Saranya KV

Total 723 Posts

വളയം കുറ്റിക്കാട് മഹല്ലിലെ നബിദിനാഘോഷം: ഡി.വൈ.എസ്.പി വിളിച്ച അനുരഞ്ജനയോഗം തീരുമാനമാകാതെ പിരിഞ്ഞു

നാദാപുരം: വളയം കുറ്റിക്കാട് മഹല്ല് കമ്മിറ്റിയിലെ വിശ്വാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ നാദാപുരം ഡി.വൈ.എസ്.പി. എ.പി ചന്ദ്രൻ വിളിച്ചുചേർത്ത അനുരഞ്ജനയോഗം തീരുമാനമാകാതെ പിരിഞ്ഞു. ചർച്ചയിൽ ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ പരിപാടിക്ക് പോലീസ് അനുമതി നൽകില്ലെന്ന് ഡി.വൈ.എസ്.പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ട്‌ നടന്ന മണിക്കൂറുകൾ നീണ്ട യോഗത്തില്‍ ഇരുവിഭാഗവും ഒത്തുതീര്‍പ്പിന് തയ്യാറാകാതെ പിരിയുകയായിരുന്നു. സി.ഐ വിളിച്ചു ചേർത്ത

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 101 കുപ്പി മദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: തിരുനെല്‍വേലിയില്‍ നിന്നും ട്രെയിനില്‍ വന്‍തോതില്‍ മദ്യവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും മദ്യം പിടിച്ചെടുത്തത്. 750 മില്ലി ലിറ്ററിന്റെ 101 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ റെയില്‍വേ സ്‌റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് സംഭവം. 22629

വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം; 26ന് ബഹുജനപ്രക്ഷോഭം

വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് (റെയിൽവേ മെയിൽ സർവീസ്) കെട്ടിടം ഒഴിപ്പിക്കുന്നതിനെതിരെ ബഹുജന പ്രക്ഷോഭം നടത്താൻ ആർ.എം.എസ്. സംരക്ഷണസമിതിയുടെ തീരുമാനം. 26ന് വൈകീട്ട് വടകര കോട്ടപ്പറമ്പ് മൈതാനിയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌. ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ ആർ.എം.എസ്. കാലിക്കറ്റ് ഡിവിഷൻ സൂപ്രണ്ടിന് അയച്ച കത്തിലാണ് ‘അമൃത് ഭാരത്’ പദ്ധതിപ്രകാരം നവീകരണം

‘അന്ന് തീ കൊളുത്തിയത് ഫ്യൂഡലിസത്തിന്റെ കപട സദാചാരങ്ങൾക്കെതിരെ, യെച്ചൂരിയെന്നാല്‍ കമ്മ്യൂണിസ്റ്റ് മാതൃക’; യെച്ചൂരിക്കൊപ്പമുള്ള വടകരയിലെ ഓര്‍മകള്‍ പങ്കുവെച്ച്‌ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരൻ

വടകര: ”2024 ഏപ്രില്‍ 17, കോട്ടപ്പറമ്പ് നിറയെ ആളുകള്‍, എല്ലാവരും ക്ഷമയോടെ കാത്തിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ വലിയ ജനക്കൂട്ടത്തിന് നടുവിലായി എല്ലാവരെയും നോക്കി നിറഞ്ഞ് ചിരിച്ച് സീതാറം യെച്ചൂരിയെന്ന നേതാവ് എത്തി. പിന്നാലെ നിറഞ്ഞ കൈയ്യടി. ആവേശത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു……” അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വടകര വന്നപ്പോഴുള്ള ഓര്‍മകള്‍ വടകര ഡോട് ന്യൂസുമായി പങ്കുവെക്കുകയാണ്

ഓടുന്ന കാറിന് മുകളിലും ഡോറിലും ഇരുന്ന് സാഹസികയാത്ര; ഫറൂഖ് കോളേജിന് പിന്നാലെ കണ്ണൂരിലും അതിര് വിട്ട് ഓണാഘോഷം, മൂന്ന് പേരുടെ ലൈസന്‍സ് റദ്ദാക്കി

കണ്ണൂര്‍: കോഴിക്കോട് ഫറൂഖ് കോളേജിന് പിന്നാലെ കണ്ണൂരിലും വിദ്യാര്‍ത്ഥികളുടെ അതിര് വിട്ട ഓണാഘോഷം. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളേജില്‍ ഇന്നലെയാണ് സംഭവം. ഓണഘോഷ പരിപാടിക്കിടെയാണ്‌ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടങ്ങുന്ന സംഘം കാറിന് മുകളിലും ഡോറിലും ഇരുന്ന്‌ സാഹസിക യാത്ര നടത്തിയത്‌. വഴിയാത്രക്കാരാണ് സാഹസിക യാത്രയുടെ വീഡിയോ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് എംവിഡി

ജോലി തേടി മടുത്തോ ? പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നിങ്ങളെ കാത്തിരിക്കുന്നു, അറിയാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്കൗണ്ടന്റ് , ഐ.ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അക്രഡിറ്റ്ഡ് എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്കും അക്കൗണ്ടന്റ്, ഐടി തസ്തികയിലേയ്ക്ക് എല്ലാ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതകള്‍: അക്രഡിറ്റ്ഡ് എഞ്ചിനീയര്‍- ബി.ടെക്

യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും; നാളെ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനം

ന്യൂഡല്‍ഹി: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും. വസന്ത് കുഞ്ജിലെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കും. ശനിയാഴ്ച പകല്‍ 11 മുതല്‍ മൂന്നുവരെ സി.പി.എം ആസ്ഥാനമായ ഡല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി ഡല്‍ഹി ഓള്‍ ഇന്ത്യ

വയോധിക ദമ്പതികളെ കുത്തിപരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നു, പിന്നാലെ ബാഗ്ലൂരില്‍ ഒളിവില്‍; കോഴിക്കോട് തിരിച്ചെത്തിയ പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്‌

കോഴിക്കോട്: പന്തീരാങ്കാവ് മാത്തറയിൽ വയോധിക ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച് അഞ്ചു പവന്റെ സ്വർണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. തിരൂരങ്ങാടി ചന്തപ്പടി ചുണ്ടയിൽ വീട്ടിൽ ഹസീമുദ്ദിനാണ് (30) പിടിയിലായത്.ആഗസ്ത് 27നാണ് കേസിനാസ്പദമായ സംഭവം. വളര്‍ത്തുനായയുമായി പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ഗൃഹനാഥന്‍. ഇതിനിടെയാണ് പ്രതി വീട്ടില്‍ അതിക്രമിച്ച്‌ കയറിയത്. പിന്നാലെ വീട്ടമ്മയെ പിന്നില്‍ നിന്നും മുഖം പൊത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി

ശരീരവേദനയോടുകൂടിയ പനിയും തലവേദനയും വിട്ടുമാറുന്നില്ലേ ? എങ്കില്‍ സൂക്ഷിക്കണം, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാവാം!!

ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌ക്കൂളിലെ അറുപതിലധികം വിദ്യാര്‍ത്ഥികള്‍ക്ക്‌ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് രക്ഷിതാക്കള്‍. എന്നാല്‍ വൃത്തിയുള്ള ചുറ്റുപാടില്‍ ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ച് സൂക്ഷിക്കുകയും മറ്റും ചെയ്താല്‍ മഞ്ഞപ്പിത്തത്തെ ഒരുപരിധിവരെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും. മഞ്ഞപ്പിത്ത രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും വിശദമായി അറിയാം; എന്താണ് മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്

കാറിടിച്ച് ചോറോട് സ്വദേശിയായ ഒമ്പത് വയസുകാരി ആറുമാസമായി കോമയില്‍; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ചോറോട്‌: കാറിടിച്ച് ആറുമാസമായി കോമയിൽ കഴിയുന്ന ചോറോട് സ്വദേശിയായ ഒമ്പത് വയസുകാരി ദൃഷാനയുടെ ദുരിതജീവിതത്തിന് സഹായമേകാന്‍ ഹൈക്കോടതി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. ഫെബ്രുവരി 17 നാണ് ചോറാട് അമൃതാനന്ദമയി മഠം ബസ്

error: Content is protected !!