Karthi SA
കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു
കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. വീടിന്റെ ടെറസിൽ കയറി നിന്ന് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുക്കാളി ചോമ്പാല തെക്കെ പുത്തൻപുരയിൽ നാണു അന്തരിച്ചു
മുക്കാളി: ചോമ്പാല തെക്കെ പുത്തൻപുരയിൽ നാണു അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: പരേതയായ രാധ മക്കൾ: രാജേഷ്, പരേതനായ രജീഷ് മരുമകൾ: ആതിര സംസ്ക്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ
‘ഗാർഹിക ഗുണഭോക്താക്കൾക്ക് ഗെയിൽ വാൽവ് സ്റ്റേഷനിൽ നിന്നും പ്രകൃതി വാതക കണക്ഷൻ നൽകണം’; ജനകീയ വിഷയങ്ങൾ ചർച്ചചെയ്ത് സിപിഐ ആയഞ്ചേരി ലോക്കൽ സമ്മേളനം
ആയഞ്ചേരി: ജനകീയ വിഷയങ്ങൾ ചർച്ചചെയ്ത് സി പി ഐ ആയഞ്ചേരി ലോക്കൽ സമ്മേളനം സമാപിച്ചു. മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ ഉദ്ഘാടനം ചെയ്തു. തുലാറ്റും നടയിൽ പ്രവർത്തിക്കുന്ന ഗെയിൽ വാൽവ് സ്റ്റേഷനിൽ നിന്നും ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെയും പരിസരത്തെയും ഗാർഹിക ഗുണഭോക്താക്കൾക്ക് പ്രകൃതി വാതക കണക്ഷൻ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി
കോഴിക്കോട് അലക്കുന്നതിനിടെ ചക്ക തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോഴിക്കോട്: ചക്ക തലയില്‍വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങല്‍ കോലഞ്ചേരി മിനി ആണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ പ്ലാവില്‍നിന്ന് ചക്ക ദേഹത്തുവീണാണ് പരിക്കേറ്റത്. പരിക്കേറ്റ് അബോധാവസ്ഥയിലായ മിനിയെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നട്ടെല്ലിന് ക്ഷതം പറ്റിയ മിനി തീവ്രപരിചരണ വിഭാഗത്തില്‍
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലെത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാല് വർഷം മുമ്പാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹർജി നേരത്തെ സിംഗിൾ
അടിമുടി മാറാനൊരുങ്ങി സർക്കാർ ആശുപത്രികള്‍; ഇനി മുതല്‍ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം
തിരുവനന്തപുരം: വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളിൽ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങൾക്ക്
സ്വർണ്ണ വിലയിൽ ഇന്നും കുറവ്; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 2200 രൂപ
കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ കുറവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇത്തരത്തില്‍ ഞായറാഴ്ച്ച ഒഴികെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് പവന് 2,200 രൂപ താഴ്ന്നിട്ടുണ്ട്. കേരളത്തിലെ വെള്ളി വിലയില്‍ ഇന്ന് കിലോയ്ക്ക് 100 രൂപയുടെ കുറവുമുണ്ടായിട്ടുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 66,280 രൂപയും, ഒരു ഗ്രാമിന് 8,285 രൂപയുമാണ് വില. ഇത്
എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം
എടച്ചേരി: എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒപി നടക്കാന്‍ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10മണിക്ക് എടച്ചേരി പഞ്ചായത്ത് ഹാളില്‍ നടക്കുന്നതായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്: 04962441115. Description: Doctor appointment at Edachery Family Health Center
സി.പി.ഐ നേതാവ് വി.പി ഗംഗാധരന്റെ ഓര്‍മകളില്‍ മൊകേരി
മൊകേരി: സി.പി.ഐ മൊകേരി ബ്രാഞ്ച് സെക്രട്ടറിയും ജോയിന്റ് കൗൺസിൽ നേതാവുമായിരുന്ന വി.പി ഗംഗാധരന്റെ പതിനാറാം ചരമവാർഷികം മൊകേരിയിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് ശേഷം അനുസ്മരണ യോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി.വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, പി.പി പ്രമോദ്, ഹരികൃഷ്ണ,
പേരാമ്പ്രയില്‍ വീടിന് സമീപത്ത് നിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
പേരാമ്പ്ര: പേരാമ്പ്ര മുളിയങ്ങല്‍ വാളൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. വാളൂര്‍ തയ്യില്‍ ഹര്‍ഷാദ് (28) ആണ് പിടിയിലായത്. വീടിന് സമീപത്ത് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 1ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പേരാമ്പ്ര ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും പേരാമ്പ്ര പൊലീസും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. പേരാമ്പ്ര പൊലീസ് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍