വടകര ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്‌ക്കൂളില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം


വടകര: ജിവിഎച്ച്എസ്എസ് മടപ്പള്ളിയിൽ അറബിക് (പാർട്ട് ടൈം), യുപിഎസ്ടി അധ്യാപക ഒഴിവുകളിലേക്ക്‌ നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 10.30നും 11 മണിക്കുമായി നടക്കുന്നതായിരിക്കും.

കുന്നമംഗലം: പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം ഗണിത അധ്യാപക തസ്തികയിലേക്ക്‌ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നാളെ 10 ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നതായിരിക്കും.

കുണ്ടൂപ്പറമ്പ് ഗവ. എച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് ഒഴിവ്. അഭിമുഖം നാളെ രാവിലെ 11ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നതായിരിക്കും.

Description: Appointment of teachers in various schools of the district including Vadakara