പാലേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ ആറംഗ അക്രമിസംഘം എത്തിയത് മാരകായുധങ്ങളുമായി, പിന്നിൽ ആർ.എസ്.എസ്സെന്ന് സി.പി.എം
പേരാമ്പ്ര: പാലേരി വടക്കുമ്പാട് ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ അക്രമം. ബെെക്കിലെത്തിയ ആറംഗ സംഘം പ്രവർത്തകരെ ആയുധങ്ങളുപയോഗിച്ച് മർദ്ധിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ ദിപിൻ ലാൽ, അഖിൽ കുമാർ, സായൂജ്, സ്റ്റാലിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.15 നാണ് സംഭവം.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയതായിരുന്നു പ്രവർത്തകർ. വടക്കുമ്പാട് എത്തി കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ ആക്രമിക്കുകയായിരുന്നു. ബെെക്കിലെത്തിയ സംഘം ഇരുമ്പ് പെെപ്പ്, ഇരുമ്പ് വടി, ഇടിക്കട്ട എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
പരിക്കേറ്റ പ്രവർത്തകരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ് പ്രവർത്തരാണ് ആക്രമണം നടത്തിയന്നതെന്ന് സി.പി.എം ആരോപിച്ചു.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
Summary: Attack on DYFI workers in Paleri. cpm said rss was behibd the attack