Karthi SK
പേരാമ്പ്ര കൂത്താളിയിലെ വയോധികൻ്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി; മകൻ അറസ്റ്റിൽ
പേരാമ്പ്ര: കൂത്താളിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരൻ (69) നെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ശ്രീധരനും മകൻ ശ്രീലേഷും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ശ്രീധരനും മകനും തമ്മിൽ വീട്ടിൽ എപ്പോഴും വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ
കാട്ടുപന്നിയുടെ ആക്രമണം; പേരാമ്പ്ര മൂലാട് സ്വദേശിക്ക് ഗുരുതര പരിക്ക്
പേരാമ്പ്ര: കാട്ടുപന്നിയുടെ അക്രമണത്തില്‍ മൂലാട് സ്വദേശിക്ക് ഗുരുതര പരിക്ക്. മാതേടത്തു സുധാകരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. രാവിലെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോഴാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. മൂലാട് മങ്ങരമീത്തലില്‍ നിന്ന് കാട്ടുപന്നി റോഡിനു കുറുകെ ചാടി ബൈക്ക് മറിച്ചിട്ട് കാലിന് കുത്തി പരിക്കേല്‍പ്പിക്കുക യായിരുന്നു. കാലിന്റെ രണ്ട് വിരലുകള്‍ പൊട്ടുകയും ഞരമ്പിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പയ്യോളി അയനിക്കാട് കമ്പിവളപ്പിൽ കല്യാണി അന്തരിച്ചു
പയ്യോളി: പയ്യോളി അയനിക്കാട്കമ്പിവളപ്പിൽ കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ചോയി. മക്കൾ: ചന്ദ്രൻ, പ്രഭാകരൻ, മീനാക്ഷി, ചന്ദ്രി, രാജൻ, രാജീവൻ, മോളി, പരേതയായ ഗിരിജ.
വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് പുനരുദ്ധാരണം; പൊതുമരാമത്ത് വകുപ്പിൻ്റെ ഭൂമിയുടെ അതിരുകൾ മാർക്ക് ചെയ്യുന്ന പ്രവർത്തി ഉടൻ പൂർത്തിയാക്കുമെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ
വടകര: വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് പുനരുദ്ധാരണ പ്രവർത്തി സുഖമമായി പൂർത്തീകരിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരിയുടെയും യോഗം വിളിച്ച് കെ.പി.കുഞ്ഞമദ്കുട്ടി എം.എൽ.എ. വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് പ്രവർത്തിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനായുള്ളനടപടിക്രമങ്ങൾ എസ്.പി.വി ആയ കെ.ആർ.എഫ്.ബി യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ചില ഭൂവുടമകൾ റോഡ് വികസനത്തിനായി ഭൂമി വിട്ടു നൽകുന്നതിനുള്ള സമ്മതപത്രം നൽകാത്തതാണ് നിലവിൽ റോഡ് വികസനം
ചെക്ക്മെഷര്‍ ചെയ്തില്ലെന്ന കാരണത്താല്‍ തുക ലഭിച്ചില്ല; പതിനാല് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ കുടിവെള്ള പദ്ധതിക്ക് ചെലവായ തുക പലിശയുള്‍പ്പടെ മേപ്പയ്യൂര്‍ സ്വദേശിയ്ക്ക് നല്‍കാന്‍ ഉത്തരവിട്ട് മന്ത്രി
മേപ്പയ്യൂര്‍: പതിനാല് വര്‍ഷത്തിന് ശേഷം മേപ്പയ്യൂര്‍ സ്വദേശിയ്ക്ക് നീതിലഭിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്തിലെ അമ്പാട്ടുമ്മല്‍ ചെക്കോട്ടിക്കാണ് കിടപ്പാടം പണയത്തിലാകുമെന്ന ആശങ്ക ഒഴിഞ്ഞത്. അമ്പാട്ടുമ്മല്‍ കോളനി കുടിവെള്ള പദ്ധതിയ്ക്കായി ചിലവാക്കിയ തുക പഞ്ചായത്തും ഉദ്യോഗസ്ഥരും നല്‍കണമെന്ന് മന്ത്രി എം.ബി രാജേഷ് ഉത്തരവിട്ടു. 2009-10 ല്‍ ല്‍ പണി പൂര്‍ത്തിയാക്കിയ അമ്പാട്ടുമ്മല്‍ കോളനി കുടിവെള്ള പദ്ധതിയുടെ ഗുണഭോക്തൃ കമ്മിറ്റി കണ്‍വീനറായിരുന്നു
അത്തോളിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മണ്ണെടുക്കുന്നതിനിടെ ലഭിച്ചത് ആറ് വെടിയുണ്ടകൾ; അന്വേഷമാരംഭിച്ച് പോലീസ്
കൊയിലാണ്ടി: അത്തോളി കണ്ണിപ്പൊയിലില്‍ ആളൊഴിഞ്ഞ പറമ്ബില്‍നിന്നും മണ്ണെടുക്കുന്നതിനിടെ വെടിയുണ്ടകള്‍ കണ്ടെത്തി. സുബേദാര്‍ മാധവക്കുറുപ്പ് റോഡിന് സമീപത്തെ പറമ്പില്‍ നിന്നാണ് പഴക്കം ചെന്ന ആറു വെടിയുണ്ടകള്‍ കണ്ടെത്തിയത്. പറമ്ബില്‍ നിന്നും മണ്ണെടുക്കുന്നതിനിടെ അയല്‍വാസിയാണ് വെടിയുണ്ടകള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആറിൽ നാലെണ്ണം ഒടിയാത്തതും രണ്ടെണ്ണം ഒടിഞ്ഞതുമാണ്. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണ് ഇതെന്ന് സംശയിക്കുന്നു. ബോംബ്
സംശംതോന്നി നാട്ടുകാർ തടഞ്ഞുവെച്ചു; കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചുസ്ത്രീകൾ കോഴിക്കോട് പിടിയിൽ
കോഴിക്കോട്: കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചു സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് സ്വദേശിനികളായ കൗസല്യ, സെല്‍വി, ജ്യോതി, മണിമേഖല, കാവേരി എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. പന്തീരാങ്കാവിന് സമീപത്തെ വർക്ക് ഷോപ്പില്‍ നിന്നും കട്ടിംങ് മെഷീൻ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കഴിഞ്ഞദിവസം മോഷണം പോയിരുന്നു. മോഷണ വസ്തുക്കളുമായി പോകുന്ന രണ്ടു സ്ത്രീകളെ സംശയം തോന്നിയ നാട്ടുകാർ
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം; മലയാളിയുടെ മുറ്റത്ത് ഇന്നു മുതൽ പൂക്കളങ്ങൾ വിരിയും
വടകര: ഇന്ന് അത്തം തുടങ്ങുകയാണ്. ഐശ്വര്യത്തിന്റെയും സമ്പദ്സ മൃദ്ധിയുടെയും ആഘോഷമായ ഓണത്തെ വരവേല്‍ക്കാൻ നാടും നഗരവും ഒരുങ്ങി. മുറ്റത്ത് പൂക്കളമൊരുക്കി പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ഇനി പൂവിളികളുടെ നാളുകള്‍. വയനാട്ടിലെയും വിലങ്ങാട്ടെയും ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഒണാഘോഷങ്ങൾക്ക് നിറം കുറയും. സർക്കാരിൻ്റെ പരിപാടികൾക്ക് നിയന്ത്രണമുണ്ട്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ
കണ്ണൂരില്‍ ബേക്കറി ഉടമയെ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി ഒമ്ബതു ലക്ഷം രൂപ കവര്‍ന്നതായി പരാതി
കണ്ണൂർ: കണ്ണൂർ ചക്കരകല്ലിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്ബതു ലക്ഷം രൂപ കവർന്നതായി പരാതി.ബംഗളൂരില്‍ നിന്ന് കണ്ണൂരി ലെത്തിയപ്പോഴാണ് എച്ചൂർ സ്വദേശി റഫീഖിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി പണം കവർന്നത്. ബംഗളൂരുവില്‍ ബേക്കറി നടത്തുകയാണ് റഫീഖ്. ഇന്നലെ പുലർച്ചെ ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് റഫീഖിനെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത് എന്നാണ് പരാതി. തുടർന്ന് ക്രൂരമായി
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി അരങ്ങാടത്തിനടുത്ത് വെച്ച് ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പയ്യോളി ഏരിപ്പറമ്പിൽ പട്ടേരി റഹീസ് (34 വയസ്സ്) ആണ് മരിച്ചത്. ഇന്ന് രാത്രി 8.15ഓടെയാണ് സംഭവം. മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് റഹീസ് വീണത്. കൊയിലാണ്ടി അരങ്ങാടത്ത് വെച്ചാണ് ട്രെയിനില്‍ നിന്നും റഹീസ് വീഴുന്നത്. കൂടെ യാത്ര