കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ നിയമനം; വിശദമായി അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിന് കീഴിലുള്ള മെഡിസിന്‍ വിഭാഗത്തിലെ ഉഷസ്സ് (എ.ആര്‍.ടി. ക്ലിനിക്ക്) -ലേക്ക് സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത – ബി എസ് സി നഴ്‌സിംഗ്/ജിഎന്‍എം.
ഉയര്‍ന്ന പ്രായ പരിധി: 25-36 വയസ്സ് (01.01.2025 പ്രാബല്യത്തില്‍) നിയമാനുസൃത ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. പ്രതിമാസ വേതനം: മൊത്ത വേതനം 21,000 രൂപ.
![](http://perambranews.com/wp-content/uploads/2023/01/per.gif)
വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 11 ന് രാവിലെ 10:30 മണിക്ക് കൂടിക്കാഴ്ചക്കായി കോളേജ് ഓഫീസില്‍ എത്തണം. വിശദാംശങ്ങള്‍ മെഡിക്കല്‍ കോളേജിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ – 0495 2350216.
Description: Appointment to the post of Staff Nurse in Kozhikode Medical College