സംശയകരമായ സാഹചര്യത്തിൽ ബസ് സ്റ്റാൻ്റിൽ, ചോദ്യം ചെയ്തതോടെ ട്വിസ്റ്റ്; കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ്‌ പിടിയിൽ


കൊയിലാണ്ടി: എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി കൊയിലാണ്ടിയില്‍ പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശി ബുദ്ധദേവ് വിശ്വാസ് (26) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 3.87 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് എം.ഡി.എം.എ കണ്ടെത്തിയത്.

എസ്.ഐ കെ.എസ് ജിതേഷ്, മനോജ്, എ.എസ്.ഐ രഞ്ജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Summary: At the bus stand in a suspicious situation, the twist with questioning; Young man arrested with MDMA in Koilandi