കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കാനാണോ താല്‍പ്പര്യം ? സൗജന്യമായി പഠിക്കാന്‍ ഇപ്പോള്‍ അവസരം, വിശദമായി അറിയാം


കോഴിക്കോട്: എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവ. അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത-ഡിഗ്രി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത-എസ്എസ്എല്‍സി), ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൌണ്ടിങ്ങ് (യോഗ്യത-പ്ലസ്ടു കൊമേഴ്സ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങ് എന്നീ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

പട്ടികജാതി പട്ടികവര്‍ഗ്ഗ/ഒഇസി അപേക്ഷകര്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24. വിവരങ്ങള്‍ക്ക് http:/lbscentre.kerala.gov.in/ സന്ദര്‍ശിക്കുക. ഫോണ്‍: 0495-2720250, 9745208363.