ശുചിത്വ സുന്ദരം ആശുപത്രി പരിസരം; ഫയര്‍ സര്‍വ്വീസ് ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു
പേരാമ്പ്ര: ദേശീയ ഫയര്‍ സര്‍വീസ് ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക് ആശുപത്രി പരിസരം ശുചീകരിച്ചു. പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഫയര്‍ സര്‍വീസ് ജീവനക്കാര്‍, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍, ആപത് മിത്ര വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ശുചീകരണം നടത്തിയത്.
പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ ഗോപാലകൃഷ്ണന്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷ്, ഫയര്‍ സര്‍വീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എ ഷാജില്‍കുമാര്‍, ഡോ. സി.കെ. വിനോദ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ പി വിനോദന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍.എം ലതീഷ്, താലൂക് ഹോസ്പിറ്റല്‍ പി.ആര്‍.ഒ സിനില, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍ ടി.സി സൗദ, ആപത് മിത്ര വളണ്ടിയര്‍ കെ.എം സബിത എന്നിവര്‍ സംസാരിച്ചു.