Sharanya

Total 1163 Posts

പരവന്തല കൈനോളി സാവിത്രി അന്തരിച്ചു

വടകര: പരവന്തല കൈനോളി സാവിത്രി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: സജീവന്‍, സജിത. മരുമക്കള്‍: ജിഷ (ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂള്‍, പരവന്തല), പരേതനായ വാസു. സഹോദരങ്ങള്‍: ദേവി, കരുണന്‍, പരേതരായ മാധവി, ബാലന്‍, ശ്രീധരന്‍സ വിശ്വന്‍, സത്യന്‍. Description: Paravanthala Kainoli Savitri passed away

തിരുവള്ളൂര്‍ കോറോംകണ്ടിയില്‍ മാതു അന്തരിച്ചു

തിരുവള്ളൂര്‍: കോറോംകണ്ടിയില്‍ മാതു അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ജാനു, സരോജിനി, സജീവന്‍, രമേശന്‍. മരുമക്കള്‍: കൃഷ്ണന്‍ (ചെമ്മരത്തൂര്‍), അനില, ഷൈനി, പരേതനായ കാട്ടില്‍ കണാരന്‍. സഹോദരങ്ങള്‍: കണാരന്‍, പൊക്കന്‍, കൃഷ്ണന്‍, ചാത്തു, മന്ദി, മാത, നാരായണന്‍. Description: Thiruvallur korokandiyil Mathu passed away

ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌ക്കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മഞ്ഞപ്പിത്തം; നാല് ദിവസത്തിനുള്ളില്‍ 60ലധികം പേര്‍ക്ക് രോഗം, പഞ്ചായത്തില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം

പേരാമ്പ്ര: ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ നാല് കുട്ടികള്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഹയര്‍സെക്കന്ററി വിഭാഗത്തിലെ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്‌ക്കൂളിലെ അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 40 പേര്‍ക്കും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 20 പേര്‍ക്കുമാണ് രോഗം സ്ഥീരികരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ

നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം ചെത്തിൽ കുമാരൻ അന്തരിച്ചു

വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം ചെത്തിൽ കുമാരൻ അന്തരിച്ചു. എണ്‍പത്ത് മൂന്ന് വയസായിരുന്നു. ഭാര്യ: ലീല. മക്കള്‍: റീജ, ഷീബ, ഷിനി. മരുമക്കള്‍: ഉമേഷ്, സുനില്‍കുമാര്‍, ഷാജു. സംസ്‌കാരം: ഇന്ന് രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍. Description: nadakkuthazha chethil Kumaran passed away

‘മുമ്പും ഞാന്‍ പാടിയിട്ടുണ്ട്, പക്ഷേ പൊലീസ് സ്റ്റേഷനില്‍ ആദ്യായിട്ടാ” പരാതിയുടെ കാര്യത്തിനെത്തി, ഒടുക്കം പൊലീസുകാരുടെ ഓണാഘോഷം പാട്ടുപാടി കളറാക്കി അരിക്കുളം സ്വദേശിയായ ബസ് ഡ്രൈവര്‍- വീഡിയോ കാണാം

അരിക്കുളം: ബസുമായി ബന്ധപ്പെട്ട ഒരു പരാതിയുടെ കാര്യത്തിന് ഇന്ന് പേരാമ്പ്ര സ്റ്റേഷനിലെത്തിയതായിരുന്നു അരിക്കുളം കുരുടിമുക്ക് സ്വദേശിയായ ബസ് ഡ്രൈവര്‍ മുനീര്‍. എന്നാല്‍ മുനീര്‍ മടങ്ങിയതാകട്ടെ മനോഹരമായ മാപ്പാളപ്പാട്ടുപാടി ഡി.വൈ.എസ്.പിയടക്കമുള്ള പൊലീസുകാരുടെ നിറഞ്ഞ കയ്യടി വാങ്ങിയാണ്. മധുവര്‍ണപൂവല്ലേ എന്ന മാപ്പിളപ്പാട്ട് പാടി ആണ് മുനീര്‍ എല്ലാവരെയും കയ്യിലെടുത്തത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഒമേഗ ബസിലെ ഡ്രൈവറാണ്

മരുതോങ്കര മുണ്ടകുറ്റി അയ്യപ്പക്ഷേത്രത്തിലെ കല്‍ വിളക്ക് തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

മരുതോങ്കര: മുണ്ടക്കുറ്റി അയ്യപ്പക്ഷേത്രത്തിലെ കല്‍ വിളക്ക് നശിപ്പിച്ച നിലയില്‍. ക്ഷേത്ര നടയിലെ ഭഗവതി ക്ഷേത്രത്തിന് മുന്‍വശത്തുള്ള കല്‍വിളക്കാണ് അഞ്ച് ഭാഗങ്ങളാക്കി നിലത്തേക്ക് എറിഞ്ഞ നിലയിലുള്ളത്. ഇന്നലെ രാവിലെ ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ പോയവരാണ് കല്‍വിളക്ക് നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടത്. ഒരു മീറ്ററോളം ദൂരത്തിലാണ് കല്‍വിളക്കിന്റെ ഭാഗങ്ങളുള്ളത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പ്രതിഷ്ഠാ മഹോത്സവത്തിന്റെ

‘കാറുകളുടെ ഡോറില്‍ ഇരുന്ന് വിദ്യാര്‍ത്ഥികളുടെ സാഹസിക യാത്ര’; അതിര് വിട്ട് കോഴിക്കോട് ഫറൂഖ് കോളേജിലെ ഓണാഘോഷം, നടപടിയുമായി എംവിഡി

കോഴിക്കോട്: ഫറൂഖ് കോളേജിലെ അതിര് വിട്ട ഓണാഘോഷത്തിനെതിരെ നടപടി. അപകടരമായ രീതിയില്‍ കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്ത സംഭവത്തിലാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമായിരുന്നു സംഭവം. റോഡില്‍ വലിയ രീതിയില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചായിരുന്നു കുട്ടികളുടെ ആഘോഷം. വാഹനങ്ങളുടെ ഡോറുകളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളായി എയിംസില്‍ ചികിത്സയിലായിരുന്നു. എഴുപത്തിരണ്ട് വയസായിരുന്നു. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ അടിയന്തരപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 1974ല്‍ എസ്.എഫ്.ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം തുടങ്ങിയത്. മൂന്നുതവണ സി.പി.എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രതിപക്ഷമായി

ഇത്തവണയും പതിവ് മുടങ്ങിയില്ല; ഓണകിറ്റിനൊപ്പം ഓണക്കോടിയും, നിർധനരോഗികളെ ചേര്‍ത്ത്പിടിച്ച്‌ വടകര ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ്

ചോറോട്: ഇത്തവണത്തെ ഓണത്തിനും പതിവ് തെറ്റിച്ചില്ല, നിർധനരോഗികളെ ചേര്‍ത്ത്പിടിച്ച് വടകര ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ്. ചോറോട് ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കമ്മിറ്റിയിൽ രജിസ്റ്റര്‍ ചെയ്ത കിടപ്പു രോഗികളിലെ പാവപ്പെട്ട രോഗികൾക്കാണ് മുടങ്ങാതെയുള്ള ഓണക്കോടിയും കിറ്റും നല്‍കിയത്. കഴിഞ്ഞ ആറ് വര്‍ഷമായി ഓണത്തിന് ഇത്തരത്തില്‍ രോഗികള്‍ക്ക് ഓണക്കോടിയും കിറ്റും ട്രസ്റ്റ് നല്‍കി വരികയാണ്. 1000രൂപ വിലവരുന്ന

ജീപ്പിലെ അറകളില്‍ കവറുകളിലാക്കി ഒളിപ്പിച്ചത് 53 കിലോ കഞ്ചാവ്; കൊടുവള്ളിയില്‍ കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഷ്‌റഫ് പിടിയില്‍. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കഞ്ചാവ് കടത്ത് പിടിച്ചത്. ഇയാളില്‍ നിന്നും 53 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയോടെ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ബൊലേറോ ജീപ്പില്‍ ഉണ്ടാക്കിയ പ്രത്യേക അറകളില്‍ കവറുകളിലാക്കിയാണ്‌ കഞ്ചാവ്

error: Content is protected !!