മേമുണ്ട കുട്ടോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം; വിശദാംശങ്ങള്‍ അറിയാം
വടകര: മേമുണ്ട വില്ലേജില്‍പ്പെട്ട കുട്ടോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകള്‍ ഏപ്രില്‍ 10-ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റില്‍ (www.malabardevaswom.kerala.gov.in) ലഭിക്കും. ഫോണ്‍ – 0490 2321818.
Description: Appointment of trustee at Memunda Kutoth Mahavishnu Temple