Saranya KV

Total 724 Posts

കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച്എംടി ജംങ്ഷനിലാണ് സംഭവം. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി ബസില്‍ ഓടിക്കയറിയ ശേഷം കണ്ടക്ടറായ അനീഷിനെ കുത്തുകയായിരുന്നു. ശേഷം പ്രതി ഇറങ്ങി ഓടി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വയോജനങ്ങൾക്ക് ആദ്യമായി ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പുകൾ; ലക്ഷ്യം ശാരീരിക മാനസിക ആരോഗ്യം, ഒരുമാസം കൊണ്ട്‌ 2400 ക്യാമ്പുകൾ സംഘടിപ്പിക്കാന്‍ പദ്ധതി

തിരുവനന്തപുരം: വയോജനങ്ങളുടെ ശാരീരിക – മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 2400 സ്പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആയുർവേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ

പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണന്‍ പുതിയ എല്‍.ഡി.എഫ് കണ്‍വീനര്‍

കോഴിക്കോട്: എൽഡിഎഫ് കൺവീനറായി പകരം ചുമതല മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേ റ്റംഗവും, പേരാമ്പ്ര എം.എൽ.എയുമായ ടി.പി രാമകൃഷ്ണന്. കണ്‍വീനറായി എ.കെ ബാലനെയായിരുന്നു പാര്‍ട്ടി ആദ്യം സമീപിച്ചത്. എന്നാല്‍ അദ്ദേഹം ഒഴിഞ്ഞുമാറിയതോടെയാണ് ടി.പി രാമകൃഷ്ണനിലേക്ക് പദവിയെത്തുന്നത്. ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന്‌ പിന്നാലെ വിഷയത്തില്‍ ടി.പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍

വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് വടകര എൻഡിപിഎസ് കോടതി

വടകര: വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായവര്‍ക്ക് രണ്ടുവര്‍ഷം വീതം കഠിന തടവും 20,000രൂപ വീതം പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. കാസര്‍കോട് കാഞ്ഞങ്ങാട് മടിക്കൈ അരയി വട്ടത്തോട് മുനീര്‍ (39), പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ സക്കീല മന്‍സില്‍ സിദ്ധിഖ് (32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി കഠിന

വടകര കൃഷിഭവന്റെ ഓണചന്ത സെപ്തംബര്‍ 11 മുതല്‍; വിശദമായി അറിയാം

വടകര: വടകര കൃഷിഭവന്‍ ഓണചന്ത സെപ്തംബര്‍ 11 മുതല്‍ 14 വരെ കൃഷിഭവന്‍ പരിസരത്ത് നടക്കും. കര്‍ഷകര്‍ പ്രദേശികമായി ഉദ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ ചന്തയിലേക്ക് നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446570149. Description: vadakara krishi bhavans onachanta from september 11

നാദാപുരം കോടതിയിലെ മോഷണം; ‘തൊണ്ടിമുതലായ’ വ്യാജസ്വർണം ‘പണയം’ വച്ചു; പ്രതി പിടിയില്‍

നാദാപുരം: നാദാപുരം കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വ്യാജ സ്വര്‍ണഉരുപ്പടികള്‍ മോഷ്ടിച്ച് ബാങ്കില്‍ പണയപ്പെടുത്തി പണം തട്ടിയ പ്രതി പിടിയില്‍. ചൊക്ലിയില്‍ താമസിക്കുന്ന കുണ്ടുതോട് വട്ടിപ്പാറ സ്വദേശി നാലൊന്ന് കാട്ടില്‍ സനീഷ് ജോര്‍ജ്ജാണ് (44) പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 17നാണ് നാദാപുരം കല്ലാച്ചി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ സ്‌ട്രോങ് റൂമില്‍ മോഷണം നടന്നത്. നാദാപുരം, വളയം

ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി; പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണൻ പുതിയ കൺവീനറായേക്കും

തിരുവനന്തപുരം: സി.പി.എം നേതാവ് ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. എല്‍.ഡി.എഫ് കണ്‍വീനറായിരിക്കെ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേകറുമായി ഇ.പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയിൽ ഇ.പിയെ നീക്കിയ വിവരം സി.പി.എം

നാദാപുരം ബസ് അപകടത്തില്‍പ്പെട്ടവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ബാഗുകള്‍ നാദാപുരം പോലീസ് സ്‌റ്റേഷനില്‍ സുരക്ഷിതം

വടകര: നാദാപുരം ബസ് അപകടത്തില്‍പ്പെട്ടവരുടെ ബാഗുകള്‍ നാദാപുരം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിപ്പ്. ബാഗുമായി ബന്ധപ്പെട്ടവര്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 7.15ഓടെയായിരുന്നു അപകടം. കൈവേലിയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസിയും വടകരയില്‍ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസിന്റെയും മുന്‍ഭാഗത്ത്

കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്ക് തുടരുന്നുണ്ട്. നിലവിലെ അറിയിപ്പ് അനുസരിച്ച് അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ (5 mm/hour)/ഇടത്തരം (5-15 mm/hour) മഴയ്ക്കും

ചക്കിട്ടപ്പാറ പഞ്ചായത്തിൽ ഓവർസിയർ നിയമനം; വിശദമായി അറിയാം

പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗത്തിൽ ഓവർസിയർ (പട്ടികജാതി സംവരണം), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബർ രണ്ടിന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോൺ: 0496 2662223. Description: Appointment of Overseer in Chakkittapara Panchayat

error: Content is protected !!