Karthi SA

Total 1770 Posts

എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള ചാർജ് വർധിപ്പിച്ച് ആർ.ബി.ഐ; വർധനവ് മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

ദില്ലി: എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള ചാർജ് വർധിപ്പിച്ച് ആർ.ബി.ഐ. പണം പിൻവലിക്കുന്നതിനുള്ള എ.ടി.എം ഇന്റർചേഞ്ച് ഫീസിൽ 2 രൂപയുടെ വർധനവാണ് അനുവദിച്ചത്. മാസം അഞ്ച് തവണയിൽ കൂടുതൽ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചാൽ ഇനി 23 രൂപ നൽകണം. ബിസിനസ് സുസ്ഥിരത ഉറപ്പാക്കുന്നതിനായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ്

പയ്യോളി പെരുമാള്‍പുരത്ത് ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

പയ്യോളി: പെരുമാള്‍പുരത്ത് ഒരാള്‍ ട്രെയിന്‍തട്ടി മരിച്ചു. പെരുമാള്‍പുരത്ത് പുലിറോഡിന് സമീപത്താണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. Summary: One person died after being hit by a train in Payyoli Perumalpuram

നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ഫലംകണ്ടു; ദേശീയപാതയില്‍ തിക്കോടി മിനി അടിപ്പാതയ്ക്ക് ഔദ്യോഗിക അനുമതി

തിക്കോടി: തിക്കോടി ടൗണില്‍ അണ്ടര്‍പ്പാസ് നിര്‍മ്മിക്കാന്‍ ഔദ്യോഗിക അനുമതി. നാഷണല്‍ ഹൈവേ അതോറിറ്റി ഡി.ജി.എം ആന്റ് പ്രോജക്ട് ഡയറക്ടര്‍ അശുതോഷ് സിന്‍ഹ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി.സുരേഷിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ആശ്രയിക്കാവുന്ന ബോക്‌സ് സ്ട്രക്ചറാണ് പാലൂര്‍ ചിങ്ങപുരം റോഡിന് സമീപത്തായി നിര്‍മ്മിക്കുകയെന്നാണ് അറിയിച്ചത്. വലിയ വാഹനങ്ങള്‍ക്ക് ഏതാണ്ട്

ഡ്രസ് മെറ്റീരിയുകൾ വിൽക്കുന്നതിന്റെ മറവിൽ ലഹരി വിൽപന; പ്രതിയുടേയും അമ്മയുടേയും സ്വത്തുക്കൾ കണ്ടുകെട്ടി കോഴിക്കോട് ടൗൺ പൊലീസ്

കോഴിക്കോട്: ലഹരി വിറ്റ് സമ്പാദിച്ച സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. മലപ്പുറം പേങ്ങാട് സ്വദേശി വെമ്പോയിൽ കണ്ണനാരിപറമ്പിൽ സിറാജിനെതിരെയാണ് കോഴിക്കോട് ടൗൺ പൊലീസിന്റെ നടപടി. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ആനിഹാൾ റോഡിൽ നിന്നും ടൌൺ പോലീസും, സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ 778 ഗ്രാം എം.ഡി.എം.എ യുമായി സിറാജ് പിടിയിലാവുകയായിരുന്നു. ഈ സംഭവത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.

അഴിയൂർ ചുങ്കം അസലാലയത്തിൽ സി.കെ നൗഫൽ അന്തരിച്ചു

അഴിയൂർ: ചുങ്കം അസലാലയത്തിൽ താമസിക്കുന്ന സി.കെ നൗഫൽ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. ഭാര്യ: കേളോത്ത് റുബീന സഹോദരങ്ങൾ: സി.കെ സുഹറ, മുഹമ്മദ് അലി, സി.കെ അഷ്റഫ്, റസിയ, പരേതയായ സി.കെ റാബിയ

സമയക്രമത്തെച്ചൊല്ലി തര്‍ക്കം; കൊയിലാണ്ടി സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മിലടി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. താമരശ്ശേരി കൊയിലാണ്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മുഗള്‍ലൈസ്, ആകാശ് ബസുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു തര്‍ക്കം. ബസ് ജീവനക്കാർക്ക് പരിക്കുണ്ടെന്നാണ് വിവരം. താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ഈ രണ്ട് ബസുകളും തമ്മില്‍

എക്‌സൈസ് വകുപ്പിൽ വനിതകൾക്കായി പുതിയ തസ്തിക; ഓരോ ജില്ലയിലും പരമാവധി 7 നിയമനം

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ വനിതകൾക്കായി പുതിയ തസ്തിക. 65 വനിതാ സിവിൽ എക്‌സൈസ് ഓഫിസർ തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി. ഓരോ ജില്ലയിലും പരമാവധി 7 നിയമനങ്ങളാണ് നടത്തുക. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തുക. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-7, ആലപ്പുഴ-4, കോട്ടയം-5, ഇടുക്കി-2, എറണാകുളം-3,

വാഹന പാർക്കിംങ് മാത്രമല്ല, ഹെൽമെറ്റും സൂക്ഷിക്കാം; വടകര റെയിൽവേ സ്റ്റേഷനോട് ചേർന്ന് പുതിയ പാർക്കിംങ് സ്ഥലം ഒരുങ്ങുന്നു

വടകര: റെയിൽവേ സ്റ്റേഷനോട് ചേർന്നു പുതിയ പാർക്കിങ് സ്ഥലം വരുന്നു. സ്റ്റേഷന് വടക്കു ഭാഗത്തെ ലവൽ ക്രോസിനു പിറകിലായി 8482 ചതുരശ്ര മീറ്ററിലാണ് പാർക്കിങ് ഇടം ഒരുങ്ങുന്നത്. സ്റ്റേഷനു പുറത്തുള്ളവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ പൊതു റോഡിനോട് ചേർന്നാണിത്. ഹെവി വാഹനങ്ങൾക്ക് സമയക്രമം അനുസരിച്ച് 70 രൂപ മുതൽ 250 രൂപ വരെയും കാറിന് 20 രൂപ

പുരപ്പുറ സൗരോർജ്ജം; വടകര താലൂക്കിലെ ഉത്പാദനം 25.55 മില്യൺ യൂണിറ്റ്സിലെത്തി

വടകര: വടകര താലൂക്കിൽ 2021 ജൂൺ മാസം മുതൽ 19.03.2025 വരെ കെ . എസ്. ഇ. ബി. എല്. മുഖേനയുള്ള പുരപ്പുറ സൗരോർജ്ജ ഉത്പാദനം 25.55 മില്യൺ യൂണിറ്റ്സായി. പുരപ്പുറ സൌരോർജ ഉത്പാദനം സബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉന്നയിച്ച ചോദ്യത്തിന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ആണ് മറുപടി

മാലിന്യ മുക്ത നവകേരളം; സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തി തോടന്നുർ ബ്ലോക്ക്‌ പഞ്ചായത്ത്‌

തോടന്നൂർ: തോടന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ മണിയൂർ, വില്ല്യാപ്പള്ളി, തിരുവള്ളൂർ, ആയഞ്ചേരി ഗ്രാമ പഞ്ചായത്തുകൾ മാലിന്യമുക്ത ശുചിത്വ പ്രഖ്യാപനം നടത്തിയതോടെയാണ് തോടന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം ലീന ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രഖ്യാപനത്തിന് മുന്നോടിയായി തോടന്നൂർ ടൌൺ

error: Content is protected !!