Karthi SK
ദേശീയപാതയില്‍ കൊയിലാണ്ടി വെങ്ങളത്ത് കാറിനുള്ളില്‍ യുവാവിനെ ബന്ധിയാക്കിയ നിലയില്‍ കണ്ടെത്തി; എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപ കവര്‍ച്ച ചെയ്‌തെന്ന് യുവാവ്
കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ വെങ്ങളം കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിയുന്നത്. ഫെഡറല്‍ ബാങ്ക് എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യുന്ന ചുമതലയുള്ളയാളാണ് താന്‍ എന്നാണ് ഇയാള്‍ പറഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെകൊയിലാണ്ടിയിലെ എ.ടി.എമ്മില്‍ നിന്നും
കൊയിലാണ്ടി നെല്യാടിയില്‍ കഞ്ചാവ് സംഘത്തിന്റെ അക്രമണം; നാല് ഡി.വൈ.എഫ്.ഐ പ്രവർത്തക്ക് പരിക്ക്, രണ്ട് പേര്‍ കസ്റ്റഡിയിൽ
കൊയിലാണ്ടി: കഞ്ചാവ് സംഘത്തിന്റെ അക്രമണത്തില്‍ കൊല്ലം നെല്യാടിയില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ അംഗവും, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായ അഭിലാഷ്, സി.ഐ.ടി.യു കള്ള് ചെത്ത് വ്യവസായി തൊഴിലാളി സഹകരണ സംഘം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ പ്രഭീഷ്, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി മെമ്പര്‍ താഴെകുന്നേകണ്ടി അശ്വന്ത്, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ
കൊല്ലം കൊട്ടിയത്ത് എം.ഡി.എം.എ മയക്കുമരുന്നുമായി കണ്ണൂർ സ്വദേശിയായ യുവതിയടക്കം അഞ്ചുപേർ പിടിയിൽ
കൊല്ലം: കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതി അടക്കം അഞ്ച് പേർ പിടിയില്‍. കണ്ണൂർ ചെമ്ബിലോട് സ്വദേശി ആരതി(30), കിഴവൂർ ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കുഴിമതിക്കാട് സ്വദേശി വിപിൻ(32), കല്ലുവാതുക്കൽ പ്രഗതി നഗർ ബിലാല്‍(35), പാമ്ബുറം സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പനയ്‌ക്കായി എത്തിച്ച 4.37 ഗ്രാം
പൊതുജനാരോഗ്യ നിയമം വന്നതിനു ശേഷമുള്ള ആദ്യ കേസ്; ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച കല്ലാച്ചിയിലെ ഹോട്ടൽ ഉടമക്ക് ശിക്ഷ വിധിച്ച് കോടതി
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത് പൊതുജനാരോഗ്യ വിഭാഗത്തിന്‍റെ നിർദേശങ്ങള്‍ തുടർച്ചയായി അവഗണിച്ച ഹോട്ടല്‍ ഉടമയ്ക്ക് കോടതി ശിക്ഷ വിധിച്ചു. കല്ലാച്ചിയിലെ വനിതാ ഹോട്ടല്‍ ഉടമ എടവന്‍റവിടെ ആയിഷയെ ആണ് നാദാപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 10,000 രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കില്‍ 30 ദിവസം സാധാരണ തടവിനും ശിക്ഷ വിധിച്ചത്. കേരള
ട്വൻ്റിഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് തൃശ്ശൂരിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു
തൃശ്ശൂർ: ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തൃശ്ശൂർ പന്തലാംപാടം മേരിമാതാ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് റോഷന്‍, മുഹമ്മദ് ഇസ്ലാം എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നീലിപ്പാറ ക്വാറിക്ക് മുന്നില്‍ വെച്ച് ഇന്ന് പകല്‍ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. വാണിയംപാറ പള്ളിയില്‍
പാലക്കാട് പിടിക്കാൻ സരിൻ, ചേലക്കര നിലനിർത്താൻ പ്രദീപ്; ഉപതിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
പാലക്കാട്: ഒടുവിൽ പാലക്കാട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സി.പി.ഐ.എം. പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി.സരിൻ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ചേലക്കരയിൽ മുൻ എംഎൽഎയായ യു.ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ചേലക്കരയിൽ കെ രാധാകൃഷ്ണൻ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പാർട്ടിക്ക് വിശ്വാസമുണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
കാർ സ്കൂട്ടറിലിടിച്ച് അപകടം; കൊയിലാണ്ടി വെങ്ങളം സ്വദേശിയായ വയോധികൻ മരിച്ചു
കൊയിലാണ്ടി: എലത്തൂരിൽ സ്ക്കൂട്ടറിൽ കാറിടിച്ച് വെങ്ങളം സ്വദേശിയായ വയോധികൻ മരിച്ചു. വെങ്ങളം കണ്ണവയൽകുനി താമസിക്കും ചീറങ്ങോട്ട് കുനി കുട്ടി മമ്മിയാണ് (62) മരിച്ചത്. സ്റ്റേറ്റ് ബാങ്കിന് സമീപം ഇന്ന് പുലർച്ചെ 3 മണിയോടെ യായിരുന്നു അപകടം. വെങ്ങളത്ത് നിന്നും ചെട്ടിക്കുളത്തേക്ക് ജോലിക്കായി സ്ക്കൂട്ടറിൽ പോവുകയായിരുന്നു കുട്ടിമമ്മി. ഇതിനിടെ എതിർദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ്
വടകര കുരുക്കിലാട് മുള്ളത്തിൽ മീത്തൽ നാരായണി അന്തരിച്ചു
വടകര: ചോറോട് കുരിക്കിലാട് മുള്ളത്തിൽ മീത്തൽ (പാറേമ്മൽ) നാരായണി അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ നാവല്ലൂർ പൊയിൽ നാണു. മക്കൾ: ഹൈമാവതി, രാജൻ, രമേശൻ, ബിന്ദു. മരുമക്കൾ: ശ്രീജ, ധന്യ പരേതരായ രാജൻ മേമുണ്ട, അശോകൻ ഒഞ്ചിയം. സഹോദരങ്ങൾ: ശാരദ, ഗോപാലൻ, പരേതരായ കണാരൻ, കേളപ്പൻ, കുമാരൻ, ബാലൻ. Mullathil Meethal Narayani passed
ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു; അഭിമുഖം 19 ന്, വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകളിലേക്കും ഉടന്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. സ്വയം തയാറാക്കിയ അപേക്ഷ,
‘ഉരച്ചു നോക്കിയപ്പോഴും അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണ്ണം തന്നെ, 916 സിലും ഉണ്ട്’; വ്യാജ സ്വർണം വിറ്റ് പണംതട്ടിയ കേസിൽ യുവാവ് പേരാമ്പ്ര പൊലീസിൻ്റെ പിടിയിൽ
പേരാമ്പ്ര: വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസ് (22)നെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്രയിലെ സ്വർണ വ്യാപാര സ്‌ഥാപനത്തിൽ രണ്ട് പവൻ തൂക്കം വരുന്ന വ്യാജ സ്വർണവള നൽകിയാണ് പ്രതികൾ ഒരു ലക്ഷത്തിലേറെ തുക കൈക്കലാക്കിയത്. കഴിഞ്ഞ മാസം 27 നായിരുന്നു സംഭവം. സ്വർണം