Karthi SA
പുറക്കാമല സമരം; പോലീസ് വൈരാഗ്യത്തോടെ പെരുമാറുന്നു, വിഷു ദിനത്തിൽ മേപ്പയ്യൂർ പോലീസ് സ്റ്റേഷന് മുന്നിൽ ഉപവാസമനുഷ്ടിച്ച് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ
മേപ്പയ്യൂര്‍: പുറക്കാമല സംരക്ഷണ സമരത്തിന്റെ പേരില്‍ മേപ്പയ്യൂര്‍ പോലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ പോലീസ് സ്റ്റേഷന് മുന്നില്‍ വിഷു ദിനത്തില്‍ ഉപവസിച്ച് ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ. പോലീസ് നടപടികള്‍ക്കെതിരെയുള്ള സമരത്തിന്റെ തുടക്കമെന്ന നിലയില്‍ വിഷുദിനത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ രാവിലെ 8 മണി മുതല്‍ വൈകീട്ട് വരെയാണ് ഉപവസിച്ചത്. പുറക്കാമല സമരത്തിന്റെ പേരില്‍ ഒമ്പതോളം
പോസ്റ്റര്‍ ഡിസൈനിംഗ്; ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചാരണാര്‍ഥം ലോഗോ തയ്യാറാക്കുന്നതിനും പോസ്റ്ററുകള്‍, ബാക്ക്‌ഡ്രോപ്പുകള്‍ എന്നിവ ഡിസൈന്‍ ചെയ്ത് നല്‍കുന്നതിനും യോഗ്യരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷന്‍ ഏപ്രില്‍ 21 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസില്‍ സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍
കോഴിക്കോട് ചായപ്പാത്രം ഉപയോഗിച്ച് മർദ്ദിച്ചു; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ചായപ്പാത്രം ഉപയോഗിച്ചുള്ള ജ്യേഷ്ഠന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി.ഫൈസൽ (35) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ വച്ച് ഫൈസലിനെ ജ്യേഷ്ഠൻ ടി.പി.ഷാജഹാൻ ചായപ്പാത്രം ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫൈസൽ ഇന്നലെയാണ് മരിച്ചത്. ഷാജഹാനെ പോലിസ് റിമാൻഡ് ചെയ്തു.
പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊൻകണിയൊരുക്കി മലയാളികൾ; എല്ലാ വായനക്കാർക്കും വടകര ഡോട്ട് ന്യൂസിന്റെ വിഷു ആശംസകൾ
ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊൻകണിയൊരുക്കി മലയാളികൾ വിഷുവിനെ വരവേറ്റു. കണിക്കൊപ്പം കൈനീട്ടം നൽകിയാണ് വിഷു ആഘോഷം. മേടപുലരിയിൽ കണ്ണനെ കണികണ്ടുണരുന്ന മലയാളികൾക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളുമുണ്ടാകും. കണി കണ്ട ശേഷം കൈനീട്ടമാണ്. വീട്ടിലെ മുതിർന്നവർ കയ്യിൽ വച്ച് നൽകുന്ന അനുഗ്രഹം
ബാലുശ്ശേരിയില്‍ ബൈക്കിടിച്ച കാല്‍നടയാത്രക്കാരനെ ആശുപത്രിയിലാക്കി കടന്നുകളഞ്ഞു, സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി യുവാക്കൾ
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കാല്‍നടയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ച യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മെഡിക്കല്‍ ഷോപ്പ് ഉടമയായ അബ്ദുല്‍ കബീർ ആണ് ബൈക്ക് ഇടിച്ചതിനെ തുടർന്ന് മരിച്ചത്. ഏപ്രില്‍ മൂന്നിന് രാത്രി ബാലുശ്ശേരി മുക്കിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റ കബീറിനെ ആശുപത്രിയിലാക്കിയ ശേഷം യുവാക്കള്‍ കടന്നു കളയുകയായിരുന്നു. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍
കോഴിക്കോട് പതിനഞ്ചുവയസ്സുകാരിയെ സമപ്രായക്കാർ പീഢിപ്പിച്ച സംഭവം; പ്രതികളായ ആൺകുട്ടികളെ ഹാജരാക്കാൻ നിർദേശം
കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുമ്പിൽ ഹാജരാക്കാൻ നിർദേശം. ഇതുസംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി. നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു വെന്നാണ് പരാതി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. പീഡന
മലബാര്‍ കാൻസര്‍ സെന്ററില്‍ നിരവധി തൊഴിലവസരങ്ങൾ: പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം
തലശ്ശേരി: ലബാർ കാൻസർ സെന്ററിലെ (MCC) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്‌കാലിക നിയമനമാണ്. ഒരോ വിഭാഗത്തിലേയും ഒഴിവുകള്‍, യോഗ്യത, ശമ്ബളം തുടങ്ങിയ താഴെ വിശദമായി നല്‍കുന്നു. ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ) ഒഴിവ്: 2. ശമ്ബളം: 60,000 രൂപ (മറ്റ് അലവൻസുകളും ലഭ്യമായിരിക്കും). യോഗ്യത: ബിഎസ്‌സി (ന്യൂ ക്ലിയർ മെഡിസിൻ ടെക്നോളജി)/ ഡി.എം.ആർ.ഐ.ടി/ന്യൂക്ലിയർ മെഡിസിൻ
കോഴിക്കോട് നഗരത്തില്‍ വീണ്ടും വന്‍ ലഹരിവേട്ട; പിക്കപ്പ് വാനില്‍ വില്‍പനക്കായി കൊണ്ടു വന്ന 20 കിലോയിലധികം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ
കോഴിക്കോട്: നഗരത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കാസര്‍കോഡ് സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസില്‍ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസില്‍ കൃതി ഗുരു കെ ( 32) ഫാത്തിമ മന്‍സില്‍ മുഹമദ് അഷ്‌റഫ് (37) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള
ബെംഗളൂരുവിൽ വാഹനാപകടത്തിൽ വളയം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്വാർത്ഥി മരിച്ചു
വളയം: ബൊഗളുരുവിലുണ്ടായ വാഹനാപകടത്തിൽ ചുഴലി സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. ചുഴലിയിലെ വട്ടച്ചോലയിൽ പ്രദീപിൻ്റെ മകൾ ശിവലയ (20) ആണ് മരിച്ചത്. എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് വളയത്തെ വീട്ടിൽ നടന്നു. അമ്മ ചാത്തോത്ത് രജനി (ജിഷ), സഹോദരി ശ്രീയുക്ത (ചാലക്കര എക്സൽ സ്കൂൾ വിദ്യാർത്ഥിനി). Summary: Engineering
കാപ്പാട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു
കൊയിലാണ്ടി: കാപ്പാട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു. കാപ്പാട് തെക്കേക്കടവത്ത് ഫായിസ് ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. കുവൈത്തിലെ വ്യവസായിയായ ബഷീറിൻ്റെയും ഫാത്തിമയുടെയും മകനാണ്. കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നും ബിസിനസ് ആവശ്യാര്‍ത്ഥം ബഹ്‌റൈനിലെത്തിയതായിരുന്നു. താമസ സ്ഥലത്തു പുലര്‍ച്ചെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഫായിസിനെ സല്‍മാനിയ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം സല്‍മാനിയ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍