ബൈക്കിലെത്തിയ സംഘത്തിൻ്റെ ആക്രമണം; കക്കട്ടിൽ ഒരാൾക്ക് വെട്ടേറ്റു


നാഭപുരം: കക്കട്ടിൽ ടൗണിൽ വെച്ച് മധ്യവയസ്കന് വെട്ടേറ്റു. കൈവേലി റോഡ് ജംഗ്ഷനടുത്ത് വെച്ച് ബൈക്കിലെത്തിയ സംഘം വെട്ടിയതായാണ് വിവരം. മധുകുന്ന് സ്വദേശി ഗംഗാധരനാണ് വെട്ടേറ്റ്.

ഇന്ന് രാത്രിയോടെയായിരുന്നു സംഭവം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ്റെ കാരണമെന്തെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. നാദാപുരം ഡി.വൈ.എസ്.പി ചന്ദ്രൻ്റെ നേതൃത്വത്തിൽ കനത്ത പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Summary: Attack by a gang on a bike; One person injured in Kakkattu