യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; ദേശീയപാതയിൽ കൊയിലാണ്ടിയിൽ വൻ ഗതാഗതക്കുരുക്ക്


കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടിയിൽ വൻ ഗതാഗതക്കുരുക്ക്. രാവിലെ തുടങ്ങിയ കുരുക്ക് ഇപ്പോഴും തുടരുകയാണ്. ഇതോടെ ദീർഘദൂരയാത്രക്കാരടക്കം നിരവധി പേർ വലഞ്ഞു.

നിലവിൽ ചെറിയ വാഹനങ്ങൾ പോലും മെല്ലെയാണ് നീങ്ങുന്നത്. ഓണഘോഷത്തിന്റെ ഭാഗമായുള്ള ന​ഗരത്തിലെ തിരക്കാണ് കുരുക്കിന് പ്രധാന കാരണം.

കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് പോവാൻ തയ്യാറെടുക്കുന്നവർക്ക് മറ്റ് റോഡുകൾ ആശ്രയിക്കാവുന്നതാണ്. അത്തം തുടങ്ങിയതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങളിലും വൻ ഗതാഗതകുരുക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്.

Description: