അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എം.റസിയ അന്തരിച്ചു


അരിക്കുളം: കെ.പി.മായന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എം.റസിയ അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. ഉള്ള്യേരി സ്വദേശിയാണ്.

കുറച്ചുനാളായി അസുഖബാധിതയായി കോഴിക്കോട് കെ.എം.സി.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുപ്പതുവര്‍ഷത്തിലേറെയായി അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളില്‍ മലയാളം അധ്യാപികയായി ജോലി ചെയ്യുകയാണ്. നേരത്തെ ഹൈസ്‌കൂളിലും പിന്നീട് ഹയര്‍ സെക്കണ്ടറിയിലും അധ്യാപികയായിരുന്നു.