ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; വിശദമായി അറിയാം


കോഴിക്കോട്: ബേപ്പൂർ ഗവ. ഐടിഐയിൽ ഹോസ്പിറ്റൽ ഹൗസ്‌കീപ്പിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി ആറിന് രാവിലെ 11 മണിക്ക് നടക്കും.

യോഗ്യത ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/മാനേജ്മെന്റിൽ ബിരുദം, ഹെൽത്ത് കെയർ മാനേജ്മെന്റിൽ പിജി ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/ഹെൽത്ത് കെയർ മാനേജ്മെന്റിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള എൻടിസി/എൻഎസി.

ഇതിൽ ഏതെങ്കിലും യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ബേപ്പൂർ ഗവ. ഐടിഐ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0495-2415040.