perambranews.com
കക്കയം കരിയാത്തുംപാറയിൽ ഒരുവർഷം മുമ്പ് സ്വർണാഭരണം കളഞ്ഞുപോയിരുന്നോ? ആ ആഭരണത്തിന്റെ ഉടമയെ തിരയുന്നു
പേരാമ്പ്ര: കക്കയം കരിയാത്തുംപാറ ഭാഗത്തുവെച്ച് സ്വർണാഭരണം നഷ്ടപ്പെട്ടിട്ടുണ്ടോ? അതും ഏതാണ്ട് ഒരു വർഷം മുമ്പ്, ആ ആഭരണം ഇപ്പോഴും അതിന്റെ ഉടമയെ തിരയുകയാണ്. 2024 ഫെബ്രുവരി 21നാണ് കക്കയം കരിയാത്തുംപാറ ഭാഗത്തുനിന്നും ആഭരണം കളഞ്ഞുകിട്ടിയത്. മോങ്ങം സ്വദേശി പി.മുഹമ്മദുകുട്ടി ഇപ്പോഴും അത് സൂക്ഷിച്ചുവെക്കുകയാണ്. സോഷ്യൽ മീഡിയകളിലൂടെ ഉടമയെ അന്വേഷിക്കുന്നതും തുടരുകയാണ്. ആഭരണം നഷ്ടപ്പെട്ടവർ 9037995808 എന്ന
മേപ്പയിൽ കോട്ടോള്ളതിൽ – മുക്കുമ്മൽ റോഡ് തുറന്നു; റോഡ് നിർമ്മിച്ചത് അഞ്ചുലക്ഷത്തിലധികം രൂപ ചെലവിൽ
വടകര: മേപ്പയിൽ കോട്ടോള്ളതിൽ – മുക്കുമ്മൽ റോഡ് നാട്ടുകാർക്ക് തുറന്ന് നൽകി. വൈസ് ചെയർമാൻ പി.കെ. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി അഞ്ചുലക്ഷത്തി അമ്പതിനായിരം രൂപാ ചെലവിലാണ് റോഡ് നിർമ്മിച്ചത്. വാർഡ് കൗൺസിലർ സിന്ധു പ്രേമൻ അധ്യക്ഷയായി. ഇ.അശോകൻ, സി രാമകൃഷ്ണൻ, എം.പി ഗംഗാധരൻ, എം.രാധാമണി, വത്സലൻ പി ,അനിൽകുമാർ. കെ.എം, രാജകുറുപ്പ്,
കലയുടെ ‘സ്നേഹാരാമം’; ചെക്യാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മത്സരം നവ്യാനുഭവമായി
നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മത്സരം നടന്നു. ‘സ്നേഹാരാമം’ എന്ന് പേരിട്ട മത്സരം കാണികൾക്ക് നവ്യാനുഭവമായി. ഇ.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് നസീമ കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വസന്ത കരിന്ത്രയിൽ ,സ്ഥിരംസമിതി അധ്യക്ഷരായ സുബൈർ പാറേമ്മൽ, റംല കുട്ട്യാപാണ്ടി, മെമ്പർമാരായ ടി.കെ. ഖാലിദ് , ഹാജറ ചെറൂണി, പി.കെ.ഖാലിദ് മാസ്റ്റർ,
കാണാതായ കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശിനിയെ കൊച്ചിയില്‍ കണ്ടെത്തി
കൊയിലാണ്ടി: നടുവത്തൂരില്‍ നിന്നും കാണാതായ യുവതിയെ കൊച്ചിയില്‍ കണ്ടെത്തി. യുവതിയിപ്പോള്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. യുവതിയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. ജനുവരി നാലിന് രാവിലെ പത്തുമണി മുതലാണ് യുവതിയെ കാണാതായത്. പിന്നീട് ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
‘മുൻപേ അറിയാം… പ്രതിരോധിക്കാം’; നാദാപുരത്ത് മെഡിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ച് എ കണാരൻ ചാരിറ്റബിൾ ട്രസ്റ്റ്
നാദാപുരം: നാദാപുരം എ. കണാരൻ ചാരിറ്റബിൾ ട്രസ്റ്റും, കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ബീച്ച് ആശുപത്രി, കോഴികോട് ജില്ലാ സഹകരണ ആശുപത്രി, എൻ എച്ച് എം യൂണിയനും സംയുക്തമായി നാദാപുരത്ത് സൗജന്യ മെഡിക്കൽ കേമ്പും,രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു. ‘മുൻപേ അറിയാം… പ്രതിരോധിക്കാം’ എന്ന സന്ദേശമുയർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇ.കെ വിജയൻ എം.എൽഎ ഉദ്ഘാടനം ചെയ്തു.
കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവാനിനുള്ളിൽ യുവാക്കൾ മരിച്ച സംഭവം; ജനറേറ്ററിൽ നിന്നുള്ള വിഷവാതകം വാഹനത്തിനുള്ളിൽ എങ്ങനെ എത്തിയെന്ന് കണ്ടെത്തി
വടകര: കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവാനിനുള്ളിൽ യുവാക്കൾ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനറേറ്ററിൽ നിന്ന് കാരവാനിനകത്തേക്ക് കാർബൺ മോണോക്സൈഡ് എത്തിയത് വാഹനത്തിന്റെ ബോഡിയിലുണ്ടായ ചെറിയ വിള്ളലിലൂടെയാണെന്ന് കണ്ടെത്തി. വിഷവാതകം ഏതു വഴിയാണ് ഉള്ളിലേക്കു കയറുന്നതെന്ന് മനസ്സിലാക്കാൻ വാഷ് ബേസിൻ, പൈപ്പ് എന്നിവയുടെ ദ്വാരങ്ങൾ അടച്ച ശേഷമായിരുന്നു പരിശോധന നടത്തിയത്. പിന്നീടാണ്, കാരവന്റെ
വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഒഴിവുകള്‍; വിശദമായി നോക്കാം
വടകര: വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് എന്നിവയിൽ ലക്ചറർമാരെ നിയമിക്കുന്നു. പ്രസ്തുതവിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. ഇന്റർവ്യൂ യഥാക്രമം ഏഴിന് പത്തുമണിക്കും 12 മണിക്കും നടക്കുന്നതായിരിക്കും. Description: Vacancies in Vadakara Model Polytechnic College
ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
കൊച്ചി: എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. കാല് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. കോളേജിലെ
20,000 രൂപ പ്രതിമാസ ശമ്പളം; മാനേജര്‍/ കോ-ഓര്‍ഡിനേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങി വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം
കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലെ വിവിധ ദത്തെടുക്കല്‍ കേന്ദ്രങ്ങ,. ശിശുപരിചരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാനേജര്‍/ കോ-ഓര്‍ഡിനേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ കം ഏര്‍ളി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേറ്റര്‍ (റസിഡന്റ്) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാനേജര്‍ / കോര്‍ഡിനേറ്റര്‍ – എം.എസ്.ഡബ്ല്യുവിലോ സോഷ്യോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദം.
250ഓളം പേർക്ക് സെലക്ഷന്‍, 900 പേര്‍ ചുരുക്കപ്പട്ടികയില്‍; വടകരയിലെ തൊഴില്‍മേളയില്‍ പങ്കെടുത്തത് ആയിരങ്ങള്‍
വടകര: ഇന്നലെ വടകരയില്‍ നടന്ന തൊഴില്‍മേളയില്‍ തത്സമയം ജോലി ലഭിച്ചത് 250ഓളം പേര്‍ക്ക്. ഇരുപത്തിനാല് കമ്പനികളാണ് മേളയില്‍ പങ്കെടുത്തത്. മാത്രമല്ല 900 പേരെ ചുരുക്കപട്ടികയിലും ഉള്‍പ്പെടുത്തി. ഒമ്പത് ടെക്‌നിക്കല്‍ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. ജൂവലറി, ടെക്‌സ്റ്റൈയില്‍സ് തുടങ്ങിയ സ്ഥാപനങ്ങളായിരുന്നു പ്രധാനമായും പങ്കെടുത്തത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റ് സെന്റര്‍, വടകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍