Karthi SA
സ്വർണ്ണം തൊട്ടാൽ പൊള്ളും; ചരിത്രത്തിലാദ്യമായി പവന് 70000 കടന്നു
കൊച്ചി: സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 200 രൂപ വർധിച്ചു. ഇതോടെ സ്വർണ വില 70160 രൂപയിലെത്തി. ഒരു ഗ്രാമിന് 8770 രൂപയുമായി. യുഎസ് ചൈന വ്യാപാര യുദ്ധം മൂർച്ഛിക്കുന്ന സാഹചര്യത്തിലാണ് സ്വർണ്ണത്തിന് വില കുതിക്കുന്നത്. സ്വർണ്ണ നിക്ഷേപം നിക്ഷേപകരെ ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷിക്കുന്നുമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ
വാട്സ്ആപ്പ് ചാറ്റിൽ സുഹൃത്തിന് അയക്കുന്ന ഫോട്ടോ സേവ് ആകുന്നത് തടയാം; ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചർ വരുന്നു
വാട്സാപ്പിൽ അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി എന്ന പുതിയ ഫീച്ചർ വരുന്നു. ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചർ നിങ്ങൾ അയക്കുന്ന മീഡിയ ഫയലുകൾ സ്വീകർത്താവിന്റെ ഫോണിൽ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഈ ഫീച്ചർ സജീവമാക്കിയാൽ, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാർക്കും എക്സ്പോർട്ട് ചെയ്തെടുക്കാനും കഴിയില്ല. വാട്സ്ആപ്പിന്റെ ഐഒഎസ് വേർഷനിലെ ചാറ്റുകളുടെ സ്വകാര്യത വർധിപ്പിക്കാനാണ്
ചേരയെ കൊന്നാല്‍ കുടുങ്ങും; മൂന്നുവര്‍ഷം തടവും 25000 രൂപ പിഴയും ലഭിക്കുമെന്ന് വനംവകുപ്പ്
കോഴിക്കോട്: ചേരയെ കൊന്നാല്‍ ഇനി മൂന്നുവര്‍ഷംവരെ തടവ് ശിക്ഷ. വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചേരയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവര്‍ഷത്തില്‍ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചേരയും നീര്‍ക്കോലിയുംമുതല്‍ മൂര്‍ഖന്‍, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ ഇനം പാമ്പുകളെല്ലാം ഏറ്റവും
കണ്ണൂക്കര മാവിലക്കുന്നിലെ ഇ രതീശൻ അന്തരിച്ചു
കണ്ണൂക്കര: മാവിലക്കുന്നിലെ ഇ രതീശൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. സിപിഎം മാവിലക്കുന്ന് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ഗിരിജ മക്കൾ: ശരത്ത്,
സംസ്ഥാനത്ത് വേനൽ മഴ തുടരും; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരും. ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ
കല്ലാച്ചി താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു
കല്ലാച്ചി: താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ താളംക്കുന്നത്ത് മമ്മുഹാജി. മക്കൾ: താഹിറ, അഷ്റഫ്, സീനത്ത്, ജലീൽ, ഹാരിസ് , ഫൈസൽ മരുമക്കൾ: ഹംസ ഹാജി കൊടുങ്ങാപ്പുറത്ത്, നസീമ , മമ്മൂട്ടി, നസീമ, നസീറ, സഹീറ. Description: Thalamkunnath Ayesha Hajjumma passes away
മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ യു.പി വിഭാഗം കെട്ടിടോദ്ഘാടനവും യാത്രയയപ്പും നാളെ
വടകര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗത്തിന്റെ പുതിയ കെട്ടിട ഉഘാടനവും യാത്രയയപ്പും നാളെ നടക്കും. രാവിലെ ഒൻപത് മണിക്ക് സ്കൂളിൽ നടക്കുന്ന പരിപാടി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ അധ്യക്ഷത വഹിക്കും. വിരമിക്കുന്ന അധ്യാപകർ, ജീവനക്കാർ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും, സ്കൂളിന്റെ കുടിവെള്ള പദ്ധതിക്കായി ബാങ്ക് ഓഫ്
കള്ളിന്റെ നല്ലകാലം തെളിയുമോ, ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം; പുതിയ മദ്യനയത്തിലെ കള്ളിനെ അറിയാം
തിരുവനന്തപുരം: ത്രീസ്റ്റാർ ഹോട്ടലുകളിൽ കള്ള് ഷാപ്പിന് അനുമതി നൽകി സർക്കാരിൻ്റെ പുതിയ മദ്യ നയം. വിനോദ സഞ്ചാര മേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളിലാണ് പുതിയ മദ്യനയത്തിൽ കള്ളുഷാപ്പ് തുടങ്ങാന്‍ അനുമതി നൽകുന്നത്. ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍
‘ഓത്തുപള്ളീലന്ന് നമ്മള്….’, മനോഹരമായ നിരവധി മാപ്പിളപ്പാട്ടുകളുടെ രചയിതാവ്; വടകരയിൽ പി.ടി അബ്ദുറഹ്മാൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു
വടകര: മലയാള കവിയും ഗാന രചയിതാവുമായിരുന്ന പി.ടി. അബ്ദു റഹ്മാൻ അനുസ്മരണവും പി.ടി സ്മാരക അവാർഡ് സമർപ്പണവും സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് വടകര നഗരസഭാ സാംസ്കാരിക ചത്വരത്തിലാണ് പരിപാടി നടന്നത്. കേരള സംഗീത നാടക അക്കാദമി സിക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. വടകരയിലെ കലാ- സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ എക്സൽ ഫൈൻ ആർട്സ് സൊസൈറ്റി
കോഴിക്കോട് ജില്ലയിലെ തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്; ഇപ്പോൾ അപേക്ഷിക്കാം
കോഴിക്കോട്: ജില്ലയില്‍ തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് നാളികേരവികസന ബോര്‍ഡ് നടപ്പിലാക്കി വരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകുന്നതിന് വേണ്ടിയുളള അപേക്ഷകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും ലഭിക്കും. കടന്നല്‍ കുത്ത്, താല്‍കാലിക അപകടങ്ങള്‍, മരണാനന്തര സഹായം, പൂര്‍ണ്ണ അംഗവൈകല്യം എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും (1)