Sharanya
ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തില്ലേ; ഒക്ടോബർ 5 വരെ അവസരം, വിശദമായി നോക്കാം
കോഴിക്കോട്: 2025ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലേക്ക് ഒക്ടോബർ 5 വരെ പേര് ചേർക്കാം. പേര്, വീട്ടുപേര്, പിതാവിൻ്റെ പേര്, പോസ്റ്റ് ഓഫീസ്, വീട്ട്നമ്പർ, ജനന തിയതി, മൊബൈൽ നമ്പർ, വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ, ഒരു ഫോട്ടോ (ബാക്ക്ഗ്രൗണ്ട് വൈറ്റായി ഫോണിൽ എടുത്തതും മതിയാവും) എന്നിവയാണ് വോട്ടർ പട്ടികയിൽ
കക്കംവെള്ളിയില്‍ കാറിടിച്ച് അപകടം; പുറമേരി സ്വദേശിക്ക് പരിക്ക്
നാദാപുരം: കക്കംവെള്ളിയില്‍ കാറിടിച്ച് പത്ര വിതരണക്കാരന് പരിക്ക്. പുറമേരി സ്വദേശി പിലാച്ചേരി കുഞ്ഞിക്കണ്ണനാണ് (70) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കക്കംവെള്ളി പെട്രോള്‍ പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് കുഞ്ഞിക്കണ്ണന്‍ തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കുണ്ട്. ഉടന്‍ തന്നെ നാട്ടുകാര്‍ കുഞ്ഞിക്കണ്ണനെ നാദാപുരം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നുള്ള
പേരാമ്പ്രയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
പേരാമ്പ്ര: മുളിയങ്ങൽ ചെറുവാളൂർ ജി.എൽ.പി സ്‌ക്കൂളില്‍ ഫുൾടൈം അറബിക് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 26ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്നതായിരിക്കും. പേരാമ്പ്ര: പാലേരി വടക്കുമ്പാട് ജി.എൽ.പി സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ലാംഗ്വേജ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്നതായിരിക്കും. Description: Teacher vacancy in various schools in
കേരളത്തില്‍ ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ഏഴുദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമയ മഴയ്ക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ
ബാങ്ക് ജീവനക്കാര്‍ക്ക് തോന്നിയ സംശയം; മുക്കുപണ്ടം പണയംവെച്ച് പണംതട്ടാന്‍ ശ്രമിച്ചതിന് പേരാമ്പ്ര എടവരാട് സ്വദേശി പിടിയില്‍
പേരാമ്പ്ര: പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എരവട്ടൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എടവരാട് സ്വദേശി കുന്നത്ത് മീത്തല്‍ ആസിഫ് അലിയെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 11.510 മില്ലി ഗ്രാം തൂക്കംവരുന്ന മുക്കുപണ്ടം പണയംവെച്ച് യുവാവ് 30,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബാങ്ക് ജീവനക്കാര്‍
മുക്കാളി വട്ടക്കണ്ടി രവീന്ദ്രൻ അന്തരിച്ചു
മുക്കാളി: വട്ടക്കണ്ടി രവീന്ദ്രൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യമാർ: ശാന്ത, പരേതയായ ലീല. മക്കൾ: റീബ, റീജ. മരുമക്കൾ: രാജീവൻ മണിയൂർ, ബാജുഷ് അഴിയൂർ. സഹോദരങ്ങൾ: രാജലക്ഷ്മി, സുരേന്ദ്രൻ, ശൈലേന്ദ്രൻ, രജീന്ദ്രൻ, സജീന്ദ്രൻ, രാജേന്ദ്രൻ, പരേതരായ ശശീന്ദ്രൻ, ജയചന്ദ്രൻ. സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Description: Mukkali Vattakandi Raveendran passed away
പേരാമ്പ്രയില്‍ സ്വര്‍ണ വ്യാപാരിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ്; 3.2കോടി രൂപ പിടിച്ചെടുത്തു
പേരാമ്പ്ര: പേരാമ്പ്രയില്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ 3.22കോടി രൂപ പിടിച്ചെടുത്തു. ചിരുതകുന്ന് ഭാഗത്തുള്ള സ്വര്‍ണ മൊത്തവ്യാപാരിയുടെ ഫ്‌ലാറ്റിലാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്വര്‍ണ വ്യാപാരിയായ ദീപക് ശങ്കര്‍, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫ്‌ലാറ്റില്‍ നിന്ന് ഹോണ്ട വെന്യൂ കാറും സംഘം പിടിച്ചെടുത്തിട്ടുണ്ട്. കാറിലെ രഹസ്യ അറയില്‍ ഭൂരിഭാഗം പണവും
വടകരയിലെ വിവിധ കോളേജുകളില്‍ സീറ്റൊഴിവ്; വിശദമായി നോക്കാം
വടകര: മടപ്പള്ളി ഗവ.കോളേജിൽ സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, കൊമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ് എന്നീ പി.ജി വിഷയങ്ങളിൽ എസ്.സി, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ട സീറ്റുകൾ ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9188900231. വടകര: കീഴല്‍ ശ്രീനാരായണ കോളേജിൽ എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. കെമിസ്ട്രി, എം.കോം, എം.എ ഇംഗ്ലീഷ് എന്നീ ബിരുദാനന്തര
ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക; കേരള തീരത്ത് ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത
കോഴിക്കോട്: കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ
പൊന്നുംവിലയുള്ള താരമായി തേങ്ങ; ഏഴ് വര്‍ഷത്തിലെ ഏറ്റവും വലിയ വര്‍ധനവ്, തേങ്ങ വില്‍ക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ വില്‍ക്കാം
വടകര: സ്വര്‍ണവിലയ്‌ക്കൊപ്പം കുതിച്ച് നാളികേരവിപണിയും. കഴിഞ്ഞ എഴ് വര്‍ഷത്തിനിടെ വന്‍ വിലയാണ് തേങ്ങയ്ക്ക് വര്‍ധിച്ചിരിക്കുന്നത്. വിപണി വിലയനുസരിച്ച് ഒരു കിലോ തേങ്ങയ്ക്ക് 42.50രൂപയാണ് വില. പച്ചത്തേങ്ങ, രാജാപൂര്‍, ഉണ്ട, മില്‍ കൊപ്ര എന്നിവയ്ക്കാണ് വില വര്‍ധിച്ചിരിക്കുന്നത്. വടകരയില്‍ തിങ്കളാഴ്ച പച്ചത്തേങ്ങ ക്വിന്റലിന് 42.50 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 4000രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയ്ക്ക് ഒരു ദിവസം കൊണ്ടാണ് വില