പേരാമ്പ്രയില്‍ പഞ്ചായത്തിന് കീഴില്‍ ആര്‍ട്ട് ഗ്യാലറി ഉടന്‍ ആരംഭിക്കുക; ആവശ്യമുയര്‍ത്തി ചിത്രകാരന്മാരുടെ കൂട്ടായ്മ ദി ക്യാമ്പ്


പേരാമ്പ്ര: പേരാമ്പ്രയില്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ ആര്‍ട്ട് ഗ്യാലറി ഉടന്‍ ആരംഭിക്കണമെന്ന് പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ്. ദി ക്യാമ്പിന്റെ മൂന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

പേരാമ്പ്രയിലെ ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന യോഗത്തില്‍ ദി ക്യാമ്പ് പ്രസിഡന്റ് കെ.സി.കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.സി.രാജീവന്‍, ആര്‍.ബാലകൃഷ്ണന്‍, ബാബു പുറ്റംപൊയില്‍, പ്രേംരാജ് പേരാമ്പ്ര, ദേവരാജ് കന്നാട്ടി, നിതേഷ് തെക്കേലത്ത്, ദീപേഷ് സ്മൃതി, അഭിലാഷ് തിരുവോത്ത്, ലിതേഷ് കരുണാകരന്‍, ബൈജന്‍സ്, പ്രജീഷ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ചിത്രകൂടം സ്വാഗതം പറഞ്ഞ ചടങ്ങില്‍ രഞ്ജിത്ത് പട്ടാണിപ്പാറ നന്ദിയും പറഞ്ഞു.

യോഗത്തില്‍ ദി ക്യാമ്പിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.സി.രാജീവന്‍- പ്രസിഡന്റ്.
അഭിലാഷ് തിരുവോത്ത്, ദേവരാജ് കന്നാട്ട് – വൈസ് പ്രസിഡന്റുമാര്‍.
രഞ്ജിത്ത് പട്ടാണിപ്പാറ- സെക്രട്ടറി.
ആര്‍ബി പേരാമ്പ്ര, പ്രജീഷ് പേരാമ്പ്ര- ജോയിന്റ് സെക്രട്ടറിമാര്‍.
നിതേഷ് തെക്കേലത്ത്- ട്രഷറര്‍ എന്നിവര്‍ പുതിയ ഭാരവാഹികളായി എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി.