perambranews.com
കൊയിലാണ്ടി മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി; പ്രദേശത്ത് തിരച്ചില്‍
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഒരു സ്ത്രീ ചാടി. ഇന്ന് വൈകുന്നേരമാണ് സംഭവം. നാട്ടുകാരാണ് കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാണ്.
ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ വരെ; വെള്ളിയാഴ്ച റേഷൻ കടകൾ അവധി
വടകര: ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ വരെ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ എത്താൻ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ വെള്ളിയാഴ്ച അവധിയായിരിക്കും. ജനുവരി മാസത്തെ റേഷൻ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. ജനുവരിയിൽ വെള്ള കാർഡ് ഉടമകൾക്ക്
അറക്കിലാട് വെള്ളച്ചാലിൽ രാധ അന്തരിച്ചു
വടകര: അറക്കിലാട് താഴെ പുതിയോട്ടിൽ താമസിക്കും വെള്ളച്ചാലിൽ രാധ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: നാണു മക്കൾ: ജയരാജൻ, ജയശ്രീ, പരേതനായ ജയ കിഷോർ മരുമക്കൾ സുധാകരൻ, ദീപ [mid
പൊള്ളലേറ്റവർക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം; കേരളത്തിൽ ഒരുമാസത്തിനകം സ്‌കിൻ ബാങ്ക് ആരംഭിക്കും, കോഴിക്കോട് മെഡിക്കൽ കോളജിൽ ബേൺസ് യൂനിറ്റ് സജ്ജമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സ്‌കിൻ ബാങ്ക് ആരംഭിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരു മാസത്തിനകം സ്‌കിൻ ബാങ്ക് ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കെ. സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ഒരു
കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, 15 പേർക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. അപകടത്തില്‍ ബസിലുണ്ടായിരുന്ന പതിനഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുകയായിരുന്നു ബസ് ഇറക്കത്തില്‍ നിയന്ത്രണം
പുതുവത്സരാഘോഷം; സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന
തിരുവനന്തപുരം: പുതുവത്സരാഘോഷം പ്രമാണിച്ച് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. ഇന്നലെ വരെ ഇന്നലെ മാത്രം കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യമാണ്. വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 13 കോടിയുടെ വർധനവുണ്ടായി. ഡിസംബർ മാസം 22 മുതൽ ഡിസംബർ 31 വരെ 712. 96 കോടി രൂപയുടെ മദ്യം വിറ്റെന്നാണ് ബെവ്കോയുടെ കണക്ക്. കഴിഞ്ഞ വർഷം ഈ
വയനാട് പുനരധിവാസം; രണ്ട് എസ്റ്റേറ്റുകളില്‍ മോഡല്‍ ടൗണ്‍ഷിപ്പ്, 750 കോടി ചിലവ്, ജനുവരി 25 നകം ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കും
വയനാട്: വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കി. 750 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ടൗണ്‍ഷിപ്പുകളിലായാണ് പുനരധിവാസം. ഇതിനായി നെടുമ്പാലയില്‍ 48.96 ഹെക്ടര്‍ ഏറ്റെടുക്കുമെന്നും ഒരു കുടുംബത്തിന് 10 സെന്റും വീടും നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മാണ കരാര്‍ ഊരാളുങ്കലിനും നിര്‍മ്മാണ ഏജന്‍സി കിഫ്‌കോണിനുമാണ്. ജനുവരി 25 നകം ഗുണഭോക്താക്കളുടെ
ആതുര ശുശ്രൂഷയില്‍ മാതൃകയായി മണിയൂർ ഗവ: ഹയർ സെക്കന്ററി സ്‌കൂള്‍
വടകര: പുതുവർഷ പുലരിയിൽ ആതുര ശുശ്രൂഷയിൽ മാതൃകയായി മണിയൂർ ഗവ: ഹയർ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍. സ്‌കൂളിലെ എൻ.സി.സി നേവൽ യൂണിറ്റ് കേഡറ്റുകൾ വടകര ഗവ:ജില്ലാ ആശുപത്രിയിലേക്ക് വീൽ ചെയറുകള്‍ നല്‍കി. പഠനത്തോടൊപ്പം ആതുര ശിശ്രൂഷ രംഗത്തും കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ പരിപാടികളാണ് സ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ
കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
കണ്ണൂർ: മാലൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലൂര്‍ പഞ്ചായത്തിലെ പൂവൻപൊയിലിലാണു സംഭവം. സജീവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ ഇവരുടെ ആയുധം സ്ഫോടകവസ്തുവില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത്
കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട് : വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ താത്കാലിക ലക്ചറര്‍ ഒഴിവ്. അഭിമുഖം ജനുവരി ഒന്നിന് രാവിലെ 10.30-ന്. ഫോണ്‍: 0495 2383924.