Sharanya

Total 1163 Posts

സമയക്രമത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസ് ജീവനക്കാരന്‍ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചു, ഗുരുതരമായി പരിക്കേറ്റ കോട്ടക്കല്‍ സ്വദേശി ആശുപത്രിയില്‍

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരന്‍ ബസിനകത്ത്‌ കയറി അക്രമിച്ചു. കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി മീത്തലകത്ത് എം.നൗഷാദിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ മമ്പറം കുണ്ടത്തില്‍ പി.കെ ഷഹീറിനെ പോലീസ്‌ അറസ്റ്റ് ചെയ്തു. വടകരയില്‍ നിന്നും സ്റ്റാന്റിലെത്തിയ

ചെറുമത്സ്യങ്ങളെ പിടികൂടിയ ബോട്ടുകള്‍ക്കെതിരെ നടപടി; ചോമ്പാലയില്‍ നിന്നും ബേപ്പൂരില്‍ നിന്നും ബോട്ടുകള്‍ പിടിച്ചെടുത്തു

വടകര: ബേപ്പൂരിലും ചോമ്പാലയിലും ചെറുമത്സ്യങ്ങളെ പിടികൂടിയ ബോട്ടുകള്‍ പിടിച്ചെടുത്തു. ബേപ്പൂരില്‍ നിന്നും മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച KL 07 MO 7418 മഹിദ എന്ന യാനവും ചോമ്പലയില്‍ നിന്ന് KL O7 അസര്‍ എന്ന എന്ന യാനവുമാണ് പിടിച്ചെടുത്തത്. ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും വടകര കോസ്റ്റല്‍ പോലീസും ചേര്‍ന്നാണ് ബോട്ട് പിടിച്ചെടുത്തത്.

വായനയുടെ വാക്കിന്റെ വരയുടെ വടകരയുടെ ഉത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം; ‘വ’ ഫെസ്റ്റിന്റെ കർട്ടൻ റൈസര്‍ സെപ്തംബർ 9ന്

വടകര: സഫ്ദർ ഹാഷ്മി നാട്യ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വ’ പുസ്തകോത്സവത്തിനായി ഒരുങ്ങി വടകര. എടോടിയിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വീട് നിന്നിരുന്നിടത്താണ് ‘വ’ യുടെ ഫെസ്റ്റിവൽ ഓഫീസ്. സെപ്തംബർ 9ന് വൈകിട്ട് നടക്കുന്ന ഓഫീസ് ഉദ്ഘാടനത്തോടെ ഫെസ്റ്റ് കൊടിയേറും. കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരത്തില്‍ മുത്തമിട്ട ഇന്ത്യൻ സിനിമയുടെ അഭിമാന താരം ദിവ്യപ്രഭയാണ്‌ ‘വ’

കുന്നുമ്മക്കര വാണിക പീടികതാഴെ കുനിയിൽ ഇബ്രാഹിം ഹാജി അന്തരിച്ചു

വടകര: കുന്നുമ്മക്കര വാണിക പീടികതാഴെ കുനിയിൽ (കുഞ്ഞിക്കണ്ടി) ഇബ്രാഹിം ഹാജി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: സമദ്, മജീദ്, റഫീഖ് (ദുബായ്), നസീര്‍, ഗഫൂര്‍ (ദുബായ്). മരുമക്കള്‍: റസിയ (നെല്ലാച്ചേരി), നസീമ (കുന്നുമ്മക്കര), നസീറ (ഓര്‍ക്കാട്ടേരി), സറീന (എടച്ചേരി), ഹാജറ (എടച്ചേരി). സഹോദരങ്ങള്‍: പരേതരായ കുഞ്ഞാലി, കദീജ, കുഞ്ഞാമി, ആയിശോമ. Description: Kunnummakkara

കോഴിക്കോട് പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: പന്തീരങ്കാവ് അറപ്പുഴ പാലത്തിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബോണറ്റില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഡ്രൈവര്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. Description: A car that

വടകര നാരായണ നഗരം ജനതാറോഡ്‌ ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

വടകര: നാരായണ നഗരം ജനതാറോഡിലെ ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: വസന്ത. മക്കൾ: ശ്രീഹരി (കൺസ്യൂമർ ഫെഡ്, കൊച്ചി), ശ്രീന, ശ്രീജിത്ത് (പേഴ്സണൽ സ്റ്റാഫ്, ഷാഫി പറമ്പിൽ എം.പി). മരുമക്കൾ: ആർ. റോഷിപാൽ (പ്രിൻസിപ്പൽ കറസ്പ്പോണ്ടന്റ്, റിപ്പോർട്ടർ ടിവി, തിരുവനന്തപുരം), ശുഭലക്ഷ്മി. സംസ്‌കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

പ്രകൃതിയെ അടുത്തറിഞ്ഞ് മുന്നോട്ട്; വടകര കടത്തനാട് കോളേജില്‍ നക്ഷത്ര വനം പദ്ധതിക്ക്‌ തുടക്കമായി

വടകര: കീഴല്‍ കടത്തനാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നക്ഷത്ര വനം പദ്ധതിക്ക്‌ തുടക്കം കുറിച്ചു. യു.എൽ.സി.സി.എസ്‌ ചെയർമാൻ രമേശൻ പാലേരി വൃക്ഷ തൈ നട്ടുകൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്തു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി, അമൂല്യങ്ങളായ സസ്യങ്ങളെ സംരക്ഷിച്ചു ജീവന് ഊർജം നൽകുക എന്ന ലക്ഷ്യവുമായി കോളേജ് ക്യാമ്പസിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന വന്നവത്കരണത്തിന്റെ ഭാഗമായാണ്‌

ഓണത്തിനായി ഒരുങ്ങി കേരള ദിനേശ് ബീഡി സഹകരണ സംഘം; വടകരയില്‍ വിപണന മേളയ്ക്ക് തുടക്കം

വടകര: ഓണത്തോടനുബന്ധിച്ച് കേരള ദിനേശ് ബീഡി സഹകരണ സംഘം വടകരയുടെ നേതൃത്വത്തില്‍ ഓണം വിപണന മേള ആരംഭിച്ചു. സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ആരംഭിച്ച മേള മുന്‍ മന്ത്രി സി.കെ നാണു ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ രഞ്ജിത്ത് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. കറി പൗഡറുകള്‍, പായസ കിറ്റ്‌, തേങ്ങാപാല്‍ തുടങ്ങിയ ഉല്‍പനങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. സംഘം

ജോലി തേടി മടുത്തോ ? വിഷമിക്കേണ്ട, ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പറാകാം, അറിയാം വിശദമായി

വടകര: വടകര ശിശുവികസന ഓഫീസ് പരിധിയിലെ ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യത പാസായിരിക്കരുത്. എഴുതാനും വായിക്കാനും അറിയണം. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗത്തിനും മുൻപരിചയമുള്ളവർക്കും പ്രായപരിധിയിൽ മൂന്നുവർഷംവരെ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫോം

മേല്‍പ്പാലത്തില്‍ ലോറി കുടുങ്ങി; ദേശീയപാതയില്‍ കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വന്‍ ഗതാഗതക്കുരുക്ക്

ചെങ്ങോട്ടുകാവ്: ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് മുകളില്‍ ലോറി കുടുങ്ങി. ആക്‌സില്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറി നിന്നുപോകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്. കൊയിലാണ്ടി ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും വലിയ തോതില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. ലോറിയെ മറികടന്ന് വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ പ്രയാസം നേരിടുന്നുണ്ട്. Description: Heavy traffic jam

error: Content is protected !!