കൊയിലാണ്ടി മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുള്ളക്കുട്ടി ഹാജിയുടെ മകൾ അസ്മ മലേഷ്യയിൽ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി മലേഷ്യയില്‍ അന്തരിച്ചു. സാദിഖ് മന്‍സിലില്‍ അസ്മ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. കൊയിലാണ്ടി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പരേതനായ എം.അബ്ദുല്ലക്കുട്ടി ഹാജിയുടെയും അയിഷുവിൻ്റെയും മകളാണ്.

ഭർത്താവ്: അബ്ദുസ്സലാം (ടി.കെ ഹൗസ്). മക്കൾ: അഫ്സൽ, സബീറ, നസ്രിൻ. മരുമക്കൾ: അസ്വിൻ, ഇസ്മാഈൽ, നൂരി യുസ്മ (എല്ലാവരും മലേഷ്യ).

സഹോദരങ്ങൾ: സി.എം അഹമ്മദ്, സി.എം ഹാരിസ്, എസ്.എം അബ്ദുറഷീദ്, എസ്.എം സാദിഖ്, എസ്.എം സാഹിറ, എസ്.എം കുൽസു, എസ്.എം അബ്ദുല്ലത്തീഫ്, പരേതരായ സി.എം ഹാഷി, സി.എം ഇസ്മായിൽ.

Asma, daughter of former Koyilandy panchayat president M. Abdullakutty Haji, passed away in Malaysia