perambranews.com
മാനന്തവാടിയെ വിറപ്പിച്ച് കാട്ടാന; കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു, മയക്കുവെടി വെക്കാന്‍ തീരുമാനം
മാനന്തവാടി: മാനന്തവാടി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് കലക്ടർ രേണു രാജ്. ആനയെ കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് നടപടി. ആനയെ പിടികൂടിയ ശേഷം കര്‍ണാടകയിലേക്ക് കൊണ്ടുപോകും, ആവശ്യമെങ്കില്‍ കര്‍ണാടക വനംവകുപ്പിന്റെ സഹായം തേടുമെന്നും കലക്ടര്‍ പറഞ്ഞു. കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എടവക പഞ്ചായത്തിലെ
കൈത്താങ്ങിനൊരു സമ്മാനം; അപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ പാരിതോഷികം; പുതിയ പദ്ധതിയുമായി കോഴിക്കോട്
കോഴിക്കോട്: നഗരത്തില്‍ അപകടത്തില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് ഇനി മുതല്‍ പോലീസിന്റെ പാരിതോക്ഷികവും. ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസാണ് ‘ഗുഡ് സമരിറ്റന്‍സ് അവാര്‍ഡ്’ പദ്ധതിക്ക് തുടക്കമിട്ടത്. അപകത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഫോട്ടോയെടുത്ത് ആശുപത്രിയുടെ പേരിനൊപ്പം 8590965259 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പില്‍ അയച്ചാല്‍
നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് ഫെബ്രുവരി ഒന്നിനായിരുന്നു മരണം. നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി കുടുംബമാണ് മരണവിവരം അറിയിച്ചത്. ”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയ വിവരം ദുഖത്തോടെ പങ്കുവയ്ക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന്
തിയേറ്റര്‍ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയുമായ കെ.ഒ ജേസഫ് അപകടത്തില്‍ മരിച്ചു
കോഴിക്കോട്: മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമ കെ.ഒ ജോസഫ് തൃശ്ശൂരില്‍ അപകടത്തില്‍ മരിച്ചു. എറണാകുളത്ത് നിന്ന് മടങ്ങി വരുന്നതിനിടെ സുഹൃത്തിന്റെ ചങ്ങരംകുളത്തെ മാര്‍സ് അവന്യൂ ബില്‍ഡിങ് കാണാനായി ഇറങ്ങിയിരുന്നു. കെട്ടിടത്തിലെ ഒന്നാം നിലയില്‍ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു അപകടം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന്
പൂക്കാട് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്
കൊയിലാണ്ടി: പൂക്കാട് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. രാത്രി 10മണിയോടെയാണ് സംഭവം. തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ നിന്നാണ് ഇയാള്‍ വീണത്. അപകടം കണ്ട മറ്റു യാത്രക്കാര്‍ കൊയിലാണ്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ തങ്കരാജിന്റെ നേതൃത്വത്തില്‍ അഖില്‍, ഗംഗേഷ് എന്നിവര്‍ നടത്തിയ തിരച്ചിലില്‍ പൂക്കാട് ഭാഗത്ത് നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി
Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-82 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-82 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും
Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-400 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 400 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ്
Kerala Lottery Results | Bhagyakuri | Win Win Lottery W-754 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 754 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം
എസ് എസ് എല്‍ സി പാസ്സായവരാണോ?; ഗവ: ചെയിന്‍ സര്‍വേ കോഴ്സ് പരിശീലനത്തിന് അപേക്ഷിക്കാം, വിശദമായി അറിയാം
കോഴിക്കോട്: കേരള സര്‍ക്കാര്‍ സര്‍വേയും ഭൂരേഖയും വകുപ്പിന് കീഴിലുള്ള മൂന്ന് മാസ ചെയിന്‍ സര്‍വേ ലോവര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്സിന് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി പി.എസ്.സി മാനദണ്ഡത്തിന് അനുസൃതം. 1170 രൂപയാണ് ട്യൂഷന്‍ ഫീസ്. എസ്സി – എസ്ടി വിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യം. കുന്ദമംഗലം മിനി സിവില്‍
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി
കൊയിലാണ്ടി: വന്ദേഭാരത് ട്രെയിനിന് നേരെ വെള്ളറക്കാട് വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി. സംഭവത്തില്‍ ലോക്കോ പൈലറ്റ് മൊഴി നല്‍കാത്തതിനെ തുടർന്ന് അന്വേഷണം വഴി മുട്ടി നിന്ന സാഹചര്യത്തിലാണ് പാലക്കാട് നിന്ന് ഡിവിഷണൽ സെക്യൂരിറ്റി കമാന്റിന്റെ നേതൃത്വത്തിൽ ഉയർന്ന ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വന്ദേ