Sharanya

Total 1149 Posts

ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതായി കരുതിയ യുവാവിനെ ജീവനോടെ ‘പിടികൂടി’ പേരാമ്പ്ര പൊലീസ്; കണ്ടെത്തിയത് മുതുവണ്ണാച്ചയില്‍ നിന്നും കാണാതായ ആളെ

പേരാമ്പ്ര: ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതായി കരുതിയ യുവാവിനെ ജീവനോടെ കണ്ടെത്തി പേരാമ്പ്ര പൊലീസ്. 2024 മെയ് 15 മുതല്‍ കാണാതായ, ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ച സ്വദേശിയായ, യുവാവിനെയാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബംഗളുരുവില്‍ നിന്ന് കണ്ടെത്തിയത്. യുവാവിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ക്കിടെ മൈസൂര്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി സമൂഹ മാധ്യമങ്ങളില്‍

തൂണേരി ഷിബിൻ വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്; തൂണേരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി

നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. ഇതെ തുടര്‍ന്ന് തൂണേരി, വെള്ളൂര്‍ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ ഏഴ് പ്രതികളില്‍ ആറുപേര്‍ ഇന്നലെ വിദേശത്ത് നിന്നും എത്തി പോലീസിന് കീഴടങ്ങിയിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പ്രതികള്‍ ദുബായില്‍ നിന്നുമാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. എന്നാൽ

ബംഗളൂരുവിൽ ബൈക്ക്‌ ഡിവൈഡറില്‍ ഇടിച്ച് അപകടം; കക്കോടി സ്വദേശിയായ യുവാവ് മരിച്ചു

കോഴിക്കോട്: ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ കക്കോടി സ്വദേശിയായ യുവാവ് മരിച്ചു. കക്കോടിയിൽ ഹൗസില്‍ അബ്ദുൽ നസീറിന്റെ മകൻ ജിഫ്രിൻ നസീർ (23) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഡോമ്ലൂര്‍ ഹൈവേയില്‍ വച്ചായിരുന്നു അപകടം. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി തെറിച്ചുവീഴുകയായിരുന്നു. മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കെ.എം.സി.സി പ്രവർത്തകരുടെ

തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; മൈസൂരു-ദര്‍ഭംഗ ഏക്പ്രസിന്റെ കോച്ചുകള്‍ പാളം തെറ്റി, മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും 12578 മൈസൂരു – ദര്‍ഭംഗ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. തിരുവള്ളൂരിന് സമീപം കാവേരിപേട്ടയില്‍ രാത്രി 8.21-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ട് കോച്ചുകള്‍ക്ക് തീപ്പിടിക്കുകയും ആറ് കോച്ചുകള്‍ പാളം തെറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ചരക്ക് തീവണ്ടിയുടെ പിന്‍വശത്ത് ദര്‍ഭംഗ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക്

വാണിമേൽ എം.യു.പി സ്‌ക്കൂള്‍ അധ്യാപകനായിരുന്ന കുട്ടോത്ത് കാവിൽ റോഡ് തിരുവോത്ത് ബാലകൃഷ്ണൻ അന്തരിച്ചു

കുട്ടോത്ത്: വാണിമേൽ എം.യു.പി സ്‌ക്കൂള്‍ റിട്ട. അധ്യാപകനും കുട്ടോത്ത് വിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റുമായിരുന്ന കാവിൽ റോഡ് തിരുവോത്ത് ബാലകൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. സ്നേഹ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റും കെഎസ്എസ്പിയു കീഴൽ യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ: സതി (റിട്ട. പ്രധാന അധ്യാപിക ചെട്ട്യാത്ത് യുപി സ്കൂൾ). മക്കൾ: ശ്രീജിത്ത് (അധ്യാപകൻ, വാണിമേൽ എംയുപി

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; വരുന്ന നാല് ദിവസം കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്‌, മത്സ്യത്തൊഴിലാളികള്‍ക്ക്‌ ജാഗ്രത നിർദേശം

കോഴിക്കോട്‌: കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതല്‍ 14 -ാം തിയതി വരെയും (11/10/2024 മുതൽ 14/10/2024 വരെ) കർണാടക തീരത്ത് ഇന്ന് മുതല്‍ 12 -ാം തിയതി വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഇന്ന് മുതല്‍ 14 -ാം തിയതി വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണതട്ടിപ്പ് കേസ്; 8 കിലോ 800 ഗ്രാം സ്വര്‍ണം കൂടി കണ്ടെടുത്തു

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വര്‍ണതട്ടപ്പില്‍ എട്ട് കിലോ 800 ഗ്രാം സ്വര്‍ണം കൂടി അന്വേഷണസംഘം കണ്ടെടുത്തു. തമിഴ്‌നാട്ടിലെ ബാങ്കുകളില്‍ പണയപ്പെടുത്തിയ സ്വര്‍ണം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. തിരുപ്പൂരിലെ ഡി.ബി.എസ്, സി.എസ്.ബി ബാങ്കുകളിലെ അഞ്ച് ശാഖകളിലായി പണയം വെച്ചതായിരുന്നു സ്വര്‍ണം. കേസിലെ പ്രതിയായ ബാങ്കിലെ മുന്‍ മാനേജര്‍

ജനത്തിരക്കില്‍ മാഹി പെരുന്നാൾ; രണ്ട് ദിവസം ഗതാഗത നിയന്ത്രണം, 14ന് മദ്യശാലകൾക്ക് അവധി

മാഹി: മാഹി തിരുനാളിന്റെ ഭാഗമായി രണ്ട് ദിവസങ്ങളില്‍ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ അറിയിച്ചു. പ്രധാന ദിവസങ്ങളായ 14,15 ദിവസങ്ങളിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ദിവസങ്ങളില്‍ തലശ്ശേരി ഭാഗത്തുനിന്ന്‌ വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുകൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് പോകണം.

മൂന്ന് ദിവസം, നാലായിരത്തോളം മത്സരാർത്ഥികള്‍; മേലടി ഉപജില്ലാ കായിക മേളയിൽ മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ചാമ്പ്യന്മാർ

മേപ്പയ്യൂർ: മേലടി ഉപജില്ലാ കായിക മേളയിൽ 432 പോയിന്റുകള്‍ നേടി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ഓവറോൾ ചാമ്പ്യൻമാരായി ആധിപത്യം നിലനിർത്തി. മൂന്നു ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടന്ന മേളയില്‍ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. 224 പോയിന്റ്‌ നേടി പയ്യോളി ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ രണ്ടാം സ്ഥാനവും,

മയ്യന്നൂര്‍ കസ്തൂരിമുക്ക് തടത്തില്‍ അനീഷ് കുമാര്‍ അന്തരിച്ചു

വില്യാപ്പള്ളി: മയ്യന്നൂര്‍ കസ്തൂരിമുക്ക് തടത്തില്‍ അനീഷ് കുമാര്‍ (കേളു ബസാർ, കക്കാട്ട് കുന്നുമ്മൽ) അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണന്‍, അമ്മ: ജാനു. ഭാര്യ: സുജിന (മയ്യന്നൂര്‍). മക്കള്‍: ഹീര അനീഷ്, ഹരിത അനീഷ്. സഹോദരന്‍: ശ്രീജ. Description: Mayannur Kasthurimuk thadathil Anish Kumar passed away

error: Content is protected !!