Karthi SA
കുടുംബാന്തരീക്ഷം സൗഹൃദമാക്കിയാൽ കുട്ടികൾ ലഹരി തേടി പോകില്ല; ലഹരിക്കെതിരെ ചോറോട് മാങ്ങോട്ട്പാറയിൽ ബഹുജന സംഗമം
ചോറോട് ഈസ്റ്റ്: കുടുംബങ്ങളിലെ അസ്വാസ്ഥ്യങ്ങളും സംഘർഷങ്ങളും നമ്മുടെ കുട്ടികളെ ലഹരിയിലേക്ക് തള്ളിവിടുന്നതായി വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ്. മാങ്ങോട്ട്പാറയിൽ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ നടത്തിയ ‘മാനിഷാദ’ ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളുമൊന്നിച്ച് ഭക്ഷണം കഴിക്കാനോ ഒന്നിച്ച് കൂട്ടായിരുന്ന് നർമ്മങ്ങൾ പങ്കുവെക്കാനോ പലരും തയ്യാറാവുന്നില്ല. നല്ല ഭക്ഷണവും വസ്ത്രവും മാത്രമല്ല നല്ല സൗഹൃദങ്ങളും
വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്
വടകര: വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. വടകരയിൽ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പതിയാരക്കര ചോയിനാണ്ടി താഴെ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ബസിൽ 25 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. പലർക്കും
ഇനി ഉത്സവനാളുകള്‍; ചേന്ദമംഗലം ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും
വടകര: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവാഘോഷം 11 മുതൽ 18 വരെ നടക്കും. 11ന് അഖണ്ഡനാമജപം, രാവിലെ 7 മുതൽ കലവറനിറയ്ക്കൽ, കൊടിയേറ്റം, പ്രസാദവിതരണം, 7.30ന് ആദരിക്കൽ, 8-ന് ഭജന, 9.30 അയ്യൻപാട്ട് എന്നിവ നടക്കും. 12ന് ഉദയംമുതൽ നാരായണീയപാരായണം, ഏഴിന് നെയ്യഭിഷേകം, 5.30-ന് കാഴ്ചശീവേലി, 6.45-ന് തായമ്പക, 7-ന് ആധ്യാത്മികപ്രഭാഷണം,
പ്ലസ്ടു കഴിഞ്ഞവരാണോ?; അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം
കോഴിക്കോട് : കോഴിക്കോട് ഗവ.വനിത ഐടിഐ, ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐടിഐ, ഡിഗ്രി എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086415698, 9746953685 നമ്പറില്‍ ബന്ധപ്പെടാം. Summary: Applications invited for Administration course, know the details
പുലിപ്പേടിയിൽ ചക്കിട്ടപ്പാറ; ആടിനെ കൊന്നു
പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ പുലിയുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികൾ. പൂഴിത്തോട് മാവട്ടത്ത് ആടിനെ പുലി കൊന്നതായി സംശയം. ബുധനാഴ്ച രാത്രിയാണ് ആടിനെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അഞ്ജാത ജീവിയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലും സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. Description:chakkittappara In the
ത്രീ ഡി മോഡലിംഗ്, എഞ്ചിനീയറിംഗ് ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഡിസൈനിംഗ്; മാളിക്കടവ് ഐ.ടി.ഐയില്‍ അവധിക്കാല കോഴ്സുകള്‍ അപേക്ഷിക്കാം
കോഴിക്കോട്: മാളിക്കടവിലുള്ള ഗവ. വനിത ഐടിഐയില്‍ ഐഎംസി നടത്തുന്ന അവധിക്കാല ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, സ്‌കെച്ചപ്പ്, ത്രീ ഡി മോഡലിംഗ്, ത്രീ ഡി പ്രിന്റിംഗ് സോഫ്‌റ്റ്വെയറുകളില്‍ രണ്ട് മാസം ദൈര്‍ഘ്യമുള്ള എഞ്ചിനീയറിംഗ് ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഡിസൈനിംഗ് കോഴ്സിലേക്കും സ്‌കെച്ചപ്പ്, ത്രീ ഡി മോഡലിംഗ്, ത്രീ ഡി പ്രിന്റിംഗ് സോഫ്‌റ്റ്വെയറുകളില്‍ ഒന്നര മാസം
പരിഭ്രാന്തരാവേണ്ട; നാളെ സൈറൺ മുഴങ്ങും, രക്ഷാപ്രവർത്തകർ ഓടിയെത്തും
തിരുവനന്തപുരം: ചുഴലിക്കാറ്റിൻറെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സംസ്ഥാനത്ത് നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ നടക്കും. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ.
ബക്കറ്റെടുക്കാനായി ഇറങ്ങി, ഒടുവിൽ തിരിച്ച് കയറാനാവാതെ കിണറിനുള്ളിൽ കുടുങ്ങി; വള്ളിക്കാട് ബാലവാടി സ്വദേശിക്ക് രക്ഷകരായി ഫയർഫോഴ്സ്
ചോറോട്: കിണറിൽ കുടുങ്ങിയ വള്ളിക്കാട് സ്വദേശിക്ക് രക്ഷകരായി ഫയർഫോഴ്സ്. തൊടുവയിൽ ശ്രീധരനെയാണ് പുതുജീവതത്തിലേക്ക് ഫയർഫോഴ്സ് തിരിച്ചുകയറ്റിയത്. ഇന്ന് രാവിലെ 10.55 ഓടെയായിരുന്നു സംഭവം. സമീപത്തെ ഷൈൻ വിഹാറിലെ വീട്ടു കിണറിൽ വീണ ബക്കറ്റ് പുറത്തെടുക്കാൻ ഇറങ്ങിയതായിരുന്നു ശ്രീധരൻ. എന്നാൽ ശ്രീധരൻ തിരിച്ചു കയറാനാവാതെ കിണറിൽ കുടുങ്ങി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്നുമെത്തിയ ഫയർ
നിങ്ങളെടുക്കുന്ന സിം കാർഡിന് എവിടെയൊക്കെ നെറ്റ് വർക്ക് ഉണ്ടെന്ന് ഇനി പരിശോധിക്കാൻ എളുപ്പം; നെറ്റ് വർക്ക് കവറേജ് മാപ്പ് പുറത്തുവിട്ട് ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ
ദില്ലി: പുതിയൊരു സിം കണക്ഷൻ സ്വീകരിക്കുമ്പോഴോ നമ്മൾ ഉള്ളിടടത്തും മറ്റും മികച്ച നെറ്റ്വർക്ക് ലഭ്യത ഉണ്ടോ എന്ന് ഉറപ്പുവരുത്തലാണ്. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്താൻ സ്വന്തം നെറ്റ് വർക്ക് കവറേജ് മാപ്പ് പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ. ഓരോ സേവനദാതാക്കളുടേയും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ മാപ്പ് പരിശോധിക്കാം. ബിഎസ്എൻഎൽ മാപ്പ് bsnl.co.in/coveragemap എന്ന യുആർഎല്ലിൽ ലഭ്യമാണ്.
സ്വർണ വിലയിൽ വൻ വർധന; ഒറ്റ ദിവസംകൊണ്ട് ഇത്രയും വിലക്കയറ്റം ചരിത്രത്തിലാദ്യം, ആശങ്കയിൽ വിപണി
കോഴിക്കോട്: ഏതാനും ദിവസങ്ങളായി തുടർന്ന ഇടിവിന് വിരാമമിട്ട് ഇന്ന് സ്വർണ വില വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇന്ന് വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് പവൻ വിലയിൽ 2160 രൂപയുടെ വർധനവാണുണ്ടായത്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് സ്വർണവില ഒറ്റ ദിവസം കൊണ്ട് ഇത്രയും