Sharanya
വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ നിന്നും വന്‍ സ്‌ഫോടന ശബ്ദം; റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുന്നു
വയനാട്: വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്ത് നിന്നുമാണ് ശബ്ദം കേട്ടത്. ഇടിമുഴക്കം പോലൊരു ശബ്ദം കേട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ
തൊട്ടാൽ കൈപൊള്ളും; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,400രൂപയാണ്. ഒറ്റദിവസം കൊണ്ട് 600 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. പവന്റെ വില ഉയര്‍ന്നതോടെ പണിക്കൂലി, ഹാള്‍മാര്‍ക്കിംങ് നിരക്ക്, നികുതി ഇതെല്ലമടക്കം ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍
വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഒഞ്ചിയം ഗ്രാമപഞ്ചായത്തും; രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കും
ഒഞ്ചിയം: വിലങ്ങാട്, വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടമായവര്‍ക്ക് സഹായവുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്തും. വയനാടും, വിലങ്ങാടും ഓരോ കുടുംബത്തിന് വീടും അടിസ്ഥാന സൗകര്യവും ഒരുക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അവതരിച്ച പ്രമേയം ഐകകണേ്ഠന പാസാക്കി. സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചാല്‍ മാത്രമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. തുടര്‍ന്ന് സമയബന്ധിതമായി വീട്
കൊയിലാണ്ടിയിലെ മൈ ജി ഷോറൂമിന്റെ ഗ്ലാസ് പൊളിച്ച് അകത്ത് കടന്ന് മോഷണം; പ്രതി പോലീസ് പിടിയിൽ
കൊയിലാണ്ടി: മൈജി ഷോറൂം കളവ് കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പോലീസ്. വെങ്ങളം കാട്ടില്‍പീടിക തൊട്ടോളി താഴെ സ്വദേശിയായ മനാസ് (28) നെയാണ് കൊയിലാണ്ടി എസ്.എച്ച്.ഓ ജിതേഷ്‌കെ.എസിന്റെ നേതൃത്വത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്. 2024 മെയ് മാസം 29-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയിലെ MY G ഷോറൂമിന്റെ ഗ്ലാസ്സ് പൊളിച്ച് അകത്ത് കടന്ന
വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ ചൊല്ലി തര്‍ക്കം; തൊട്ടില്‍പ്പാലം-വടകര-തലശ്ശേരി റൂട്ടുകളില്‍ ഇന്ന് സ്വകാര്യ ബസുകളുടെ പണിമുടക്ക്
വടകര: തൊട്ടില്‍പ്പാലം-വടകര, തൊട്ടില്‍പ്പാലം -തലശ്ശേരി റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് പണിമുടക്കിന് കാരണം. വ്യാഴാഴ്ച രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സക്ഷന്‍ നിഷേധിച്ചു എന്നാരോപിച്ച് രക്ഷിതാക്കള്‍ ബസുകള്‍ തടഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് നാദാപുരം പോലീസ് സ്‌റ്റേഷന് മുന്നില്‍ ബസുകള്‍ നിര്‍ത്തിയിട്ട് ജീവനക്കാര്‍ സമരപ്രഖ്യാപനം നടത്തി പണിമുടക്കുകയും ചെയ്തു.
വടകര ഗവ.ജില്ലാ ആശുപത്രിയില്‍ നഴ്‌സിങ് ഓഫീസര്‍ നിയമനം; നോക്കാം വിശദമായി
വടകര: വടകര ഗവ.ജില്ലാ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിങ് ഓഫീസറെ നിയമിക്കുന്നു. ഫോട്ടോ പതിച്ച അപേക്ഷ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അഗസ്ത് 14ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ എത്തേണ്ടതാണ്.
ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റ്; പേരാമ്പ്ര സ്വദേശിയ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റിട്ടത്തിന്റെ പേരില്‍ പേരാമ്പ്ര എടവരാട് സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചേനായി കുഞ്ഞാറമ്പത്ത് ചന്ദ്രനെ നേരെ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആക്രമണം നടന്നത്. പേരാമ്പ്ര കല്ലോട് സ്വദേശി കൂമുള്ളി അന്‍സാറാണ് അറസ്റ്റിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദ്വേഷ
കണ്ണൂരില്‍ ആസിഡ് അക്രമണം; കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍: ആസിഡ് ആക്രമണത്തില്‍ കണ്ണൂരില്‍ ഏഴു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയില്‍ ബുധനാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. കോളനിയിലെ താമസക്കാരായ മുനീർ (32) ആണ് ആസിഡാക്രമണം നടത്തിയത്. താമസക്കാരായ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മദ്യപിച്ചെത്തിയ പ്രതി അയല്‍വാസിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടികളടക്കമുള്ള ആറ്
വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരധിവാസപാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ്
വാണിമേൽ: വിലങ്ങാട് ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് സമഗ്രമായ പുനരധിവാസപാക്കേജ് രൂപവത്കരിച്ച് സത്വരനടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളിൽ സന്ദർശിച്ചശേഷം കേരള യൂത്ത് ഫ്രണ്ട് നൽകിയ ഗൃഹോപകരണങ്ങൾ മഞ്ഞക്കുന്ന് പള്ളിവികാരിക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്ത്
പയ്യോളി തച്ചൻകുന്ന് പ്രദേശത്തെ തെരുവുനായ അക്രമണം: അടിയന്തരനടപടികളുമായി നഗരസഭ, തെരുവുനായകൾക്ക് വാക്സിനേഷൻ നല്‍കും
പയ്യോളി: തച്ചൻകുന്ന് പ്രദേശത്ത് 18 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകൾക്ക് വാക്സിനേഷൻ നടത്തുന്നതിനുള്ള ക്യാമ്പ് നടത്താൻ തീരുമാനിച്ചു. നഗരസഭയിൽ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. കൂടുതൽ ശല്യമുള്ള ഭാഗങ്ങളിൽ തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റുന്ന നടപടി സ്വീകരിക്കാനും, വളർത്തു നായകൾക്ക് വാക്സിനേഷനും നഗരസഭ ലൈസൻസും