Karthi SA
ആരോഗ്യ മേഖലയില്‍ മികവുറ്റ ചികിത്സാ സൗകര്യങ്ങളുമായി സര്‍ക്കാര്‍; നേത്രരോഗ ചികിത്സക്കായി ‘ദൃഷ്ടി’
തിരുവനന്തപുരം: നേത്രപരിപാലനത്തിന് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി ഭാരതീയ ചികിത്സാ വകുപ്പിന്റെ ദൃഷ്ടി പദ്ധതി. ഭട്ട് റോഡിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് കേരള സര്‍ക്കാര്‍, ദേശീയ ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘ദൃഷ്ടി’ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പരിശോധന.
തൂണേരി കൈതേരിപ്പൊയിൽ കാർത്തിക അന്തരിച്ചു
തൂണേരി: കൈതേരിപ്പൊയിൽ കാർത്തിക അന്തരിച്ചു. ഇരുപത് വയസായിരുന്നു. മാഹി മഹാത്മാ ഗാന്ധി ഗവ. കോളജ് ബി എസ് സി ഫിസിക്സ് വിദ്യാർത്ഥിനിയാണ്. അച്ഛൻ: സുകുമാരൻ (മൈത്രി സ്റ്റോർ ഇരിങ്ങണ്ണൂർ) അമ്മ: ശോഭ വള്ള്യാട് സഹോദരി: ദേവിക
വടകര വികസനക്കുതിപ്പിലേക്ക്; ഷാഫി പറമ്പിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാലരക്കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും
വടകര: ഷാഫി പറമ്പിൽ എംപിയുടെ 2024-25 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാലരക്കോടി രൂപയുടെ പദ്ധതികൾ വടകര മണ്ഡലത്തിൽ നടപ്പിലാക്കുന്നു. 114 പ്രോജക്ടുകൾ അംഗീകാരത്തിനായി നോഡൽ ഓഫീസറായ ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. ഭിന്നശേഷി സൗഹൃദ നിയോജകമണ്ഡലമെന്ന ലക്ഷ്യം മുൻനിർത്തി ഒരു കോടി രൂപയുടെ പ്രൊജക്ടുകൾ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കുമായി വകയിരുത്തി. ശാരീരിക, മാനസിക
ആശ്വാസത്തിന്റെ നാലാം ദിനം; ഇന്നും സ്വർണവിലയിൽ വൻ ഇടിവ്
കൊച്ചി: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം. തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഒരു പവന് 65,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 60 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 8,225 രൂപയായി. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് സ്വർണത്തിന് 68,480 രൂപയെന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു രേഖപ്പെടുത്തിയത്.
മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം; പൂക്കലശം വരവും വെടിക്കെട്ടും ഇന്ന്, പൂരനഗരിയിലേക്ക് എത്തുക ആയിരക്കണക്കിന് ജനങ്ങൾ
വടകര: ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രോത്സവങ്ങളിൽ ഒന്നായ അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം കാണാൻ ഇന്ന് ആയിരക്കണക്കിന് ജനങ്ങളെത്തും. ഒരു നാടിന്റെ ഒരുവർഷത്തെ കാത്തിരിപ്പാണ് പൂരം നാളിലെ ആറാം പൂവ് ദിവസം. ആറാം പൂവ് ദിവസമായ ഇന്നാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. പൂക്കലശം വരവും തുടർന്നുള്ള വെടിക്കെട്ടും കാണാനെത്തുന്ന പൂരപ്രേമികളെ കൊണ്ട് കടപ്പുറം നിറയും. ഉച്ചയ്ക്ക് രണ്ടുമുതൽ
ശുചിമുറി തുറന്നു നല്‍കിയില്ല; അധ്യാപികയുടെ പരാതിയില്‍ പയ്യോളിയില പെട്രോള്‍ ഉടമ 1.65ലക്ഷം പിഴയടയ്ക്കാന്‍ ഉത്തരവ്
പയ്യോളി: പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്നു നല്‍കാത്തതില്‍ പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എല്‍ ജയകുമാരിയുടെ പരാതിയില്‍ ആണ് പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ പിഴയടക്കേണ്ടത്. പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മിഷന്റേതാണ് വിധി. 1.50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേര്‍ത്ത് 1.65ലക്ഷമാണ് പിഴ.
വടകര ജില്ലാ ആശുപത്രി കെട്ടിട ശിലാസ്ഥാപനം ഏപ്രില്‍ 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
വടകര: വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 12 ന് പകല്‍ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമില്‍ (പിഎംജെവികെ) ജില്ലയില്‍ അനുവദിച്ച പദ്ധതി
വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി നാദാപുരത്ത് യുവാവ് പിടിയിൽ
നാദാപുരം: നാദാപുരത്ത് വില്‍പ്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വെസ്റ്റ് ബംഗാള്‍ 24 ഫര്‍ഗാന സ്വദേശി അമാനുള്ള ഖയാലി (29) ആണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 0.17 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പോലീസ് പിടികൂടി. നാദാപുരം എസ്‌ഐ എം.പി.വിഷ്ണുവും ഡിവൈഎസ്പിയുടെ കീഴിലുള്ള സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി നാദാപുരം
മന്തരത്തൂർ പിലാത്തോട്ടത്തിൽ പത്മിനി അമ്മ അന്തരിച്ചു
മണിയൂർ: മന്തരത്തൂർപിലാത്തോട്ടത്തിൽ പത്മിനി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: ബാലൻ നായർ (റിട്ടയേഡ് ഫീൽഡ് ഓഫീസർ, മൃഗ സംരക്ഷണ വകുപ്പ്). മക്കൾ: ബൈജുനാഥ് (പോസ്റ്റ് മാസ്റ്റർ ചെരണ്ടത്തൂർ), ബിപിൻ ദാസ് (ഫ്രണ്ട്സ് ഡ്രൈവിങ്ങ് സ്കൂൾ), ദീപ (ഉള്ളിയേരി). മരുമക്കൾ: വിനോദ് (ഉള്ളിയേരി), ബീന (അയനിക്കാട്), ദൃശ്യ (കടിയങ്ങാട്). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, ഗംഗാധരൻ നായർ, ഭാർഗവി,
അഭിമാനം വാനോളം; ഡയറക്ടർ ജനറലിന്റെ ‘സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ’ ബഹുമതിക്ക് അർഹരായി പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ ആറ് ഉദ്യോഗസ്ഥർ
പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ ആറ് ഉദ്യോഗസ്ഥർക്ക് ഡയറക്ടർ ജനറലിന്റെ ‘സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ’ ബഹുമതി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ഫയർ ഓഫീസർമാരായ പി. ആർ സത്യനാഥ്, ടി ബബീഷ്, ടി വിജീഷ്, എസ് ഹൃതിൻ ,പി പി രജീഷ് എന്നിവരാണ് അഭിമാന നേട്ടത്തിന് അർഹരായത്. ചൂരൽമല മുണ്ടക്കൈ