ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപക നിയമനം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു.

ബേപ്പൂർ ജി.ആർ.എഫ്.ടി.എച്ച്.എസ്. ആൻഡ് വി.എച്ച്.എസ്. സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ ഫിഷറീസ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ.ഇ.ഡി. (ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ്) എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04952415497.

നല്ലളം ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, അറബിക്, ഹിന്ദി, യു.പി.എസ്.ടി., എൽ.പി. ജൂനിയർ അറബിക് അധ്യാപക ഒഴിവിലേക്കും ഓഫീസ് അറ്റന്റന്റ് (പ്യൂൺ), എഫ്.ടി.എം. ഒഴിവിലേക്കുമുള്ള അഭിമുഖം ജൂൺ രണ്ടിന് 10 മണിക്ക് സ്കൂൾ ഓഫീസിൽ നടത്തും.

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂളിൽ.

പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. സോഷ്യൽ സയൻസ്, യു.പി.എസ്.ടി., എൽ.പി.എസ്.ടി. തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ രണ്ടിന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്.