Karthi SK
പേരാമ്പ്രയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി പിടിയിലായത് വേളം സ്വദേശി
പേരാമ്പ്ര: പേരാമ്പ്രയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. വേളം ചെമ്പോട്ടു പൊയില്‍ ഷിഗില്‍ ലാലിനെയാണ് പോലീസ് വെള്ളിയാഴ്ച കഞ്ചാവുമായി പിടികൂടിയത്. പരിശോധനയില്‍ ദേഹത്ത് ഒളിപ്പിച്ച നിലയിലായില്‍ അമ്പതു ഗ്രാമിന് മുകളില്‍ തൂക്കം വരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്. പേരാമ്പ്രയില്‍ മറ്റൊരാള്‍ക്ക് വില്പനയ്ക്കായി എത്തിച്ചതായിരുന്നു. പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി.ലതീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പിയുടെ ലഹരി
അഴിയൂർ തട്ടാൻ്റവിട പൊൻപുലരിയിൽ മുഹമ്മദ് സ്വാലിഹ് അന്തരിച്ചു
അഴിയൂർ: അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിന് സമീപം തട്ടാന്റവിട പൊൻപുലരിയിൽ മുഹമ്മദ് സ്വാലിഹ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ജമാഅത്തെ ഇസ്ലാമി വടകര ഏരിയ സമിതി അംഗം, ഐഡിയൽ ട്രസ്റ്റ് അണ്ടിക്കമ്പനി അംഗം, വെൽഫയർപാർട്ടി അഴിയൂർ യൂണിറ്റ് സെക്രട്ടറി, മദ്രസത്തുൽ ഇസ്ലാമിയ അധ്യാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചു. ഭാര്യ കുഞ്ഞിബി. മക്കൾ: ത്വാഹാ (ദുബായ്), ജാസ്മിൻ, ശാഹുൽ
സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാരുടെ പണിമുടക്ക്; അത്യാഹിത വിഭാഗം പ്രവർത്തിക്കും
വടകര: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഡോക്ടർമാർ പണിമുടക്ക്. ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ ആയിരിക്കും പണിമുടക്ക്. മെഡിക്കൽ കോളേജുകളിലും, സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഒ.പി സേവനം തടസ്സപ്പെടും. അടിയന്തര പ്രാധാന്യമില്ലാത്ത സർജറികളും സ്തംഭിക്കും. അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള
വടകരയിലെത്തിയ ഗാന്ധിജി എഴുതി “കൗമുദി കീ ത്യാഗ്”; ആ മഹത് ചരിതം ഇങ്ങനെ..
അനൂപ് അനന്തൻ രാജ്യമിന്ന് 78ാം സ്വാതന്ത്ര്യദിനം ആചരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാന ചരിത്രത്തിൽ കടത്തനാടിനും (വടകര) പറയാനേറെയുണ്ട്. നിരവധി മനുഷ്യർ സമരത്തിന്റെ ഭാഗമായി. ഗാന്ധിജിയുടെ വഴിയെ സഞ്ചരിച്ചവർ ഏറെ. ഈ മഹത് ചരിതങ്ങൾക്കിടയിൽ രാജ്യം വാഴ്ത്തിയ ത്യാഗമാണ് കൗമുദി ടീച്ചറുടേത്. 1934 ജനുവരി 14-നാണ് ആ സംഭവം. ഹരിജനോദ്ധാരണത്തിന് ഫണ്ട് കണ്ടത്തെുന്നതിനായാണ് ഗാന്ധിജി 1934 ജനുവരി 10-ന്
കൊയിലാണ്ടിയില്‍ യുവമോർച്ചയുടെ തിരംഗ യാത്രയിലേക്ക് ബസ്സ് ഇടിച്ചു കയറി അപകടം; യുവമോർച്ച പ്രവർത്തകന് പരിക്ക്
കൊയിലാണ്ടി: യുവമോർച്ചയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച തിരംഗ യാത്രയിലേക്ക് ബസ്സ് ഇടിച്ചു കയറി അപകടം. ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. കോമത്തുകര ദീപേഷിനാണ് (33) പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന സിയ ബസ് ആണ് അപകടം വരുത്തിയത്. സംഭവത്തില്‍ യുവമോർച്ച കൊയിലാണ്ടി പോലീസ്
സ്വാതന്ത്ര്യ ദിന പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തില്‍ രണ്ട് ട്രെയിനുകൾ, അറിയാം വിശദമായി
പാലക്കാട്: യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് സ്വാതന്ത്ര്യ ദിന അവധിക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ. മംഗ്‌ളുറു ജംഗ്ഷനില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ഈ ട്രെയിനുകള്‍ ഓഗസ്റ്റ് 17, 18 തീയതികളിലാണ് സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്ബര്‍ 06041 മംഗ്‌ളുറു ജംഗ്ഷന്‍ – കൊച്ചുവേളി സ്‌പെഷല്‍ ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് 7.30ന് മംഗ്‌ളുറു
ഓണം കളറാക്കാൻ മദ്യം ഒഴുക്കേണ്ട; രാത്രിക്കാല പെട്രോളിംഗ് കാര്യക്ഷമമാക്കി എക്സൈസ്, മദ്യക്കടത്തിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും
കോഴിക്കോട്: ആഗസ്റ്റ് 14 മുതൽ സെപ്തംബർ 20 വരെ ഓണം സ്പെഷൽ ഡ്രൈവ് പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ്. ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായാണ് സ്പെഷൽ ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുകയും
തിരുവനന്തപുരം മര്യനാട് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു
തിരുവനന്തപുരം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30-ന് ആയിരുന്നു സംഭവം. മര്യനാട് സ്വദേശിയായ അരുള്‍ദാസൻ്റെ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. 12 പേരുണ്ടായിരുന്ന വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അത്തനാസ്, അരുള്‍ദാസൻ, ബാബു എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തനാസിൻ്റെ
വടകര പഴയ ബസ്റ്റാൻ്റിലെ പൊതു ശുചിമുറി ഒരു മാസത്തോളമായി അടച്ചിട്ട നിലയിൽ; വലഞ്ഞ് സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാർ
വടകര: ഒരു മാസത്തിലേറെയായി വടകര പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയനിലയിൽ. ശുചിമുറിയുടെ സ്ത്രീകൾ ഉപയോ ഗിക്കുന്ന ഭാഗവും പുരുഷന്മാർ ഉപയോഗി ക്കുന്ന എട്ട് ശുചിമുറികളുമാണ് അടച്ചുപൂട്ടിയത്. പുരുഷൻമാർക്ക് ഉപയോഗിക്കാൻ ഒരു ശുചിമുറി മാത്രം തുറന്നിട്ടുണ്ട്. ശുചിമുറി അടച്ചു പൂട്ടിയതിനാൽ പ്രധാനമായും ദുരിതത്തിലായത് സ്ത്രീകളാണ്. സ്റ്റാൻഡിൽ എത്തിപ്പെടുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ മീപത്തെ കെട്ടിടങ്ങളെയാണ് ഇപ്പോൾ
കുറഞ്ഞ ചിലവില്‍ ഫാമിലിക്കൊപ്പം പൈതല്‍മലയിലേക്ക് ഒരു യാത്ര പോയാലോ; കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു
കണ്ണൂര്‍: അതി തീവ്ര മഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രകൾ പുനരാരംഭിച്ചു. കണ്ണൂരില്‍ നിന്നും പൈതല്‍മല, കോഴിക്കോട്, വാഗമണ്‍, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് പുനരാരംഭിച്ചത്. കൊല്ലൂർആഗസ്റ്റ് 16,30 തീയതികളിൽ രാത്രി 8.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ എത്തും. ക്ഷേത്ര