കലാപരിപാടികളും ഗാനവിരുന്നും; വടകര ബ്ലോക്ക് പഞ്ചായത്ത് വയോജനോത്സവം സംഘടിപ്പിച്ചു
വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് വയോജനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടി പ്രമുഖ നാടക പ്രവർത്തകനും വടക്കൻ പാട്ട് അവതാരകനും ഫോക്ക് ലോർ അക്കാഡമി അവാർഡ് ജേതാവുമായ ഒഞ്ചിയം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ അദ്ധ്യക്ഷത വഹിച്ചു.
ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാർ, എ.കെ. ഗോപാലൻ, ശ്യാമള കൃഷ്ണാർപ്പിതം എന്നിവർ സംസാരിച്ചു. കെ.എം.സത്യൻ സ്വാഗതവും കെ.വി. രജിഷ നന്ദിയും പറഞ്ഞു.

2024-25 വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായാണ് വയോജനോത്സവം സംഘടിപ്പിച്ചത്. ശശി വള്ളിക്കാടിന്റെ നേതൃത്വത്തില്‍ ഗാനവിരുന്നും സുധൻ കൈവേലിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Summary: Art performances and singing; Vadakara Block Panchayat organized Vayojanotsavam