Karthi SK
കോഴിക്കോട് ബസ് ബൈക്കിലിടിച്ച് അയൽവാസികളായ രണ്ട് യുവാക്കൾ മരിച്ചു
കോഴിക്കോട്: കല്ലായിയിൽ ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കല്ലായി വട്ടാംപൊയില്‍ ടൗണില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയായിരുന്നു അപകടം നടന്നത്. കൊണ്ടോട്ടി സ്വദേശികളായ കോടങ്ങാട് ഇളനീർക്കര നെച്ചിയില്‍ കോച്ചാമ്ബള്ളി മുഹമ്മദ് സാബിത്ത് (21), കൊട്ടൂക്കര മഞ്ഞപ്പുലത്ത് മുഹമ്മദ് സിയാദ് (18) എന്നിവരാണ് മരിച്ചത്. ഫറോക്കില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന സിറ്റി ബസാണ് ബൈക്കിലിടിച്ചത്.
പയ്യോളി കീഴൂരില്‍ വെച്ച് കാഴ്ച പരിമിതിയുള്ളയാളെ ആക്രമിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവം; അയനിക്കാട് സ്വദേശി പിടിയിൽ
പയ്യോളി: കീഴൂരില്‍ വെച്ച് കാഴ്ച പരിമിതനെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയായ അയനിക്കാട് സ്വദേശി പിടിയില്‍. അയനിക്കാട് കുന്നുംപുറത്ത് അനൂപിനെയാണ് പയ്യോളി പൊലീസ് സംഘം വടകരയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെ കീഴൂര്‍ യു.പി സ്‌കൂളിന് സമീപത്തുവെച്ചാണ് സംഭവം. കാഴ്ച പരിമിതനായ കണ്ണൂര്‍ സ്വദേശി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കളക്ഷന്‍ റിസീവറായ റഫീഖ് റോഡരികിലൂടെ
കാഫിർ പോസ്റ്റ് വിവാദം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യുഡിഎഫ്, നാളെ വടകര എസ്.പി ഓഫീസിലേക്ക് മാർച്ച്
വടകര: കാഫിർ പോസ്റ്റ് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്. വ്യാജ കാഫിർ പ്രചാരണം നടത്തിയ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ നാളെ വടകര എസ്.പി ഓഫീസിലേക്ക് യുഡിഎഫ് – ആർ.എം.പി സംയുക്ത പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കെ.മുരളീധരനാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. വടകര തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ സി.പി.എം ആയുധമാക്കിയ കാഫിർ സ്ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ്
“കാഫിർ സ്ക്രീൻ ഷോട്ട് സൃഷ്ടിച്ചത് റിബേഷ് അല്ല”; യുഡിഎഫ് മാധ്യമ നുണ പ്രചാരണങ്ങൾക്കെതിരെ വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ യുഡിഎഫ് നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ വടകരയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നുണപ്രചാരണങ്ങള്‍ക്കെതിരെ ബഹുജന പൊതുയോഗം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. സ്ക്രീൻ ഷോട്ട് റിബേഷ് ഫോർവേഡ് ചെയ്തത് വർഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു. റിബേഷ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ
അഴിയൂർ എളമ്പാളി സുനിത നിവാസിൽ കൗസു അന്തരിച്ചു
അഴിയൂർ: അഴിയൂർ എളമ്പാളി സുനിത നിവാസിൽ (കച്ചേരി പറമ്പത്ത്) കൗസു അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. അവിവാഹിതയാണ്.സഹോദരങ്ങൾ: പരേതരായ വാസു, അനന്തൻ. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ നടന്നു.
തൂണേരി വെള്ളൂരിലെ എടവലത്ത് കൃഷ്ണക്കുറുപ്പ് അന്തരിച്ചു
തൂണേരി: വെള്ളൂർ എടവലത്ത് കൃഷ്ണക്കുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ഭാര്യ ജാനകി അമ്മ. മകൻ പ്രകാശൻ. മരുമകൾ റീജ. സഹോദരങ്ങൾ: കുഞ്ഞിരാമകുറുപ്പ്, പരേതരായ ശങ്കരകുറുപ്പ്, ഗംഗാധര കുറുപ്പ്, കേളപ്പൻ മാസ്റ്റർ (മണിയൂർ), ലക്ഷ്മികുട്ടി. സഞ്ചയനം ബുധൻ കാലത്ത് 9 മണിക്ക്.
മൂടാടിയിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് കടിയേറ്റു
മൂടാടി: മൂടാടി പഞ്ചായത്തിലെ നന്തിയിലും ചിങ്ങപുരത്തുമായി വീണ്ടും തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. നന്തിയില്‍ വീരവഞ്ചേരി പാറക്കാട് ഭാഗത്ത് ചെറിയ കുട്ടിയടക്കം രണ്ട് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ സദാനന്ദന്‍, ഇറുവച്ചേരി മൊയ്തീന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൊയ്തീന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചിങ്ങപുരത്തും എളമ്പിലാട്, 20 മൈല്‍സ്
കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ അപകടം; ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ പേരാമ്പ്ര റൂട്ടിലോടുന്ന ബസ് തട്ടി സ്ത്രീക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. അരിക്കുളം-മുത്താമ്പി റോഡില്‍ നിന്ന് സ്റ്റാന്റിലേക്ക് ബസ് കയറ്റുന്നതിനിടെയാണ് അപകടം. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതായാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന ഗുരുതരമായ പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കക്കയം ഡാമും ഉരക്കുഴി വെള്ളച്ചാട്ടവു കൺകുളിർക്കെ കാണാം; മഴയെ തുടർന്ന് അടച്ചിരുന്ന കക്കയം ടൂറിസ്റ്റ് കേന്ദ്രം ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും
കൂരാച്ചുണ്ട്: കനത്ത മഴയെ തുടർന്ന് അടച്ചിട്ട കക്കയം ഡാം സൈറ്റില്‍ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ ഹൈഡല്‍ ടൂറിസം കേന്ദ്രവും വനം വകുപ്പിന്‍റെ ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രവും കളക്ടറുടെ ഉത്തരവ് പ്രകാരം ഇന്നുമുതല്‍ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് കക്കയം ഡാം സൈറ്റിലേക്കുള്ള റോഡിൽ കൂറ്റൻ പാറക്കല്ലുകൾ വീഴുകയും മണ്ണിടിച്ചിൽ ഭീഷണി ഉണ്ടാകുകയും
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ജാഗ്രത
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, എറണാകുളം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 19ന് കോഴികോട്, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 20ന്