ലോകകപ്പ് ആവേശത്തില്‍ മരുതേരി; പ്രദേശവാസികള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവുമായി ഊടുവഴി രാജീവ് രത്‌ന കലാ സാംസ്‌കാരിക വേദി


വാളൂര്‍: മരുതേരി ഊടുവഴി രാജീവ് രത്‌ന കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടത്തി. ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

പൊതുപ്രവര്‍ത്തകന്‍ പി.രാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ വിദ്യാര്‍ത്ഥിയായ ഹംദാന്‍ അബ്ദുള്ള വിജയിയായി.

ടി.പി ഷാജുദ്ദീന്‍, എം.കെ അമ്മത്, എം.കെ സബീര്‍, ഇ.കെ ഷമീര്‍, പി.പി റഷീദ്, അനുരാഗ് ലാല്‍, വി.പി ഷിബു, എം.കെ സമീര്‍, പി.എം മുനീര്‍, എം.കെ ഫൈസല്‍, എം.പി സഫാദ് നേതൃത്വം നല്‍കി.

വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കി.