Karthi SK

Total 820 Posts

മണിയൂരിൽ ചെങ്കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

വടകര: മണിയൂരിൽ ചെങ്കല്ലു കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ടാണ് സംഭവം. ചെങ്കൽ ലോഡുമായി എത്തിയചെരണ്ടത്തൂർ മാങ്ങംമൂഴി റോഡിൽ നിന്ന് ലോറി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. വളവിൽ കരീമിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. ഈ സമയം വീട്ടുമുത്തത് ആരുമില്ലാ തിരുന്നതിനാൽ വലിയ അപകടം

കണ്ണൂരിൽ വൈദ്യുത കമ്പി ദേഹത്ത് പൊട്ടിവീണ് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കണ്ണൂർ മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പത്ത് തങ്കമണിയാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. സംസാര ശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാല്‍ തന്നെ അപകടപ്പെട്ടത് ആരും അറിഞ്ഞില്ല. വൈദ്യുതക്കമ്പി ദേഹത്തു പൊട്ടി വീണായിരുന്നു അപകടം. വൈദ്യുതി ലൈനില്‍നിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു തങ്കമണി.

‘കണാരൻ മാസ്റ്റർ പഠിപ്പിച്ച മൂല്യങ്ങളാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്’; പാലേരി കണാരൻ മാസ്റ്ററുടെ നാൽപ്പതാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്പീക്കർ എ.എൻ.ഷംസീർ

ഒഞ്ചിയം: ഊരാളുങ്കൽ ലേബർ കോൺട്രക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് പാലേരി കണാരൻ മാസ്റ്ററുടെ നാല്പതാമത് അനുസ്മരണ സമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. ഇന്ന് ഏതു നിർമ്മാണവും യു.എൽ.സി.സി.എസ് എടുക്കണം എന്നാണ് തന്നെപ്പോലുള്ള ജനപ്രതിനിധികൾ ആഗ്രഹിക്കുന്നതെന്ന് ഷംസീർ പറഞ്ഞു. സത്യസന്ധത, ഗുണമേന്മ, വിശ്വാസ്യത, അച്ചടക്കം എന്നിവയിലൂടെയാണ് സൊസൈറ്റി ഈ നിലയിലേക്കു വന്നത്. ഒരു ഘട്ടത്തിലും

വീടിനു മുകളിൽ റൂഫ് ഷീറ്റിടാൻ ഉദ്ദേശിക്കുന്നവരാണൊ നിങ്ങൾ?; നിബന്ധനകളോടെ അനുമതി നൽകുന്നതിന് ചട്ടങ്ങളിൽ വ്യക്തത വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ്

തിരുവനന്തപുരം: മൂന്നു നിലകള്‍ വരെയുള്ളതും, 10 മീറ്റര്‍ വരെ ഉയരമുള്ളതുമായ ഏക കുടുംബ വാസഗൃഹങ്ങള്‍ക്ക് മുകളില്‍ ഇനി മുതൽ ടെറസ് ഫ്‌ളോറില്‍ നിന്ന് പരമാവധി 1.8 മീറ്റര്‍ വരെ ഉയരത്തില്‍ ഷീറ്റ്/ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കാം. കെട്ടിടങ്ങളുടെ ടെറസ് ഫ്‌ളോറില്‍ ഷീറ്റിടുന്നതിനും ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കുന്നതിനും നിബന്ധനകളോടെ അനുമതി നല്കുന്നതിന് ചട്ടങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന്

സംസ്ഥാനത്ത് പരക്കെ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുലാമഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചനം. ഇന്ന് എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. മറ്റ് ആറു ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ അറിയിപ്പുണ്ടാകുമെന്നും

ലാബ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിലെ അക്വാട്ടിക്ക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത മൈക്രോബയോളജി / ബയോടെക്നോളജി / ബി എഫ് എസ് സി/തത്തുല്യയോഗ്യതയുള്ള ബിരുദം. ഫീല്‍ഡില്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. ഒക്ടോബര്‍ 18 ന് രാവിലെ 11 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന

ചെന്നൈ കവരൈപ്പേട്ടയിലെ ട്രയിന്‍ അപകടം; 19 പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം, 28 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂര്‍ കവരൈപ്പേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൈസൂരുവില്‍ നിന്ന് ദര്‍ഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്‌സ്പ്രസ് നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളംതെറ്റി.

ചത്തീസ്ഗഢ് സ്വദേശിനിക്ക് വിവാഹ വാഗ്ദാനം നൽകി നിരന്തര പിഡനം; മൂന്നുതവണ ഗർഭിണിയാക്കി, യുവതിയുടെ പരാതി കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: ചത്തീസ്‌ഗഢ് സ്വദേശിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശി ബാംഗ്ലൂരിൽ അറസ്റ്റില്‍. ബേപ്പൂർ സ്വദേശിയായ ബിലാല്‍ റഫീഖ് (50) ആണ് അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്‌തത്‌. മർച്ചൻ്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ബിലാല്‍ റഫീഖ് 2021-ല്‍ ഇൻസ്റ്റഗ്രാം വഴിയാണ് ഛത്തീസ്‌ഗഢ് സ്വദേശിനിയെ പരിചയപ്പെടുന്നത്. ബെംഗളൂരു ആശുപത്രിയില്‍ നഴ്‌സായി ജോലി

തിക്കോടി പള്ളിക്കര സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പാല്യാടി സി.കെ.പ്രവീണ്‍ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

തിക്കോടി: പള്ളിക്കര പാല്യാടി സി.കെ.പ്രവീണ്‍ കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. സി.പി.ഐ.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട തുടര്‍ന്ന് വീട്ടില്‍ നിന്നും നന്തിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി  മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും. മൂന്നുമണി മുതല്‍ പള്ളിക്കര സെന്‍ട്രല്‍

‘കോൺഗ്രസ്സിനെ തകർക്കാൻ സി.പി.എം കേരളത്തിൽ ആർ.എസ്.എസ്സുമായി സന്ധിചെയ്യുന്നു’; ആയഞ്ചേരിയിൽ കോൺഗ്രസ് രാഷ്ടീയ വിശദീകരണ യോഗത്തിൽ ബി.ആർ.എം.ഷഫിർ

ആയഞ്ചേരി: കോൺഗ്രസിനെ തകർക്കാൻ സി.പി.എം കേരളത്തിൽ ആർ.എസ്.എസുമായി സന്ധിചേരുകയാണെന്ന് കോൺഗ്രസ് നേതാവ് ബി.ആർ.എം.ഷഫീർ കുറ്റപ്പെടുത്തി. ആയഞ്ചേരിയിൽ സംഘടിപ്പിച്ച കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ബംഗാളിലെ ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിൻ്റെ ഭരണത്തിൽ പാവപ്പെട്ടവനോ തൊഴിലാളിക്കോ ഗുണമില്ലെന്നും രാജാവിൻ്റെ കുടുംബത്തിനു മാത്രമാണ് ഗുണമെന്നും കെ.പി.സി.സി ജനറൽ

error: Content is protected !!