perambranews.com
എന്‍ഐഎ റെയ്ഡ്: കോഴിക്കോട്ടെ ചായക്കടത്തൊഴിലാളിയായ പതിനേഴുകാരനെ ചോദ്യം ചെയ്തു, എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ്
കോഴിക്കോട്: ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്തിയ പരിശോധനയില്‍ നഗരത്തിലെ ചായക്കടയില്‍ തൊഴിലാളിയായ പതിനേഴുകാരനെ ലഖ്‌നൗവില്‍ നിന്നെത്തിയ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഡിസംബര്‍ 27ന് ലഖ്‌നൗവിലുള്ള എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കി. ലഖ്‌നൗ സ്വദേശിയായ ഇയാളെ കോടതിക്കടുത്തുള്ള ചായക്കടയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഏതാണ്ട്
Kerala Lottery Results | Bhagyakuri | Akshaya AK-627 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-627 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
നവകേരള സദസിനെതിരെ കോഴിക്കോട് വ്യാപക പ്രതിഷേധം; കരിങ്കൊടി കാട്ടി പ്രതിഷേധത്തിനൊരുങ്ങിയ 8 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍, പ്രതീകാത്മകമായി 21 വാഴകള്‍ നട്ടു
കോഴിക്കോട്: നവകേരള സദസിനെതിരെ കോഴിക്കോട്ട് വിവിധയിടങ്ങളില്‍ യൂത്ത് ലീഗ് പ്രതിഷേധം. കുറ്റിക്കാട്ടൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി 21 വാഴകള്‍ നട്ട് പ്രതിഷേധിച്ചു. മുക്കം മാങ്ങാപ്പൊയിലില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാട്ടി പ്രതിഷേധത്തിനൊരുങ്ങിയ 8 യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നജീബുദ്ധീൻ, എ.എം നസീർ കല്ലുരുട്ടി, ശിഹാബ് മുണ്ടുപാറ, ശരീഫ് വെണ്ണക്കോട്, ജിഹാദ്
കലാരംഗത്ത് സജീവം, പഠനത്തിലും ഒരുപോലെ മിടുക്കി; കുസാറ്റ് അപകടത്തില്‍ മരിച്ച താമരശ്ശേരി സ്വദേശിനി സാറ തോമസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നാട്
താമരശ്ശേരി: കൊച്ചി കുസാറ്റിലെ അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച താമരശ്ശേരി സ്വദേശിനി സാറ തോമസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നാട്. ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ ഉണ്ടായ അപകടത്തില്‍ നാല് പേരായിരുന്നു ആദ്യം മരിച്ചത്. തുടര്‍ന്ന് ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും മരിച്ചവരെ തിരിച്ചറഞ്ഞുള്ള ന്യൂസുകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ മരിച്ചവരില്‍ ഒരു
കുസാറ്റ് അപകടം: രണ്ട് പേരുടെ നില ഗുരുതരം, പരിക്കേറ്റ് ചികിത്സയിലുള്ളത് 38പേര്‍
കൊച്ചി: കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് പേരുടെ നില ഗുരുതരം. 38 പേരാണ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. സാരമായി പരിക്കേറ്റ രണ്ട് പേര്‍ ഐസിയുവിലാണ് ഉള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേ സമയം പത്തടിപ്പാലം കിന്‍ഡര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 18 പേരില്‍ 16പേര്‍ ആശുപത്രി വിട്ടു.
കുസാറ്റ് അപകടം; മരിച്ചവരില്‍ ഒരാള്‍ താമരശ്ശേരി സ്വദേശിനി
കൊച്ചി: കുസാറ്റില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരെ തിരിച്ചറിഞ്ഞു. താമരശ്ശേരി സ്വദേശി സാറ തോമസ്, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍റുഫ്ത, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റ് ആശുപത്രിയിലുള്ളവരില്‍ നാല് പെണ്‍കുട്ടികളുടെ നില
Kerala Lottery Results | Nirmal Lottery NR 356 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 356 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു
താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലാണ് അപകടം. ചുരം ഇറങ്ങി വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വയനാട് സ്വദേശികളായ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേരെ കാറില്‍ നിന്നും പുറത്തെടുത്തിട്ടുണ്ട്. കാര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ മുക്കത്ത് നിന്നും അഗ്നിശമന സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പോലീസും
ക്ലസ്റ്റര്‍ പരിശീലനം; 9 ജില്ലകളിലെ സ്‌ക്കൂളുകള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം ഉള്ള 9 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലെ സ്‌ക്കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനമായിരിക്കും. നാളെ ജില്ലാ കലോത്സവം നടക്കുന്നതിനാല്‍ ഈ നാല്