20,000 രൂപ പ്രതിമാസ ശമ്പളം; മാനേജര്‍/ കോ-ഓര്‍ഡിനേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങി വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം
കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലെ വിവിധ ദത്തെടുക്കല്‍ കേന്ദ്രങ്ങ,. ശിശുപരിചരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാനേജര്‍/ കോ-ഓര്‍ഡിനേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ കം ഏര്‍ളി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേറ്റര്‍ (റസിഡന്റ്) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മാനേജര്‍ / കോര്‍ഡിനേറ്റര്‍ – എം.എസ്.ഡബ്ല്യുവിലോ സോഷ്യോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദം. പ്രായപരിധി 45 വയസില്‍ കവിയാന്‍ പാടില്ല. 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. 20,000 രൂപ പ്രതിമാസ വേതനം.
സോഷ്യല്‍ വര്‍ക്കര്‍- എം.എസ്.ഡബ്ല്യയുവിലോ, സോഷ്യോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദം. പ്രായപരിധി 30 വയസ്സ് കവിയാന്‍ പാടില്ല. 18,000 രൂപ പ്രതിമാസ വേതനം.
പ്രായം, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ബയോഡാറ്റ, അപേക്ഷ എന്നിവ സഹിതം ജനുവരി 10 -ന് വൈകീട്ട് അഞ്ചിനകം ksccwjob@gmail.com എന്ന ഈ-മെയില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324939, 2324932, 7736841162. വിവരങ്ങള്‍ www.childwelfare.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.