ചീളി ഭാഗത്ത് നിന്നും ഒരാളെ കാണാതായിട്ടുണ്ട്. മാത്യു എന്ന മത്തായിയെയാണ് കാണാതായത്. പലയിടത്തും വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്.
വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍; എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി, നിരവധി പേരെ കാണാതായി
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വന്‍ ഉരുള്‍പൊട്ടല്‍. മുണ്ടക്കൈയില്‍ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ എട്ടുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് നാലുമണിയോടെ വീണ്ടും
വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (30.07.2024)
ഇന്നത്തെ ഒ.പി 1) ജനറൽ OP വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) എല്ലു രോഗ വിഭാഗം – ഉണ്ട് 4) കുട്ടികളുടെ വിഭാഗം – ഉണ്ട് 5) ഇഎൻടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) മാനസിക രോഗ വിഭാഗം – ഉണ്ട്
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ (30.07.2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. കോളേജുകള്‍ക്ക് അവധി ബാധകമല്ല. കനത്ത മഴയുടെ പശ്ചാതലത്തില്‍ തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അഴിയൂർ കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ സെയ്ബിൽ ഖാലിദ് ഹാജി തൈതോട്ടത്തിൽ അന്തരിച്ചു
അഴിയൂർ: കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ സൈന ബിൽ ഖാലിദ് ഹാജി തൈതോട്ടത്തിൽ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: വലിയകത്ത് കരകെട്ടി സൈനബ ഹജ്ജുമ്മ. മകൻ: താജുദ്ദീൻ. മരുമകൾ : സാജിത (തോട്ടട)
”വേണ്ടാത്ത ഡാറ്റയ്ക്കെന്തിന് പണം നല്‍കണം?” മൊബൈല്‍ റീചാർജ് പരിഷ്‌കരിക്കുന്നതില്‍ അഭിപ്രായം തേടി ട്രായ്; മൊബൈല്‍ നിരക്ക് കുറയ്ക്കാന്‍ സാധ്യത
വോയിസ് കോളുകള്‍, എസ്.എം.എസ് എന്നിവയ്ക്കായി വെവ്വേറെ റീചാര്‍ജ് പാക്കുകള്‍ അവതരിപ്പിക്കുന്ന എന്ന രീതിയില്‍ റീചാര്‍ജ് പരിഷ്‌കരിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവിലെ റീചാര്‍ജ് പ്ലാന്‍ പ്രകാരം മൊബൈല്‍ ഉപഭോക്താക്കള്‍ അവര്‍ ഉപയോഗിക്കാത്ത ഡാറ്റ പോലുള്ള സേവനങ്ങള്‍ക്കായി പണം നല്‍കേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായ്