Karthi SA
സംസ്ഥാനത്ത് വേനൽ മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരും. ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ
കല്ലാച്ചി താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു
കല്ലാച്ചി: താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ താളംക്കുന്നത്ത് മമ്മുഹാജി. മക്കൾ: താഹിറ, അഷ്റഫ്, സീനത്ത്, ജലീൽ, ഹാരിസ് , ഫൈസൽ മരുമക്കൾ: ഹംസ ഹാജി കൊടുങ്ങാപ്പുറത്ത്, നസീമ , മമ്മൂട്ടി, നസീമ, നസീറ, സഹീറ. Description: Thalamkunnath Ayesha Hajjumma passes away
മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ യു.പി വിഭാഗം കെട്ടിടോദ്ഘാടനവും യാത്രയയപ്പും നാളെ
വടകര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗത്തിന്റെ പുതിയ കെട്ടിട ഉഘാടനവും യാത്രയയപ്പും നാളെ നടക്കും. രാവിലെ ഒൻപത് മണിക്ക് സ്കൂളിൽ നടക്കുന്ന പരിപാടി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ അധ്യക്ഷത വഹിക്കും. വിരമിക്കുന്ന അധ്യാപകർ, ജീവനക്കാർ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും, സ്കൂളിന്റെ കുടിവെള്ള പദ്ധതിക്കായി ബാങ്ക് ഓഫ്
കള്ളിന്റെ നല്ലകാലം തെളിയുമോ, ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം; പുതിയ മദ്യനയത്തിലെ കള്ളിനെ അറിയാം
തിരുവനന്തപുരം: ത്രീസ്റ്റാർ ഹോട്ടലുകളിൽ കള്ള് ഷാപ്പിന് അനുമതി നൽകി സർക്കാരിൻ്റെ പുതിയ മദ്യ നയം. വിനോദ സഞ്ചാര മേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളിലാണ് പുതിയ മദ്യനയത്തിൽ കള്ളുഷാപ്പ് തുടങ്ങാന്‍ അനുമതി നൽകുന്നത്. ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍
‘ഓത്തുപള്ളീലന്ന് നമ്മള്….’, മനോഹരമായ നിരവധി മാപ്പിളപ്പാട്ടുകളുടെ രചയിതാവ്; വടകരയിൽ പി.ടി അബ്ദുറഹ്മാൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു
വടകര: മലയാള കവിയും ഗാന രചയിതാവുമായിരുന്ന പി.ടി. അബ്ദു റഹ്മാൻ അനുസ്മരണവും പി.ടി സ്മാരക അവാർഡ് സമർപ്പണവും സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് വടകര നഗരസഭാ സാംസ്കാരിക ചത്വരത്തിലാണ് പരിപാടി നടന്നത്. കേരള സംഗീത നാടക അക്കാദമി സിക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. വടകരയിലെ കലാ- സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ എക്സൽ ഫൈൻ ആർട്സ് സൊസൈറ്റി
കോഴിക്കോട് ജില്ലയിലെ തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്; ഇപ്പോൾ അപേക്ഷിക്കാം
കോഴിക്കോട്: ജില്ലയില്‍ തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് നാളികേരവികസന ബോര്‍ഡ് നടപ്പിലാക്കി വരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകുന്നതിന് വേണ്ടിയുളള അപേക്ഷകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും ലഭിക്കും. കടന്നല്‍ കുത്ത്, താല്‍കാലിക അപകടങ്ങള്‍, മരണാനന്തര സഹായം, പൂര്‍ണ്ണ അംഗവൈകല്യം എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും (1)
വിവാഹ ആഘോഷം പൊലിപ്പിക്കുക, റീൽസ് ചിത്രീകരിക്കുക; കാറിൽ അപകടകരമായി യാത്ര ചെയ്തവർക്കെതിരെ കേസെടുത്ത് എടച്ചേരി പോലീസ്
വടകര: കാറിൽ അപകടകരമായി യാത്ര ചെയ്തവർക്കെതിരെ പോലീസ് കേസെടുത്തു. വളയത്ത് നിന്നും ഓർക്കാട്ടേരി കാർത്തികപ്പള്ളിയിലെ വിവാഹ വീട്ടിലെത്തിയ സംഘമാണ് കാറിൽ അഭ്യാസ പ്രകടനം നടത്തിയത്. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം. പുറമേരി തലായിൽ വച്ച് കാറുകളുടെ ഡിക്കിയിലും ഡോറിലും നിന്ന് അശ്രദ്ധമായും അപകടകരമായി മനുഷ്യ ജീവന് അപകടംവരത്തക്ക വിധത്തിൽ യാത്ര ചെയ്തെന്നാണ് കേസ്. സംഭവത്തിൽ
35 സെന്റ് സ്ഥലത്ത് നാലുനിലയില്‍ ലീഡര്‍ കെ.കരുണാകരന്‍ സ്മാരക മന്ദിരം, ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഓഡിറ്റോറിയം; കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനം നാളെ തുറക്കും
കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയ്ക്ക് പുതിയ ആസ്ഥാന മന്ദിരമൊരുങ്ങി. കോഴിക്കോട് മനോരമ ഓഫീസിന് സമീപമുള്ള 35 സെന്റ് സ്ഥലത്ത് ഏഴരക്കോടി രൂപ ചെലവഴിച്ച് നാല് നില മന്ദിരമാണ് ഏപ്രില്‍ 12 ശനിയാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യുന്നത്. ലീഡര്‍ കെ.കരുണാകരന്‍ സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്തിട്ടുള്ള കെട്ടിടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ
ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്റർ; ഒരു കൂട്ടം പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ച് വാട്സ് ആപ്
ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകൾ മെച്ചപ്പെടുത്താൻ വാട്സ്ആപ് പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു. പുതിയ അപ്‌ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്. ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര്‍ തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്‍എസ്
മണിയൂർ നെല്ലാച്ചേരി പറമ്പത്ത് എ.പി സജയൻ അന്തരിച്ചു
മണിയൂർ:നെല്ലാച്ചേരി പറമ്പത്ത് താമസിക്കും എ.പി സജയൻ അന്തരിച്ചു. നാൽപ്പത്തിയാറ് വയസായിരുന്നു. അച്ഛൻ: പരേതനായ അന്നംപൊയിൽ നാരായണൻ അമ്മ: ദേവി ഭാര്യ: വിജിത മക്കൾ: രാഹുൽ, രോഹിത് സഹോദരങ്ങൾ: സജിത്ത്, സനീഷ്