Karthi SK
വടകര ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കാൻ തീരുമാനം: പ്രതിഷേധവുമായി സംഘടനകൾ
വടകര: ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയോഗം തീരുമാനിച്ചു. അഞ്ചു രൂപയിൽ നിന്നു പത്തു രൂപയാക്കിയാണ് വർധനവ്. ഡിസംബർ ഒന്നു മുതലാണ് വർധനവ് പ്രാബല്യത്തിൽ വരിക. യുഡിഎഫ്, ആർ.എം.പി.ഐ അംഗങ്ങളുടെ ശക്തമായ എതിർപ്പിനിടെയാണ് എച്ച്.എം.സി യോഗം നിരക്ക് വർദ്ധനവ് അംഗീകരിച്ചത്. എന്നാൽ തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ
പേരാമ്പ്ര പോലീസ് സ്റ്റേഷൻ വിദ്യാർത്ഥികളുടെ കസ്റ്റഡിയിൽ; പാറാവ്, ജി.ഡി ചുമതല മുതൽ ഫ്രണ്ട് ഓഫീസ് വരെ കുഞ്ഞു കാക്കി ധാരികൾ കൈയ്യടക്കി
പേരാമ്പ്ര : പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഭരണം തങ്ങളുടെ കൈകളിൽ ഭദ്രമാക്കി വിദ്യാർത്ഥികൾ. പാറാവ്, വയർലൈൻസ്, ജി ഡി ചുമതല ഒപ്പം ഫ്രണ്ട് ഓഫീസ് വരെ കുഞ്ഞു കാക്കി ധാരികൾ കൈയ്യടക്കി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനായാണ് വടക്കുമ്പാട് ഹയർ സെക്കൻ്റെറി സ്‌കൂളിലെ 89 എസ് പി സി
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് വടകര റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല വരവേല്പ്
വടകര: പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി. ഹൈജമ്പിൽ സ്വർണ്ണ മെഡൽ നേടിയ മണിയൂർ ഗവൺമെണ്ട് ഹയർ സെക്കന്ററി സ്കൂളിലെ ഗുരുപ്രീതിനെയും ഇൻക്ലൂസ്സീവ് സ്പോർട്സിൽ ബാറ്റ്മിന്റനിൽ മൂന്നാം സ്ഥാനം നേടിയ പാർവണ രഗീഷിനെയും കായിക അദ്ധ്യാപകൻ ഡോ: എം.ഷിംജിത്തിനെയുമാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. വടകര റെയിൽവേ സ്റ്റേഷനിലിറങ്ങിയ കായിക താരകളെ കുറ്റ്യാടി
അഴിയൂർ സ്വദേശി മസ്കത്തിൽ മരണപ്പെട്ടു
അഴിയൂർ: അഴിയൂർ സ്വദേശി മസ്കത്തിൽ വെച്ച് മരണപ്പെട്ടു. അഞ്ചാംപീടികയ്ക്ക് സമീപം എലിഫെന്റ് റോഡിൽ സഫിയാസിൽ താമസിക്കുന്ന എൻ.പി.ശംസുദ്ദീൻ (57) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മസ്കത്തിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ലീവ് കഴിഞ്ഞ് മസ്ക്കത്തിലേക്ക് തിരിച്ച് പോയതായിരുന്നു. സലാല – തലശ്ശേരി അസോസിയേഷൻ പ്രസിഡണ്ടായിരുന്നു.പരേതനായ അഹമ്മദിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ സഫിയത്ത്.
വാഹനം വിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക്; 14 ദിവസത്തിനകം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: വാഹനവില്‍പ്പനയ്ക്ക് ശേഷം പെട്ടെന്നു തന്നെ ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആര്‍.ടി. ഓഫീസില്‍ നല്‍കണം. തുടര്‍ന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂര്‍ത്തിയാക്കണം. ഇത് മാറ്റാത്ത പക്ഷം വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആര്‍.സി. ഉടമയാണ്. വാഹനം വിറ്റശേഷമുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്
കണ്ണൂരില്‍ പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ ലോറി ഡ്രൈവറായ യുവാവ് മരിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ പരിയാരത്ത് പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവട്ടൂരിലെ ടി.കെ.മഹറൂഫി (27) ന്റെ മൃതദേഹമാണ് കുറ്റ്യേരി പാലത്തിന് സമീപം ഇരിങ്ങല്‍ ഭാഗത്ത് നിന്നും കണ്ടെത്തിയത്. ലോറി ഡ്രൈവറായിരുന്നു മെഹറൂഫ്. മണല്‍ക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ കണ്ട് യുവാവ് പുഴയില്‍ ചാടുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച രാത്രിയാണ് യുവാവിനെ കാണാതായത്.
ചോമ്പാല കൊളരാട് തെരുവിൽ കാഞ്ഞിലേരി നാരായണി അന്തരിച്ചു
അഴിയൂർ: ചോമ്പാല കൊളരാട് തെരുവിലെ കതിരൂന്റവിട കാഞ്ഞിലേരി നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. പരേതനായ കൈത്തറി വ്യവസായി കതിരൂ ശങ്കരന്റെ ഭാര്യയാണ്. മക്കള്‍: സാവിത്രി (റിട്ടയേഡ് അധ്യാപിക, കുന്നുമ്മക്കര മാപ്പിള എല്‍.പി), രവീന്ദ്രന്‍ (വ്യവസായി, ഈറോഡ്), പുഷ്പ (റിട്ടയേഡ് നഴ്‌സറി അധ്യാപിക, കല്ലാമല യു.പി), ദിനേശന്‍ (റിട്ടയേഡ് ജൂനിയര്‍ സൂപ്രണ്ട്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ്). മരുമക്കള്‍: ഉഷ
മൂന്ന് സ്വർണ്ണം, മൂന്ന് വെള്ളി, നാല് വെങ്കല മെഡൽ; സംസ്ഥാന സ്കൂൾ കായികമേളയിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് മികച്ച വിജയം
വടകര: ഏറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് സ്വർണ്ണം, മൂന്ന് വെള്ളി, നാല് വെങ്കല മെഡലുകൾ നേടി മികച്ച നേട്ടം കൈവരിച്ച് മേമുണ്ട സ്കൂൾ. മേമുണ്ട സ്കൂളിലെ പത്തൊൻപത് വിദ്യാർത്ഥികളാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്തത്. കരാത്തെ മത്സരത്തിൽ 22 പോയിൻ്റ് നേടി മേമുണ്ട സ്കൂൾ സംസ്ഥാനത്ത് ഓവറോൾ രണ്ടാംസ്ഥാനം നേടി. ആറ് വിദ്യാർത്ഥികൾ
ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കണ്ണൂർ: ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ വെക്കലം നെടുമ്പോയില്‍ സ്വദേശി മുഹമ്മദ് സഹദ് (20), കണ്ണൂർ തോലാംബ്ര ത്രിക്കടാരിപോയില്‍ സ്വദേശി റിഷ്ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ബന്നാർഘട്ട റോഡ് കമ്മനഹള്ളി ജംങ്ഷനില്‍ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു, ഗുരുതര പരിക്ക്; ഭർത്താവ് ഒളിവിൽ
നാദാപുരം: നാദാപുരം ചിയ്യൂരിൽ ഭർത്താവിൻ്റെ വെട്ടേറ്റ് ഗർഭിണിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. നരിപ്പറ്റ സ്വദേശി കിണറുള്ള പറമ്പത്ത് മൊയ്തുവിൻ്റെ മകള്‍ ഷംന (26) യ്ക്കാണ് തെരുവംപറമ്പ് ചിയ്യൂരിലെ ഭർതൃവീട്ടില്‍ വെച്ച് വെട്ടേറ്റത്. അക്രമത്തിന് ശേഷം ഭർത്താവ് ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോയാണ്