Karthi SK

Total 848 Posts

പയ്യോളി തച്ചന്‍കുന്ന്, കീഴൂര്‍ പ്രദേശത്ത് തെരുവുനായ അക്രമണം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്, രണ്ടു പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

പയ്യോളി: പയ്യോളി തച്ചന്‍കുന്ന്, കീഴൂര്‍ പ്രദേശത്ത് തെരുവുനായ അക്രമണം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. നാല് വാര്‍ഡുകളിലായി പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്യാട്ട് ശ്യാമള, കുറുമണ്ണിൽ രാധ, കോഴി പറമ്പത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു കാലിക്കടവത്ത്, മുബീന കൊമ്മുണ്ടാരി, തെരുവത്ത്കണ്ടി ശ്രീധരൻ, കുമാരൻ പള്ളിയാറക്കൽ, വെട്ടിപ്പാണ്ടി ശൈലജ, മലയിൽ രജില, ഗീത കപ്പള്ളിതാഴ, നീതു

കൊയിലാണ്ടി കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് തിരച്ചില്

കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തി പുഴയില്‍ തിരച്ചില്‍ തുടങ്ങി. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ പാലത്തിന് സമീപം ഒരു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയില്‍ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. ചാവിയും ബൈക്കില്‍ തന്നെയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ തിയ്യതി നീട്ടി

വടകര : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാലയിൽ ജൂലായ് സെഷനിൽ വിവിധ കോഴ്സു‌കൾക്ക് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 14 വരെ നീട്ടി. അപേക്ഷകൾ ignouadmission.samarth.edu.in എന്ന ലിങ്കിൽ ഓൺലൈനായി സമർപ്പിക്കണം. രണ്ട്, മൂന്ന് വർഷങ്ങളിലേക്കുള്ള തുടർപഠനത്തിന് റീ രജിസ്ട്രേഷൻ ചെയ്യേണ്ട അവസാനതീയതിയും 14 ആണ്. ഫോൺ: 0496 2525281.

അരൂർ നടക്ക്മീത്തൽ വലിയ വീട്ടിൽ മാതു അന്തരിച്ചു

പുറമേരി: അരൂർ നടക്ക് മീത്തൽ വലിയ വീട്ടിൽ മാതു അന്തരിച്ചു. എൺപതിരണ്ട് വയസ്സായിരുന്നു. ഭർത്താവ് വലിയ വീട്ടിൽ കണ്ണൻ. മക്കൾ: സുഗുണ (പൂളക്കൂൽ), ഗിരിജൻ (മസ്ക്കറ്റ്), സുരേഷ് (ദുബൈ), രാജീവൻ (മസ്ക്കറ്റ്), സദു. മരുമക്കൾ: പരേതനായ ഗോപാലൻ (പൂളക്കൂൽ), ദേവി, തങ്കം, ഷീജ, ദീപിക. സഹോദരങ്ങൾ: നാണു, കണ്ണൻ, രാജൻ, പൊക്കി, നാരായണി, പരേതരായ കുമാരൻ,

വടകര എം.യു.എം വി.എച്ച്.എസ്.എസിലെ മുന്‍ പ്രിന്‍സിപ്പല്‍ മേപ്പയ്യൂരിലെ കച്ചേരി കലന്തന്‍ മാസ്റ്റര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: ചങ്ങറംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. വടകര എം.യു.എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുന്‍ പ്രിന്‍സിപ്പലായിരുന്നു. ഭാര്യമാര്‍: ജമീല, പരേതയായ കുഞ്ഞയിശ. മക്കള്‍: അബ്ദുല്‍നാസര്‍, സമീര്‍, സാഹിര്‍ (മൂവരും ബിസിനസ്). മരുമക്കള്‍: ഹസീന, അജീബ, നസീമ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മദ് കച്ചേരി, കുഞ്ഞിമൊയ്തി മവ്വണ്ണൂര്‍. മയ്യത്ത് നിസ്‌ക്കാരം

ഒത്തുതീർപ്പാകാതെ ബസ് പണിമുടക്ക്; കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം ഇന്നും തുടരും, വലഞ്ഞ് യാത്രക്കാർ

വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം ഇന്നും തുടരും. കൂമുള്ളിയിൽ വെച്ചു ബസ് ഡ്രൈവർക്ക് മർദനമേറ്റതിൻ്റെ പേരിലാണ് തൊഴിലാളുകൾ പണിമുടക്ക് ആരംഭിച്ചത്. മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികൾ പറയുന്നത്. ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ്. കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്.

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (06/08/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) എല്ലുരോഗ വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8) ശ്വാസകോശ

അഴിയൂർ ചുങ്കം പത്തുകണ്ടത്തിൽ പി.കെ.സുരേഷ് ബാബു അന്തരിച്ചു

അഴിയൂർ: അഴിയൂർ ചുങ്കം പത്തുകണ്ടത്തിൽ മഹേഷ്‌ ഭവനിൽ പി.കെ.സുരേഷ് ബാബു അന്തരിച്ചു. അമ്പത്തിഅഞ്ച് വയസ്സായിരുന്നു. ഭാര്യ: രേഷ്മ. മകൻ: അഭിലാഷ്. സഹോദരങ്ങൾ: അശോകൻ (റിട്ടയേഡ് ബി.എസ്.എൻ.എൽ), ജാനകി (കണ്ണൂർ), പരേതരായ നാണു, മുകുന്ദൻ.

പേരാമ്പ്രയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞതായി പരാതി. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന ബസിന് നേരെ എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ്‌ അക്രമണം ഉണ്ടായത്. കല്ലേറില്‍ ഡ്രൈവര്‍ മനോജിന് പരിക്കേറ്റു. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ സൈഡിലുള്ള ചില്ല തകര്‍ന്ന് മനോജിന്റെ മേല്‍ പതിക്കുകയായിരുന്നു. ഇന്ന്‌ രാത്രി എട്ട് മണിയോടെയാണ് സംഭവം. അമ്പലത്തിന്

വിലങ്ങാട് ഉരുൾപ്പൊട്ടൽ; വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകും

നാദാപുരം: വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകുമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.വനജ അറിയിച്ചു. കൂടാതെ സൗജന്യമായി സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വാണിമേൽ ഗ്രാമ പഞ്ചായത്തിൽ എത് സാഹചര്യത്തിലും ഉപയോഗത്തിനാവശ്യമായ ഒരു സ്ഥിരം ഷെൽട്ടൽ നിർമ്മിച്ചു നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തൂണേരി

error: Content is protected !!