കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിലെ മോഷണ ശ്രമം; കാവുന്തറ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
കൊയിലാണ്ടി: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ നടന്ന മോഷണത്തില്‍ കാവുന്തറ സ്വദേശി പിടിയില്‍. കുന്നത്തറ പുറയവ് വീട്ടില്‍ ബിനുവിനെയാണ് കൊയിലാണ്ടി എസ്.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ജൂലൈ 15-നാണ് മോഷ്ടാക്കള്‍ ബാങ്കിന്റെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് അകത്ത്. മോഷ്ടാക്കള്‍ അകത്ത് കയറിയെങ്കിലും ഒന്നുമെടുക്കാന്‍ കഴിഞ്ഞില്ലിരുന്നില്ല. പിന്നിലെ ജനലിന്റെ ചില്ല് തകര്‍ത്തിരുന്നു. രണ്ട് പേരുടെ ദൃശ്യം ബാങ്കിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കഴിഞ്ഞ ദിവസം പോക്‌സോ കേസില്‍ അറസ്റ്റിലായ നടേരി മഞ്ഞളാടുകുന്നുമ്മല്‍ അഷ്‌റഫാണ് കൂട്ടുപ്രതിയെന്ന് മനസിലായതായി പോലീസ് പറഞ്ഞു. ഇയാള്‍ നാലോളം കളവു കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസില്‍ ഇയാള്‍ കൂട്ട് പ്രതിയുമാണ്.
വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ജി.എസ്.ഐ പ്രദീപന്‍, പ്രിന്‍സിപ്പള്‍ എസ്.ഐ വിഷ്ണു സജീവ്, എസ്.സി.പി.ഒ മാരായ വിനീഷ്, സതീഷ്, ഒ.കെ.സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Summary: Attempted robbery at Nambrathukara branch of Keezhriyur Service Co-operative Bank; A resident of Kavuthara was arrested by police