Karthi SA

Total 2235 Posts

അടിയന്തര അറ്റകുറ്റപ്പണി; കല്ലാച്ചി മത്സ്യമാർക്കറ്റ് ഇന്ന് മുതല്‍ താത്കാലികമായി അടച്ചിടും

നാദാപുരം: കല്ലാച്ചി മത്സ്യ മാര്‍ക്കറ്റ് ഇന്ന് മുതല്‍ താത്കാലികമായി അടച്ചിടാന്‍ പഞ്ചായത്ത് തീരുമാനം. പഞ്ചായത്ത് ക്വട്ടേഷന്‍ നല്‍കിയിട്ടും ദൈനംദിന ഫീസ് പിരിക്കാനും പരിപാലിക്കാനും ആരും തയ്യാറാകാത്തതിനാലും മത്സ്യ മാര്‍ക്കറ്റ് വൃത്തിഹീനമായതിനാലുമാണ് അടച്ചിടുന്നത്. വ്യത്തിഹീനമായ സാഹചര്യത്തിൽ മത്സ്യമാംസാദികൾ വിൽക്കുന്നതിനെതിരേ പരാതിയുള്ളതായി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മത്സ്യമാർക്കറ്റ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന പരാതി നേരത്തേ ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചിരുന്നു. ലേലത്തിനും

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുചുകുന്ന് സ്വദേശി ശിവന്‍ തെറ്റത്ത് അന്തരിച്ചു

കൊയിലാണ്ടി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുചുകുന്ന് ശിവന്‍ തെറ്റത്ത് അന്തരിച്ചു. പയ്യന്നൂരില്‍ ഒരു സാഹിത്യ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.മുചുകുന്ന് സ്വദേശിയായ ശിവന്‍ നിലവില്‍ പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ ആയിരുന്നു താമസം. മുചുകുന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്യഭൂമി കണ്ണൂര്‍ യൂണിറ്റ് (തളിപ്പറമ്പ്) സര്‍ക്കുലേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അധ്യാപകന്‍, നാടകനടന്‍, കലാപ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സ്‌നേഹം മുളുന്ന

വടകര ജില്ലാ ആശുപത്രിയിലെ കെട്ടിടശിലാസ്ഥാപനം ശനിയാഴ്ച; സംഘാടകസമിതിയായി

വടകര: പിഎംജെവികെ പദ്ധതിയിൽ ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാരായണനഗറിൽ പ്രത്യേകം തയ്യാറാക്കുന്ന ഓഡിറ്റോറിയത്തിലാണ് പരിപാടി. പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. 83.5 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. ന്യൂനപക്ഷക്ഷേമവകുപ്പാണ് തുകയനുവദിച്ചത്. 60

സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറും ഇലക്ട്രോണിക്ക് വീല്‍ചെയറും; ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണത്തിന് അപേക്ഷ ക്ഷണിച്ചു

വടകര: ഷാഫി പറമ്പില്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെക്ക്യാട് (വാര്‍ഡ് 11), ചെറുവണ്ണൂര്‍ (വാര്‍ഡ് 1), കാവിലുംപാറ (വാര്‍ഡ് 13), കൂത്താളി (വാര്‍ഡ് 2,3), കൂന്നുമ്മല്‍ (വാര്‍ഡ് 2), മണിയൂര്‍ (വാര്‍ഡ് 15), നരിപ്പറ്റ (വാര്‍ഡ് 11), ഒഞ്ചിയം (വാര്‍ഡ് 10),

അനുഗ്രഹം ചൊരിഞ്ഞ് കാവിലമ്മ; ഭക്തിയില്‍ അലിഞ്ഞ് കൊല്ലം പിഷാരികാവ്, ഉത്സവത്തിന് ആയിരങ്ങൾ സാക്ഷി

കൊയിലാണ്ടി: ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പിഷാരികാവിലമ്മ. കാളിയാട്ടത്തിന്റെ പ്രധാന ദിനമായ ഇന്ന് വൈകീട്ട് മൂന്നുമണി യോടെ കൊല്ലത്ത് അരയന്റെയും, വേട്ടുവരുടെയും തണ്ടാന്റെ വരവ്, മറ്റ് അവകാശവരവുകളും ഭക്തിസാന്ദ്രമായി ക്ഷേത്രസന്നിധിയിൽ ക്ഷേത്രത്തിലെത്തിച്ചേർന്നു. തുടർന്ന് പൂജകൾക്ക് ശേഷം സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളി പാല ചുവട്ടിലെക്ക് നീങ്ങി. ചടങ്ങുകൾക്ക് ശേഷം മട്ടന്നൂർ ശ്രീരാജ് മാരാരുടെ

ചാറ്റ് ചെയ്യുമ്പോൾ മാത്രമല്ല, വീഡിയോ കോളിനിടെയും ഇമോജികള്‍ ഇടാം; പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്

ന്യൂഡൽഹി: നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് വാട്‌സ്ആപ്പ്. ജോലിയായാലും കുടുംബ ജീവിതമായാലും വിനോദമായാലും വാട്‌സ്ആപ്പ് ഇല്ലാതെ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ മെസ്സേജിങ് ആപ്പിന് ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ടുതന്നെ ഉപയോക്തൃ അനുഭവം സമ്പന്നമാക്കുന്നതിനായി കമ്പനി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ

ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വീഡിയോ സന്ദേശം; കോട്ടയത്ത് 23-കാരനായ കമ്പ്യൂട്ടർ എൻജിനീയർ ആത്മഹത്യ ചെയ്തു

കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന ജേക്കബ് തോമസാണ് ആത്മഹത്യ ചെയ്തത്.ഇരുപത്തിമൂന്നുകാരനായ യുവാവ് താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു.

കൂരാച്ചുണ്ട് നമ്പികുളം മലയില്‍ വ്യാജവാറ്റ് കേന്ദ്രം; എക്സെെസ് പരിശോധനയിൽ കണ്ടെത്തിയത് 700 ലിറ്റര്‍ വാഷും 33 ലിറ്റര്‍ ചാരായവും

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വില്ലേജില്‍ നമ്പികുളം മലയില്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്ത് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി. 33 ലിറ്റര്‍ ചാരായവുx 700 ലിറ്റര്‍ വാഷുമാണ് റെയ്ഡിൽ കണ്ടെത്തിയത്. രണ്ട് വാറ്റ് സെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. സ്ഥലത്ത് നിന്ന് വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ ചാരായം നിര്‍മിച്ച് സംഭരിക്കുന്നതായി വിവരം

അയനിക്കാട് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരിച്ചു

പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസ് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. കെ.പി.പി.എച്ച്.ഏ മുൻ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി, അയനിക്കാട് റിക്രിയേഷൻ സെൻറർ & ഗ്രന്ഥാലയം സ്ഥാപക പ്രസിഡണ്ട്, ബദരിയാപള്ളി മുൻ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ നാരങ്ങോളി സുബൈദ. മക്കൾ : താജുന്നിസ, ഷാജഹാൻ, പരേതനായ

ഹരിതകർമസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക്കിന് പുറമെ ചില്ലും മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ് ഡയറക്ടർ

ആലപ്പുഴ: ഹരിതകർമസേന വീടുകളിൽനിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് ഉത്തരവ്. ചില്ല് നിശ്ചിതകേന്ദ്രങ്ങളിൽ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളിൽ ഹരിതകർമസേനാംഗങ്ങൾ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു.ഇതോ തുടർന്നാണ് തദ്ദേശവകുപ്പ് ഡയറക്ടർ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നൽകിയത്. 2023 മാർച്ചിലെ സർക്കാർ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകർമസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ

error: Content is protected !!