മാളിക്കടവ് ഗവ: വനിതാ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി അറിയാം


കോഴിക്കോട്: മാളിക്കടവിലെ ഗവ.വനിത ഐ.ടി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി 14ന് രാവിലെ 11 മണി.

യോഗ്യത-ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ /സര്‍വ്വെയര്‍ ട്രേഡില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ / സര്‍വ്വെയര്‍ ബിടെക് ബിരുദം ഒരു വഷത്തെ പ്രവൃത്തി പരിചയം.

യോഗ്യരായവര്‍ യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. ഫോണ്‍: 0495 2373976.