Karthi SK
“ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, തെറ്റ് ചെയ്തെങ്കിൽ എന്നെ കല്ലെറിഞ്ഞ് കൊന്നോട്ടെ”; അർജുൻ്റെ കുടുംബത്തിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മനാഫ്
കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. അർജുൻ്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ല. താൻ കുടുംബത്തിന് പണം കൊടുത്തിട്ടില്ലെന്നും മനാഫ് പറഞ്ഞു. ഒരിക്കല്‍ ഉസ്താദിനൊപ്പം കുടുംബത്തെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചത്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞ്
ഗാന്ധിജി അനുസ്മരണവും ശുചീകരണവും നടത്തി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ ഗാന്ധിജയന്തി അഘോഷം
മണിയൂർ: കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ഗാന്ധിജി അനുസ്മരണവും ശുചീകരണവുമായി പ്രവർത്തകർ ഒത്തുകൂടി. നിരവധിപേർ പരിപാടിയിൽ പങ്കെടുക്കാൻ എത്തി. മണിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കെ.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെയ്ദ് കുറുന്തോടി, സി.വി.ലിഷ, ഒ.എം.ബിജു, രഞ്ജിത്ത് കോണിച്ചേരി, എൻ.കെ.ഗോപിനാഥൻ, രാധാകൃഷ്ണൻ ഒതയോത്ത്,
ചിറയിൽ പീടികയിലെ മുൻകാല കച്ചവടക്കാരൻ മാണിക്കോത്ത് കുഞ്ഞിരാമൻ മേസ്തിരി അന്തരിച്ചു
ചോമ്പാല: ചിറയിൽ പീടികയിലെ പഴകാല കച്ചവടക്കാരൻ മാണിക്കോത്ത് കുഞ്ഞിരാമൻ മേസ്തിരി അന്തരിച്ചു. 83 വയസ്സായിരുന്നു. ഭാര്യ ദേവകി. മക്കൾ: സദാനന്ദൻ (ജൂനിയർ അക്കൗണ്ട്സ് ഓഫീസർ എഡുക്കേഷൻ ഡിപ്പാർട്ട്മെന്റ്, മാഹി), സജീവ് (ബാഗ്ലൂർ), സജിനി (എം.ഇ.എസ് കോളേജ് വില്യാപ്പള്ളി), സന്തോഷ് (അക്ഷയ മുക്കാളി), സജിത്ത് (സബ് ഇഞ്ചിനിയർ കെ.എസ്.ഇ.ബി), സനിത (ബാഗ്ലൂർ). മരുമക്കൾ: ബേബി, ഷീജ, കുമാരൻ
മണിയൂർ കരുവഞ്ചേരി പുളിയുള്ളതിൽ മീത്തൽ സുരേന്ദ്രൻ അന്തരിച്ചു
മണിയൂർ: കരുവഞ്ചേരി പുളിയുള്ളതിൽ മീത്തൽ സുരേന്ദ്രൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ കാഞ്ചന. മക്കൾ: സുജന, സുജീഷ്, സുജേഷ്. മരുമക്കൾ: രഞ്ജിത്ത് ബാബു (കൈനാട്ടി), അനുഷ, സുകന്യ. സഹോദരങ്ങൾ: ഭാസ്കരൻ, അശോകൻ (നടക്കുതാഴെ സർവീസ് സഹകരണ ബാങ്ക്), പുഷ്പ (നടുവയൽ), രതി (ഇരിങ്ങൽ). സംസ്കാരം ഇന്നു രാത്രി കരുവഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും Summary: Puliyullathil meethal
“റവന്യൂ വകുപ്പിൻ്റെ സേവനങ്ങൾ ലോക വ്യാപകമാക്കും”; വടകരയിൽ നടന്ന പട്ടയമേളയിൽ വിതരണം ചെയ്തത് 469 പട്ടയങ്ങൾ
വടകര: വടകരയിൽ നടന്ന പട്ടയമേളയിൽവടകര, കൊയിലാണ്ടി താലൂക്കുകളിലെ 469 പട്ടയങ്ങൾ വിതരണം ചെയ്‌തു.വടകര ടൗൺഹാളിൽ നടന്ന വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. റവന്യു വകുപ്പിൻ്റെ സേവനങ്ങൾ ലോക വ്യാപകമാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഇ-സേവനങ്ങൾ വഴി കേരളത്തിൽ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ
ആവശ്യപ്പെട്ടത് 3000 കോടി രൂപ, ലഭിച്ചത് 145.60 കോടി രൂപ; ഒടുവിൽ സംസ്ഥാനത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ
ഡല്‍ഹി: ഒടുവിൽ കേരളത്തിനു പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. 145.60 കോടിയുടെ ധന സഹായമാണ് സംസ്ഥാനത്തിന് ലഭിക്കുക. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. 3000 കോടിയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്. കേരളത്തെ കൂടാതെ ഗുജറാത്ത് (600 കോടി), മണിപ്പുർ (50 കോടി), ത്രിപുര (25 കോടി) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം തുക
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ച് കത്തിനശിച്ചു. കാർ ഓടിച്ചിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ കാല്‍ടെക്സിലെ ചേംബർ ഹാളിന് മുൻവശം വെച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് നാലു മണിക്കായിരുന്നു അപകടം നടന്നത്. കക്കാട് കോർജാൻ സ്കൂളിനടുത്തുള്ള സർവീസ് സെൻ്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് നടുറോഡില്‍ നിന്നും കാറിൻ്റെ ബോണറ്റിനുള്ളില്‍ പുക ഉയരാൻ തുടങ്ങിയത്. ഉടൻ സർവീസ്
പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കി; തൊട്ടിൽപാലം സ്വദേശിക്ക് 79 വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം കോടതി
നാദാപുരം: പത്തു വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും 1,12,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി. തൊട്ടിൽപാലം തോട്ടക്കാട് ബാലനെയാണ് (57) കോടതി ശിക്ഷ വിധിച്ചത്. അതിജീവിതയെ നിരന്തരം ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് കുട്ടിയുടെ സ്‌കൂൾ അധ്യാപികക്ക് ലഭിച്ച പരാതി ചൈൽഡ്
വടകര വിയ്യോത്ത് സുരേഷ് ബാബു അന്തരിച്ചു
വടകര: വടകര വിയ്യോത്ത് സുരേഷ് ബാബു അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: രമ. മക്കൾ: ബിൻരൂപ് (ജ്യോതി ഓട്ടോ ഫയൽസ്, കരിമ്പന പാലം), സിൻരൂപ് (ഏക്സിസ് ബേങ്ക്, വടകര). സഹോദരങ്ങൾ: വസുമതി (ഇയ്യാട്), രാമചന്ദ്രൻ (രാമചന്ദ്രാ വാച്ച് വർക്സ്, വടകര), രാധ (നാദാപുരം റോഡ്). പരേതരായ യശോദ, മോഹൻദാസ്. Summary: Vadakara Viyoth Suresh Babu
ലൈംഗികാതിക്രമം; ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ യുവതിയുടെ പരാതിയിൽ കേസ്
കൊയിലാണ്ടി: ലൈംഗികാതിക്രമ പരാതിയില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എ.വി.നിഥിനെതിരെ കേസ്. എറണാകുളത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവുള്‍പ്പെട്ട കേസ് നടത്തിയിരുന്ന അഭിഭാഷകനായ നിഥിന്‍ കേസിന്റെ കാര്യത്തിനായി ബന്ധപ്പെട്ട തന്നോട് നേരിട്ടും ഫോണിലും ലൈംഗികച്ചുവയോടെ സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്നാണ് പരാതി. ഐ.പി.സി 354എ, 354 ഡി,