യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വാണിമേൽ പാലത്തിന് സമീപം കലുങ്ക് നിർമാണം, കല്ലാച്ചി – വിലങ്ങാട് റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു


വാണിമേൽ : കല്ലാച്ചി-വിലങ്ങാട് റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു. വാണിമേൽ പാലത്തിനടുത്തുള്ള കലുങ്ക് അപകടാവസ്ഥയിലായതിനാൽ പുതിയകലുങ്കിന്റെ നിർമാണപ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്.

വാണിമേൽ ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ കല്ലാച്ചി-വളയം റോഡിൽനിന്ന് കുയ്തേരി വഴി ഭൂമിവാതുക്കലേക്കും, വിലങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കല്ലാച്ചി-വളയം-ചുഴലി-പുതുക്കയം വഴിയും പോകേണ്ടതാണ്. തിരിച്ചും ഈ വഴി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് അസി. എക്സിക്യുട്ടീവ്‌ എൻജിനീയർ അറിയിച്ചു.