ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് നിയമനം; അഭിമുഖം 28ന്


എരഞ്ഞോളി: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) യുടെ നോര്‍ത്ത് റീജ്യന്റെ കീഴിലുള്ള എരഞ്ഞോളി ഫാമില്‍ ഒരു ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജനുവരി 28 ന് രാവിലെ 10.30 മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ.

ബികോം ബിരുദം, എംഎസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. നിശ്ചിത സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം എരഞ്ഞോളി ഫാമില്‍ നേരില്‍ എത്തണം. ഫോണ്‍: 0490-2354073.

Description: Appointment of Clerk-cum-Accountant; Interview on 28